രാജ്യവ്യാപക പരിശോധന: 81.8 കോടി രൂപയുടെ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു; 1,133 ലൈസൻസുകൾ സസ്‌പെൻഡ് ചെയ്ത് FSSAI

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഉത്സവകാലത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ രാജ്യവ്യാപക നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). സെപ്റ്റംബർ ഒന്ന് മുതൽ നവംബർ അഞ്ച് വരെ നടത്തിയ പരിശോധനയിൽ 81.80 കോടി രൂപ വിലമതിക്കുന്ന 3,279.57 മെട്രിക് ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 1,133 സ്ഥാപനങ്ങളുടെ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 56,431 ഭക്ഷ്യസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി 52 ലൈസൻസുകൾ റദ്ദാക്കുകയും 314 സ്ഥാപനങ്ങൾ അടച്ചുപൂട്ടി സീൽ ചെയ്യുകയും ചെയ്തു. നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 410 പ്രോസിക്യൂഷൻ നടപടികളും ആരംഭിച്ചു.

പരിശോധനയ്ക്കിടെ 10,047 ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്ക് വീഴ്ചകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ വിഭാഗം ആകെ 43,939 സാമ്പിളുകൾ ശേഖരിച്ചതിൽ 23,648 എണ്ണം പരിശോധിച്ചു. ഇതിൽ 2,273 സാമ്പിളുകൾ നിശ്ചിത ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കളിൽ ഭക്ഷ്യ എണ്ണ, പാൽ, പനീർ, മധുരപലഹാരങ്ങൾ, ഖോയ, നെയ്യ്, ബേക്കറി ഉൽപ്പന്നങ്ങൾ, ചോക്ലേറ്റുകൾ, ഐസ്‌ക്രീം, നംകീൻ, പാക്കറ്റ് ഭക്ഷണങ്ങൾ, ഉത്സവകാല സമ്മാനപ്പൊതികൾ എന്നിവ ഉൾപ്പെടുന്നു.

സംസ്ഥാന ഭക്ഷ്യസുരക്ഷാ അതോറിറ്റികളുമായി സഹകരിച്ചാണ് രാജ്യവ്യാപക പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും മായംചേർക്കൽ ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുന്നതിനുമുള്ള നടപടികൾ തുടരുമെന്ന് FSSAI അറിയിച്ചു.

ഉത്സവകാലത്ത് ഭക്ഷ്യവസ്തുക്കളുടെ ആവശ്യകതയും വിപണിയിലെ തിരക്കും വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News