Tag: cinema

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്

കൊച്ചി: വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം നൽകിയത്. ജൂലൈ മൂന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ വിജയം നേടി പ്രദർശനം തുടരുകയാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിച്ചത് E4 എൻ്റർടെയിൻമെൻ്റ്. വേൽസ് […]
Read more

സൂര്യ- ജിത്തു മാധവൻ ചിത്രം സൂര്യ 47 ചിത്രീകരണം പൂർത്തിയായി; നിർമ്മാണം ഴഗരം സ്റ്റുഡിയോസ്

തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്‌ലനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്. കഴിഞ്ഞ വർഷം അവസാനമാണ് ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ഈ ചിത്രം ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിലും ചിത്രീകരണം ഉണ്ടായിരുന്നു. വമ്പൻ ബഡ്ജറ്റിൽ വൻ കാൻവാസിലാണ് ഈ […]
Read more

‘കോട്ടയം ബെല്‍റ്റ്’ ചിത്രീകരണത്തിന് തുടക്കമാകുന്നു

ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്ന ചിത്രം ‘കോട്ടയം ബെല്‍റ്റ്’ ചിത്രീകരണത്തിന് തുടക്കമാകുന്നു. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് കൊച്ചിയില്‍ നടന്നിരുന്നത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിന്റെ മേക്കോവറുമായി ഇറങ്ങിയ മോഷന്‍ പോസ്റ്റര്‍ ഇതിനകം ശ്രദ്ധനേടി കഴിഞ്ഞിട്ടുണ്ട്. ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനും സംവിധായകനും വീണ്ടും ഒന്നിച്ചെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്. ഇന്ന് നടന്ന പൂജ ചടങ്ങില്‍ സംവിധായകനും എഴുത്തുകാരും താരങ്ങളും ചേര്‍ന്ന് വിളക്ക് കൊളുത്തി. […]
Read more

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” 2026 ഡിസംബർ 3 ന് തീയേറ്ററിലെത്തും

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. “ഫൗസി” എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2026 ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ […]
Read more

നാ​ഗ സൈരന്ധ്രി കേന്ദ്ര കഥാപാത്രം; ‘സോഷ്യൽ സ്വാമി’യുടെ പ്രിവ്യൂ നടന്നു

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ ആളാണ് നാ​ഗ സൈരന്ധ്രി. ഇപ്പോഴിതാ നാ​ഗ ചേച്ചിയെ കേന്ദ്ര കഥാപാത്രമാക്കി ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്ത സിനിമ ‘സോഷ്യൽ സ്വാമി’യുടെ പ്രിവ്യൂ നടന്നു. എറണാകുളം ഷേണായീസ് തിയേറ്ററിലാണ് പ്രിവ്യൂ നടന്നത്. എറണാകുളം മെട്രോ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രിവ്യൂ സംഘടിപ്പിച്ചത്. സിനിമാ പ്രവർത്തകരും ആസ്വാദകരും ഉൾപ്പെടെ നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിച്ചത്. സിനിമയ്ക്കുശേഷം ആസ്വാദകരും ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്ത സജീവമായ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ […]
Read more

തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ദളപതി വിജയുടെ “ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലേക്ക്

“ഐ ആം കമിങ്” : തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച “ജനനായകൻ” ജൂലൈ 23ന് തിയേറ്ററുകളിലേക്ക് ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് […]
Read more

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി” യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. 125 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം നിർണായകമായ അവസാന ഷെഡ്യൂളിലേക്ക് പ്രവേശിക്കുകയാണ്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ […]
Read more

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, ബ്രഹ്മാണ്ഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ എസ്. എസ്. രാജമൗലിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി എന്റർടെയിനർ ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രേമലു എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ നിർമ്മാണരംഗത്തേക്ക് ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്. എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്നാണ് […]
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ സംഭവക്കാരി വീഡിയോ ഗാനം പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്. വിഷ്ണു വിശാലിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറിക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രം വിജയകരമായി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിലെ സൂപ്പർ ഹിറ്റായ സംഭവക്കാരി എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചത് ഷോൺ റോൾഡനും സൈന്ദവിയും ചേർന്നാണ്. ഷോൺ റോൾഡൻ […]
Read more

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ പ്രദർശനത്തിന് ഒരുങ്ങുന്നു. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച […]
Read more

Recent News