ശബരിമല യുവതീപ്രവേശം; ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് രൂപം നൽകി

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപം നൽകി. ബെഞ്ചിന് നേതൃത്വം നൽകുന്നത് ജസ്റ്റിസ് സൂര്യകാന്ത് ആണ്. ബി.വി. നാഗരത്നയാണ് ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ് എന്നുമാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന വിവരം. ഏപ്രിൽ ഏഴിനാണ് വാദം കേൾക്കൽ ആരംഭിക്കുന്നത്. ഏപ്രിൽ 7, 8 ,9 തീയതികളിലാവും ശബരിമല യുവതീ പ്രവേശനം എതിർക്കുന്നവരുടെ വാദം കോടതി കേൾക്കുക. അതേസമയം യുവതീ പ്രവേശനം അനുവദിക്കുന്നവരുടെ വാദം ഏപ്രിൽ 14 ,15,16 തിയ്യതികളിലുമായും നടക്കും. ജ: പി ബി വരാലെ, ജ: എ അമാനുള്ള, ജ: എം എം സുന്ദരേഷ്, ജ: എ ജെ മസീഹ് , ജ: ആർ മഹാദേവൻ ,ജ: ജോയ്‌മാല ബാഗ്ചി, ജ: എ അരവിന്ദ് കുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *