തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലുണ്ടായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. അവിണിശ്ശേരി സ്വദേശി വടുംകൂട്ടിൽ വീട്ടിൽ ദേവിക വേണുഗോപാലൻ (36) ആണ് മരിച്ചത്. ലോറിയ്ക്കടിയിൽപ്പെട്ടാണ് ദാരുണന്ത്യം. മുണ്ടുപാലം ജംഗ്ഷനിൽ വെച്ച് ആയിരുന്നു അപകടം നടന്നത്.
സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ദേവികയുടെ തലയിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. നഗരത്തിലെ ഈ ഭാഗം ഒരു മരണ മേഖലയായി മാറിയിരിക്കയാണിപ്പോൾ. അടുത്തിടെ ഉണ്ടായ മറ്റൊരു അപകടത്തിലും മനുഷ്യജീവൻ നഷ്ടപ്പെട്ടിരുന്നു. എപ്പോഴും ശക്തമായ ഗതാഗതക്കുരുക്ക് ഇവിടെ അനുഭവപ്പെടാറുണ്ട് .
Post Views: 2



