‘ടോക്‌സിക്കി’ലെ പുതിയ ഗാനം പുറത്ത്

ഷ് നായകനായെത്തുന്ന ചിത്രം ടോക്‌സിക്കിലെ പുതിയ ഗാനം പുറത്തുവിട്ട് നിര്‍മാതാക്കള്‍. ‘മധുമോഹിനി’ എന്ന ഗാനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യഷും താര സുതാരിയയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ഗാനം പ്രണയത്തിന്റെ പുതിയ ഭാവമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നത്. ഗീതു മോഹന്‍ദാസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. യഷും ഗീതു മോഹന്‍ദാസും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നത്. വമ്പന്‍ ബജറ്റിലുള്ള ഒരു പക്കാ ആക്ഷന്‍ ചിത്രമാകും ടോക്‌സിക് എന്ന സൂചനയാണ് മുന്‍പ് പുറത്തു വന്ന ടീസര്‍ നല്‍കുന്നത്.

ഗീതു മോഹന്‍ദാസിന്റെ മുന്‍ സിനിമകളില്‍ നിന്ന് മാറി ആക്ഷനും വയലന്‍സിനും സിനിമയില്‍ വലിയ പ്രാധാന്യമുണ്ടാകും.ചിത്രത്തില്‍ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പക്കാ ഹോളിവുഡ് സിനിമയെന്ന് തോന്നിപ്പിക്കുന്ന തരം വിഷ്വലുകള്‍ ആണ് സിനിമയില്‍ ഉള്ളതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. സിനിമയില്‍ അഞ്ച് നായികമാരാണ് ഉള്ളത്. ഇവരുടെയെല്ലാം പോസ്റ്ററുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

കെ വി എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ് ടോക്‌സിക് നിര്‍മ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്‌സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. നേരത്തെ യഷും ഗീതുവും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതില്‍ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിര്‍മാതാക്കള്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *