വൈദ്യുതി നിരക്ക് വർധനയ്ക്ക് വഴിയൊരുങ്ങുന്നു; പുതിയ താരിഫ് നയം 2027 ഏപ്രിൽ മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കിലും സർച്ചാർജിലും മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത അഞ്ചുവർഷത്തെ വൈദ്യുതി നിരക്കുകൾ നിശ്ചയിക്കുക. 2027-28 മുതൽ 2031-32 വരെയുള്ള കാലയളവാണ് പുതിയ നയത്തിന്റെ പരിധിയിൽ വരുന്നത്.

വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ തുടർച്ചയായ നാലുവർഷം ഉപഭോക്താക്കൾക്ക് സർച്ചാർജ് ബാധ്യതയുണ്ടാകാം. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് ഉപഭോക്തൃ വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമായിരിക്കും സർച്ചാർജ് കണക്കാക്കുക.

വൈദ്യുതി ഉത്പാദനത്തിനും വാങ്ങലിനുമുള്ള ചെലവിൽ ഇന്ധനവില വർധനമൂലം ഉണ്ടാകുന്ന അധികബാധ്യത നിലവിൽ പ്രതിമാസ ഇന്ധന സർച്ചാർജിലൂടെയാണ് ഈടാക്കുന്നത്. ദീർഘകാല വൈദ്യുതി കരാറുകളിലെ അധിക ചെലവുകൾക്കാണ് ഇതുവരെ പ്രധാനമായും പരിഗണന നൽകിയിരുന്നത്. എന്നാൽ പുതിയ നയപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലുണ്ടാകുന്ന അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാകും. ഇതിനായി വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്നതാണ് പ്രധാന മാറ്റം.

അതേസമയം, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും. വൈദ്യുതി വാങ്ങലിലെ അധിക ചെലവുകൾ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് കൈമാറാൻ സഹായിക്കുന്നതാണ് പുതിയ വ്യവസ്ഥ.

വൈദ്യുതി ഉപയോഗം കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റം നിർദേശിക്കുന്നുണ്ട്. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയാണ് പീക്ക് സമയം. ഇത് രാത്രി 11.30 വരെ നീട്ടാനാണ് തീരുമാനം. ഈ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കുന്ന രീതിയിലേക്ക് കൂടുതൽ ഉപഭോക്താക്കളെ കൊണ്ടുവരുന്നതിനായി സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കാനും നയം നിർദേശിക്കുന്നു.

രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെയും രാത്രി 11.30 മുതൽ രാവിലെ എട്ടുവരെയും കുറഞ്ഞ നിരക്ക് ഏർപ്പെടുത്തണമെന്നാണ് നിർദേശം. വൈദ്യുതി ഉപയോഗം കുറഞ്ഞ സമയങ്ങളിലേക്ക് ഉപഭോഗം മാറ്റാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈദ്യുതി വിതരണത്തിനുള്ള യഥാർഥ ചെലവിനനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു.

ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്ന നിർദേശവും പുതിയ നയത്തിലുണ്ട്. അതായത്, ഒരു വീട്ടിൽ ബന്ധിപ്പിച്ചിട്ടുള്ള വൈദ്യുതിഉപകരണങ്ങൾക്കനുസരിച്ചുള്ള മൊത്തം വൈദ്യുതിഭാരവും സ്ഥിരനിരക്ക് നിർണയിക്കുന്നതിൽ പ്രധാന ഘടകമാകും.

വീടുകളിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനങ്ങൾ സ്ഥാപിച്ച് ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി രാത്രിയിൽ ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ വില നൽകണമെന്നും നയം നിർദേശിക്കുന്നു. വീടുകളിലെ വൈദ്യുതി സംഭരണ സംവിധാനങ്ങളുടെ ഉപയോഗം വർധിപ്പിക്കാനും വൈദ്യുതി വിതരണത്തിലെ സമ്മർദം കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

മുൻകാല നഷ്ടം നികത്താനുള്ള സർച്ചാർജ്, ഇന്ധനവിലയിലെ മാറ്റങ്ങൾക്കനുസരിച്ചുള്ള അധികബാധ്യത, പീക്ക് സമയത്തെ ഉയർന്ന നിരക്ക്, കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലുള്ള സ്ഥിരനിരക്ക് എന്നിവയെല്ലാം ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിനെ സ്വാധീനിച്ചേക്കാം. എന്നാൽ ഓരോ വിഭാഗത്തിലെയും ഉപഭോക്താക്കൾക്ക് എത്രത്തോളം അധികബാധ്യതയുണ്ടാകുമെന്നത് അന്തിമ നിരക്കുകൾ നിശ്ചയിക്കുമ്പോഴേ വ്യക്തമാകൂ.

പുതിയ താരിഫ് നയം 2027 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്കുകളിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നതും സാധാരണ ഉപഭോക്താക്കളുടെ പ്രതിമാസ ബില്ലിൽ എത്രത്തോളം വ്യത്യാസമുണ്ടാകുമെന്നതും നിർണായകമാകും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News