നേപ്പാളിൽ കയാക്കിങ് നടത്തുന്നതിനിടെ മുങ്ങിപ്പോകുമായിരുന്നു; രക്ഷിക്കാനെത്താൻ ആരുമുണ്ടായില്ലെന്ന് അമിതാഭ് ബച്ചൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: നേപ്പാളിൽ സിനിമാ ചിത്രീകരണത്തിനിടെ കയാക്കിങ് നടത്തുമ്പോൾ താൻ മുങ്ങിമരിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. കയാക്കിങ് അനുഭവം പങ്കുവെച്ചപ്പോഴാണ് അപകടത്തിന്റെ ഓർമകൾ അദ്ദേഹം വെളിപ്പെടുത്തിയത്. ‘കൗൻ ബനേഗാ ക്രോർപതി’ സീസൺ 18ന്റെ പുതിയ എപ്പിസോഡിലാണ് താരം ഇക്കാര്യം പറഞ്ഞത്.

കയാക്കിങ് എന്ന സാഹസിക വിനോദത്തെക്കുറിച്ച് ഒരു മത്സരാർഥി ചോദിച്ചപ്പോഴാണ് അമിതാഭ് അനുഭവം വിവരിച്ചത്. നേപ്പാളിൽ സിനിമയുടെ ചിത്രീകരണത്തിനിടെ ഒരാൾ കയാക്കിങ് പരീക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഇടുങ്ങിയ കയാക്കിനുള്ളിൽ കയറിയത്. തുഴ ശരിയായ ദിശയിൽ ചലിപ്പിക്കാൻ കഴിയാതെ വന്നതോടെ വള്ളം മറിഞ്ഞ് വെള്ളത്തിനടിയിലായി.

വള്ളം മറിഞ്ഞാൽ എങ്ങനെ രക്ഷപ്പെടണമെന്ന നിർദേശം നേരത്തെ ലഭിച്ചിരുന്നു. എന്നാൽ വെള്ളത്തിനടിയിൽ നിന്ന് കൈകൾ വീശി സഹായം അഭ്യർഥിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്ന് അമിതാഭ് പറഞ്ഞു. സിനിമയുടെ നായകൻ തന്നെ മുങ്ങിക്കൊണ്ടിരിക്കുകയായിരുന്നിട്ടും ആരും ശ്രദ്ധിച്ചില്ലെന്നായിരുന്നു താരത്തിന്റെ തമാശ കലർന്ന പ്രതികരണം.

ഒടുവിൽ വെള്ളച്ചാട്ടത്തിന് സമീപം നിന്ന ഒരാൾ അപകടം തിരിച്ചറിഞ്ഞ് സഹായത്തിനെത്തി. മൂന്നോ നാലോ പേർ ചേർന്നാണ് തന്നെ വെള്ളത്തിൽനിന്ന് പുറത്തെടുത്തതെന്നും അമിതാഭ് ഓർത്തെടുത്തു.

ഇതേ എപ്പിസോഡിൽ ക്രിസ്റ്റഫർ നോളന്റെ ‘ഇന്റർസ്റ്റെല്ലാർ’ സിനിമയെയും അതിനായി നടത്തിയ ശാസ്ത്രീയ ഗവേഷണങ്ങളെയും അമിതാഭ് പ്രശംസിച്ചു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News