വയനാട് SFI യിലെ തമ്മിലടി; വധഭീഷണി ഉണ്ടെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട് എസ്എഫ്ഐയിലെ തമ്മിലടിയുമായി ബന്ധപ്പെട്ട് വധഭീഷണി ഉണ്ടെന്ന് ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്. ഫേസ്ബുക്ക്‌ വീഡിയോയിലൂടെയാണ് നേതാക്കൾ ഭീഷണിപ്പെടുത്തുന്നു എന്ന് സായന്ത് തുറന്ന് പറഞ്ഞത്. ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവും മർദ്ദിച്ചതായി സായന്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെയാണ് വധഭീഷണിയുണ്ടെന്ന് സായന്ത് വെളിപ്പെടുത്തിയത്.

വെറ്ററിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ അനുഭവമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി എന്നും തനിക്ക് ഏറ്റത് ക്രൂരമർദ്ദനമെന്നാണ് സായന്തിന്‍റെ ഫേസ്‌ബുക് പോസ്റ്റില്‍ പറയുന്നത്. പുൽപ്പള്ളിയിലെ പാർട്ടി ഓഫീസിൽ വച്ച്‌ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദർശും കേന്ദ്ര കമ്മിറ്റി അംഗവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. സംഭവം നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും 19 ദിവസമായിട്ടും നടപടിയെടുത്തില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിൽ സായന്ത് പറയുന്നു.

സംഘടനയോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും നീതിക്ക് വേണ്ടിയാണ് കാര്യങ്ങൾ തുറന്ന് പറയുന്നത് എന്നും സായന്ത് ഫേസ്ബുക്കിൽ കുറിച്ചു. മർദന വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നെങ്കിലും ഇരയായ സായന്ത് നേരിട്ട് ഇക്കാര്യം പറയുന്നത് ഇതാദ്യമാണ്. പരസ്യമായി എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുമ്പോൾ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News