ലീഗ് പട്ടിക തയ്യാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ മുസ്‌ലിം ലീഗിന്റെ ആദ്യഘട്ട പട്ടിക തയ്യാറായി. പട്ടിക മുഖ്യമന്ത്രിക്ക് കൈമാറി. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് ചെയർമാനാകും. സിഡ്‌കോ ചെയർമാനായി സി.പി. സൈദലവിയെയും വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷയായി സുഹ്റ മമ്പാടിനെയും നിർദേശിച്ചിട്ടുണ്ട്. ഇസ്മയിൽ വയനാട് KSMDFC ചെയർമാനാകും. കെൽ ചെയർമാനായി ടി.എം. സലീമിന്റെ പേരും ശുപാർശ ചെയ്തു. പി.എസ്.സി അംഗത്വം രണ്ടര വർഷം വീതം പങ്കിടാനും തീരുമാനമുണ്ട്. ആദ്യ ടേമിൽ ഷാഫി ചാലിയത്തിനെ പരിഗണിക്കും.

അതേസമയം, കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി ഭാരവാഹികൾക്കും ഡി.സി.സി അധ്യക്ഷന്മാർക്കും മുൻഗണന നൽകാനാണ് നീക്കം. ഇതിനിടെ, കെടിഡിസി ചെയർമാൻ സ്ഥാനം ആവശ്യപ്പെട്ട് പി.വി. അൻവറും രംഗത്തുണ്ട്. ഘടകകക്ഷികൾക്കിടയിലെ സ്ഥാനവീതം സംബന്ധിച്ച ചർച്ചകളും തുടരുകയാണ്. അന്തിമ പട്ടിക പുറത്തുവരുന്നതോടെ ഓരോ പാർട്ടിക്കും ലഭിക്കുന്ന സ്ഥാനങ്ങളിൽ വ്യക്തതയുണ്ടാകും. നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ അന്തിമ തീരുമാനത്തിനായുള്ള കാത്തിരിപ്പിലാണ് മുന്നണി നേതാക്കൾ.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News