ഷിജിൻ-കൊമ്പൻ കോമ്പോ ഇല്ലാതാകുമെന്ന് വിചാരിച്ചില്ലെന്ന് നാദിറ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബിഗ് ബോസ് മലയാളം സീസൺ 8 മത്സരാർത്ഥി കൊമ്പനെ പിന്തുണച്ചതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി നാദിറ മെഹ്റിൻ. ഷിജിനും കൊമ്പനും ഇടയിലുണ്ടായ തെറ്റിദ്ധാരണക്കും പിണക്കത്തിനും താൻ കാരണമല്ലെന്നും തന്റെ ഭാഗത്തു നിന്നും അറിയാതെ അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയുന്നു‌ എന്നും പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും നാദിറ മെഹ്റിൻ.

ഷിജിനല്ല, ഷിജിന്റെ ടോക്സിക് പിആർ ആണ് കൊമ്പന്റെ അക്കൗണ്ട് പൂട്ടിച്ചത് എന്ന കാര്യം മാത്രമാണ് താൻ സംസാരിച്ചത് എന്നും അതിന്റെ പേരിൽ ഷിജിനും കൊമ്പനും തമ്മിലുള്ള കോമ്പോ നഷ്ടപ്പെടുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും നാദിറ പറയുന്നു. കൊമ്പന് ഒന്നാം സ്ഥാനം ലഭിക്കണമെന്ന് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന്റെ പേരിൽ തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് നാദിറയുടെ നിലപാട്. ബിഗ് ബോസ് സീസണുകളിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന ടോക്സിക് പിആർ ഇടപെടലുകളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും കൊമ്പനെ ഇഷ്ടപ്പെടുന്ന ആരാധകരെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും നാദിറ വ്യക്തമാക്കി.

കൊമ്പന്റെ ശരിയും തെറ്റും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മറ്റ് മത്സരാർത്ഥികളോടും ഒരേ സമീപനമാണ് സ്വീകരിച്ചതെന്നും നാദിറ പറയുന്നു. എന്നാൽ ഒരൊറ്റ ചോദ്യത്തിന്റെ പേരിൽ തന്നെ മാത്രം ആക്രമിക്കുകയാണെന്നാണ് പരാതി. ലാലേട്ടൻ പറഞ്ഞ കാര്യമാണ് താനും ആവർത്തിക്കാൻ ശ്രമിച്ചതെന്നും എന്നാൽ വിമർശനങ്ങൾ മുഴുവൻ തനിക്കെതിരെ തിരിയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും നാദിറ കൂട്ടിച്ചേർത്തു.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News