Tag: cinema

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ടീമിൻ്റെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ “തങ്ക മകളേ” വീഡിയോ ഗാനം പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ” തങ്ക മകളേ” എന്ന സൂപ്പർ ഹിറ്റ് ഗാനത്തിൻ്റെ വീഡിയോ പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ശ്വേത മോഹൻ ആണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം വമ്പൻ വിജയം നേടി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. […]
Read more

അഡ്വാൻസ് ബുക്കിങ് തൂക്കി ‘ജനനായകൻ’

ദളപതി വിജയുടെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമ്പോൾ വലിയ കുതിപ്പാണ് സിനിമ ഉണ്ടാക്കുന്നത്. പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഇതുവരെ 1.55 കോടിയാണ് സിനിമ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. കർണാടകയിൽ നിന്ന് 3.10 കോടിയും തമിഴ്നാട്ടിൽ നിന്നും […]
Read more

‘ചിന്ന ചിന്ന ആസൈ’ ഒടിടിയിലേക്ക്

മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കിയ ‘ചിന്ന ചിന്ന ആസൈ’ ഒടിടിയിലേക്ക് എത്തുന്നു.ജൂലൈ 28 മുതൽ ചിത്രം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ജൂൺ 19 ന് ആണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തിയത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ചത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ പ്രേക്ഷക പ്രശംസ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ […]
Read more

‘രാമായണ’ത്തിന്റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ബ്രഹ്‌മാണ്ഡ ചലച്ചിത്രം ‘രാമായണ’ത്തിന്റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ജൂലൈ 24-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ‘പ്രഥം സങ്കല്‍പ്’ ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡല്‍ഹിയില്‍ വെച്ച് നടന്നു. 2026 ദീപാവലി റിലീസായി രണ്ട് ഭാഗങ്ങളുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി വേഷമിടുന്നു. സായ് പല്ലവി […]
Read more

‘ഭൗമ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

‘ഭൗമ’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരില്‍ പുതുമ സമ്മാനിച്ചിരിക്കുകയാണ്. തീര്‍ത്തും സമാനതകളില്ലാത്ത രീതിയിലുള്ളൊരു ഫസ്റ്റ് ലുക്ക് പോസ്റ്ററായി ഇതിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ഒരു വീട്ടില്‍ ഒരു ഗ്രാന്‍ഡ് പിയാനോയും അതിന് മറുവശത്തായി നീളമുള്ളൊരു അത്താഴ മേശയും ചുറ്റും ആ വീട്ടിലെ അംഗങ്ങളും നിരന്നിരിക്കുന്നു. ചുവരിനോട് ചേര്‍ന്നിരിക്കുന്ന മുത്തച്ഛന്‍ ക്ലോക്കില്‍ സമയം പത്തേപത്ത്. മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളില്‍ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാനുള്ള വിഭവങ്ങളുണ്ട്. ഇതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിലുള്ലത്. […]
Read more

വാക്ക് പാലിക്കുന്ന ആളാണ് നിങ്ങൾ; മമ്മൂട്ടിയെ അഭിനനന്ദിച്ച് കമൽഹാസൻ

നാലാം തവണയും മികച്ച നടനുള്ള ദേശീയ അവാർഡ് നേടി അരങ്ങ് വാഴുകയാണ് മലയാളികളുടെ സ്വന്തം മമ്മൂക്ക. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ ദേശീയ അവാർഡിനെക്കുറിച്ച് മുൻപ് മമ്മൂട്ടി കമൽ ഹാസനോട് പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. എനിക്കും കമൽ ഹാസനും ഇപ്പോൾ മികച്ച നടനുള്ള മൂന്ന് അവാർഡ് വീതമാണുള്ളത്. ഞങ്ങളിൽ ആര് അതിനെ മറികടക്കും എന്നുള്ള മത്സരത്തിലാണെന്ന് മുൻപ് ഒരു വേദിയിൽ വെച്ച് മമ്മൂട്ടി തമാശരൂപേണ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മമ്മൂട്ടിക്ക് […]
Read more

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ആദ്യ ഗാനം “നിലാവേ” ജൂലൈ 20 ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കൊച്ചി: പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ എത്തുന്നു. ജൂലൈ 20 വൈകുന്നേരം 6 മണിക്കാണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. ജേക്സ് ബിജോയ് ഈണം പകർന്ന “നിലാവേ” എന്ന ഗാനമാണ് പുറത്ത് വരിക. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ, മുത്തു എന്നിവരാണ് ജേക്സ് ബിജോയ്ക്കൊപ്പം ഈ ഗാനത്തിൻ്റെ പിന്നണിയിൽ ഉള്ളത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു […]
Read more

‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഓണത്തിനെത്തും

ഓണം ഹിറ്റടിക്കാന്‍ നിവിൻ പോളി ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് എത്തുന്നു. ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം വേള്‍ഡ് വൈഡ് റിലീസിനായാണ് ഒരുങ്ങുന്നത്. ഓഗസ്റ്റ് 21ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. റിലീസ് തീയതിയുമായി ബന്ധപ്പെട്ട പോസ്റ്റര്‍ നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മമിത ബൈജുവാണ് ചിത്രത്തില്‍ നിവിന്റെ നായിക. .റൊമാന്റിക് കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രം ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായ […]
Read more

മികച്ച പ്രതികരണവുമായി ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി’

ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ പ്രദർശനം കഴിയുമ്പോൾ തന്നെ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നോളന്റെ മറ്റൊരു മാസ്റ്റർപീസ് ആണ് ഒഡീസി എന്നും പതിവ് പോലെ ഗംഭീര വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്നുമാണ് അഭിപ്രായങ്ങൾ. സ്ലോ ആയി സഞ്ചരിക്കുന്ന സിനിമയാണെങ്കിലും കഥ പറച്ചിലും വിഷ്വലും കൊണ്ട് ചിത്രം പിടിച്ചിരുത്തുന്ന എന്നും ചിലർ […]
Read more

അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന്‍ കമ്മറ്റി

കൊച്ചി: താരസംഘടന അമ്മയിലുണ്ടായ വിവാദം കെട്ടടങ്ങുന്നതായി സൂചന. ഇപ്പോഴിതാ അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേതാ മേനോന്‍ കമ്മറ്റി. അനുഭവക്കുറവ് മൂലം പിഴവുകള്‍ ഉണ്ടായെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അത് തിരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും കത്തില്‍ പറയുന്നു. കൂടുതല്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ടുപോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിട്ടിട്ടില്ലെന്നും താര സംഘടന നടത്തിവരുന്ന എല്ലാ സേവനങ്ങളും മുന്നോട്ടു കൊണ്ടുപോകുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കൈനീട്ടം, സഞ്ജീവനി പദ്ധതി, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള […]
Read more

Recent News