Tag: cinema

തനിക്കെതിരെ താരദമ്പതികൾ പി.ആർ വർക്ക് നടത്തുന്നുവെന്ന് ജോജു ജോർജ്

മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് രം​ഗത്ത്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജു ജോർജിന്റെ ആരോപണം. ഈ നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പി.ആർ വർക്ക് ചെയ്യുന്നുണ്ടെന്നും നടൻ ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടു ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിക്കുകയായിരുന്നു നടൻ. എന്നാൽ താരദമ്പതികൾ ആരാണെന്ന് താരം വെളിപ്പെടുത്തിയില്ല. തന്റെ സിനിമയായ വരവിനെതിരെ നടക്കുന്ന ആസൂത്രിത […]
Read more

‘ടോക്‌സിക്കി’ലെ പുതിയ ഗാനം പുറത്ത്

യഷ് നായകനായെത്തുന്ന ചിത്രം ടോക്‌സിക്കിലെ പുതിയ ഗാനം പുറത്തുവിട്ട് നിര്‍മാതാക്കള്‍. ‘മധുമോഹിനി’ എന്ന ഗാനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത്. ഗീതു മോഹന്‍ദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നത്. വമ്പന്‍ ബജറ്റിലുള്ള ഒരു പക്കാ ആക്ഷന്‍ ചിത്രമാകും ടോക്‌സിക് എന്ന സൂചനയാണ് മുന്‍പ് പുറത്തു വന്ന ടീസര്‍ നല്‍കുന്നത്. ഗീതു മോഹന്‍ദാസിന്റെ മുന്‍ സിനിമകളില്‍ നിന്ന് […]
Read more

ഐ ആം ഗെയിമിൻ്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാൻ്റെ ജന്മദിനത്തിൽ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിൻ്റെ ഫസ്റ്റ് ബെറ്റ് ജൂലൈ 28 ന് പുറത്ത് വരും എന്ന് അറിയിച്ചു കൊണ്ടുള്ള, ചിത്രത്തിലെ ഏറ്റവും പുതിയ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ ജന്മദിനം പ്രമാണിച്ചാണ് ജൂലൈ 28 ന് ചിത്രത്തിൻ്റെ ആദ്യ വമ്പൻ കണ്ടൻ്റ് പുറത്ത് വിടുക. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള […]
Read more

‘അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ’ ട്രെയ്‌ലർ പുറത്ത്

മാർവെലിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന ‘അവഞ്ചേഴ്‌സ് ഡൂംസ്‌ ഡേ’. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ ഇതാ പുറത്തുവന്നിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ ആരാധകരെ അമ്പരപ്പെടുത്തുന്ന ട്രെയ്‌ലർ ആണ് പുറത്തുവന്നിരിക്കുന്നത്. മാർവെൽ യൂണിവേഴ്സിലെ സൂപ്പർതാരങ്ങൾ എല്ലാം ഒരുമിച്ച് ചേർന്ന് ഡോക്ടർ ഡൂം എന്ന വില്ലനെ തടയാനുള്ള ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രിയപ്പെട്ട മാർവെൽ കഥാപാത്രങ്ങളായ തോറും ക്യാപ്റ്റൻ അമേരിക്കയും […]
Read more

രജനീകാന്തിൻ്റെ ഫാൻ ​ഗേളാണ് താനെന്ന് നടി സിമ്രാൻ

രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ധര്‍മ്മന്‍’. ചിത്രത്തില്‍ സിമ്രാന്‍ ആണ് നായികയായെത്തുന്നത്. ‘പേട്ട’ എന്ന ചിത്രത്തിന് ശേഷം സിമ്രാനും രജനികാന്തും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ സ്റ്റാറിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് സിമ്രാൻ പറഞ്ഞത്. ‘അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്റെ റോള്‍ മോഡലുകളില്‍ ഒരാളാണ് അദ്ദേഹം. എനിക്ക് ഇങ്ങനെയൊരു അവസരം വന്നുവെന്ന കാര്യം വിശ്വസിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. ഈ സിനിമ ചെയ്യുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. കാരണം ‘പേട്ട’ വളരെ […]
Read more

‘എനിക്ക് വളരെ പ്രിയപ്പെട്ട സിനിമ’; ഉന്മാദം സിനിമയെക്കുറിച്ച് ഷാഹി കബീർ

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഉന്മാദം. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. ജൂലൈ 31-നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമാണ് ചിത്രം. തീർത്തും വേറിട്ടൊരു പോലീസ് കഥാപാത്രമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഇപ്പോഴിതാ സിനിമയുടെ തിരക്കഥയൊരുക്കിയ ഷാഹി കബീർ ചിത്രത്തെ […]
Read more

തുടക്കം ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്

ആശിർവാ‍ദ് സിനിമാസിന്റെ ബാനറിൽ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തുടക്കത്തിന്റെ പുതിയ പോസ്റ്റർ എത്തി. ഓഗസ്റ്റ് ഏഴിന് പ്രദർശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. വിസ്മയാ മോഹൻലാലിൻ്റെയും, മോഹൻലാലിൻ്റേയും വലിയ ക്ലോസപ്പ് ലുക്ക്. അതിന് തൊട്ടു താഴെയായി ആശിഷ് ജോ ആൻ്റെണി, ബോബി കുര്യൻ, ഗണേഷ് കുമാർ, വീൽച്ചെയറിൽ സായ് കുമാർ, പൊലീസ് യൂണിഫോമിൽ മനോജ് .കെ. ജയൻ, എന്നിവർ ഏറ്റവും താഴെയായി ഇരുട്ടിൽ ലൈറ്റ് തെളിയിച്ചു വരുന്ന പൊലീസ് ജീപ്പ്.. ഓടുന്ന നായയുടെ കഴുത്തിൽ […]
Read more

പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യിലെ ആദ്യ ഗാനത്തിൻ്റെ ലിറിക് വീഡിയോ പുറത്ത്. ജേക്സ് ബിജോയ് ഈണം പകർന്ന “അസലായവളെ” എന്ന ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു ആണ്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് […]
Read more

സീതാദേവിയായി വേഷമിടാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് സായ് പല്ലവി

ബ്രഹ്മാണ്ഡ ചിത്രമായ ‘രാമായണ’ത്തിൽ സീതയായി വേഷമിടാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് നടി സായ് പല്ലവി. ‘പ്രഥം സങ്കൽപ്’ വേദിയിൽ വെച്ചാണ് സായ് പല്ലവി മനസ്സ് തുറന്നത്. “ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്. സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തെരഞ്ഞെടുത്തതാണെന്ന് ഞാൻ കരുതുന്നില്ല. ഈ വേഷം ചെയ്യാൻ […]
Read more

TVK യുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല ജനനായകനെന്ന് എച്ച് വിനോദ്

വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജനനായകൻ. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണിത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. ജനനായകൻ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ലെന്നും വളരെ സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട് എന്നും മനസുതുറക്കുകയാണ് എച്ച് വിനോദ്. ‘ജനനായകൻ കാണാൻ പ്രേക്ഷകർ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ചിലപ്പോൾ വിജയ് സാറിനെ കാണാൻ അവർ വരുമായിരിക്കും. ഇത് […]
Read more

Recent News