ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ രഹസ്യ ചർച്ചകളിലൂടെ വെടിനിർത്തലിനുള്ള ചട്ടക്കൂട് തയ്യാറാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ കടുത്ത നിലപാടുമായി ഇറാൻ. മുൻകാലങ്ങളിലെ സമാധാന കരാറുകൾ പരാജയപ്പെട്ട സാഹചര്യത്തിൽ, കേവലം താത്കാലിക വെടിനിർത്തലിന് മാത്രം തയ്യാറല്ലെന്ന നിലപാടാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. യുദ്ധം, വെടിനിർത്തൽ, ചർച്ചകൾ, വീണ്ടും സംഘർഷം എന്നിങ്ങനെ ആവർത്തിച്ചുവരുന്ന ‘വളരെ മോശമായ അനുഭവങ്ങൾ’ ആവർത്തിക്കാൻ താൽപ്പര്യമില്ലെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.
യുഎസുമായുള്ള സമാധാന ചർച്ചയിൽ കടുത്ത നിലപാടുമായി ഇറാൻ
