സംസ്ഥാനത്ത് കുതിച്ചുയർന്ന് അരിവില

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് അരിവില. മൂന്ന് മാസത്തിനിടെ 30 രൂപയാണ് വർധിച്ചത്. മട്ടയ്ക്കും ജയ അരിക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും കൂടി. തമിഴ്നാട്ടിൽ നിന്നുള്ള അരികൾക്ക് (പൊന്നി, പച്ചരി) വില വർധിച്ചിട്ടുണ്ട്. വിളവെടുപ്പിലെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം. കോല അരിയുടെ ചില്ലറ വില 105 രൂപയായി. കുറുവ, മട്ട അരികൾക്കും വില വർധിച്ചിട്ടുണ്ടെങ്കിലും അത് നേരിയ തോതിലാണ്. ഇവയ്ക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയാണ് വർധനവ് ഉണ്ടായത്. മട്ട അരിക്ക് കോഴിക്കോട് കൂടിയത് 50 രൂപയാണ്.

പൊന്നി അരിക്ക് റെക്കോർഡ് വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റയടിക്ക് 30 രൂപയാണ് വർധിച്ചത്. നേരത്തെ 60 രൂപയുണ്ടായിരുന്ന പൊന്നി അരിക്ക് ഇപ്പോൾ 90 രൂപയാണ് വില. പ്രധാനമായും തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് പൊന്നി അരി വരുന്നത്. നിലവിൽ അരിയുടെ ലഭ്യതയിൽ കുറവുണ്ട്. കൃഷിനാശവും ജലക്ഷാമവും അരിയുടെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്. കൂടാതെ, എഥനോൾ ഉൽപാദനത്തിനായി ധാന്യങ്ങൾ ഉപയോഗിക്കുന്നത് വിപണിയിലെ സ്റ്റോക്കിനെ ബാധിക്കുന്നതിനാലാണ് വില കൂടുന്നതെന്ന് വിലയിരുത്തൽ. വില വർധനവിൽ വ്യാപാരികളും ആശങ്കയിലാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News