നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും; കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി മൊഴിയെടുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. പ്രതിയുടെ റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകളിലെത്തി അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തും.

സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നതടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടസമയത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സുഹൈൽ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. സഹയാത്രികർ ഇയാളെ വാഹനം ഓടിക്കുന്നതിൽനിന്ന് തടഞ്ഞില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കേസിൽ ദൃക്സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. അപകടസമയത്തെ വിവരങ്ങൾ രേഖപ്പെടുത്തിയ ഇവന്റ് ഡാറ്റാ റെക്കോർഡറിന്റെ ശാസ്ത്രീയ പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ജാമ്യം ലഭിച്ചാൽ പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും പൂർത്തിയായതിനാൽ 19 വയസ്സുള്ള പ്രതികളെ ഇനിയും ജയിലിൽ പാർപ്പിക്കരുതെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല.

അതേസമയം, ഒക്ടോബർ 11ന് പുലർച്ചെ അപകടമുണ്ടായ വിമാനത്താവള റോഡിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. റോഡിന്റെ രൂപകൽപ്പനയും നിർമാണവും അപകടത്തിന് കാരണമായോ എന്നതടക്കമുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. മോട്ടോർ വാഹനവകുപ്പ്, റോഡ് പരിപാലനച്ചുമതലയുള്ള സിയാൽ, പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.

റോഡിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണമെന്നും രാത്രിയിലും വാഹനങ്ങളുടെ നമ്പർ വ്യക്തമായി പതിയുന്ന ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് സിയാലിനോട് നിർദേശിച്ചിട്ടുണ്ട്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News