കൊണ്ടോട്ടി: അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ മോദി ഭയപ്പെടുന്നതുപോലെ പിണറായി വിജയൻ മോദിയെയും ഭയപ്പെടുന്നെന്ന് എ.ഐ.സി.സി. ജനറൽസെക്രട്ടറി സച്ചിൻ പൈലറ്റ് . കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.പി. അഷ്‌റഫലിയുടെ പ്രചാരണാർഥം ‘കൊണ്ടോട്ടി നെക്സ്റ്റ് കണക്ട് വിത്ത് സച്ചിൻ പൈലറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വിദേശനയം അമേരിക്കൻ താത്പര്യങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നീങ്ങുന്നത്. ലാവ്‌ലിൻ കേസ് ഇപ്പോഴും കോടതി മാറ്റിവെക്കുകയാണ്. രാജ്യത്തെ കോൺഗ്രസ് നേതാക്കളെ ഇ.ഡി. വേട്ടയാടുമ്പോൾ പിണറായിക്കെതിരേ ഒരു കേന്ദ്ര അന്വേഷണ ഏജൻസികളും നീങ്ങുന്നില്ലെന്നത് കാണേണ്ടതാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
സ്ഥാനാർഥി ടി.പി. അഷ്റഫലി, എം.എസ്.എഫ്. ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു എന്നിവർ പ്രസംഗിച്ചു.
