മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ ചവിട്ടിക്കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ മകൻ ചവിട്ടിക്കൊന്നു. അമരാവതി തോട്ടുപീടിക ഭാഗത്ത് ലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കണ്ണനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിക്കുന്നതിനായി നിരന്തരം കണ്ണൻ അമ്മ ലക്ഷ്മിയോട് പണം ആവശ്യപ്പെടാറുണ്ടായിരുന്നു. സംഭവദിവസം പകലും ഇയാൾ പണത്തിനായി അമ്മയെ സമീപിച്ചിരുന്നു. എന്നാൽ കയ്യിൽ പണമില്ലെന്ന് പറഞ്ഞ് ലക്ഷ്മി പണം നൽകാൻ തയ്യാറായില്ല.

തുടർന്ന് വൈകുന്നേരത്തോടുകൂടി കടുത്ത മദ്യലഹരിയിൽ വീട്ടിലെത്തിയ ഇയാൾ വീണ്ടും അമ്മയുമായി തർക്കത്തിലേർപ്പെടുകയും ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയുമായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.വിവരമറിഞ്ഞ ഉടൻ തന്നെ ഫോർട്ട് കൊച്ചി പൊലീസ് സ്ഥലത്തെത്തുകയും പ്രതിയായ കണ്ണനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് നടപടികൾ ആരംഭിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News