കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ദമ്പതികള്‍. ആംബുലന്‍സ് ഡ്രൈവറായ വിനു ഭാര്യ ബിന്‍സി എന്നിവരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഹൈക്കോടതിക്ക് മുന്നില്‍ ആംബുലന്‍സിലായിരുന്നു സംഭവം. പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ജഡ്ജിക്കെതിരെയും പൊലീസ് ഉദ്യോഗസ്ഥനെതിരെയും കത്തെഴുതിവെച്ചാണ് വിഷം കഴിച്ചത്. പെണ്‍സുഹൃത്തിന്റെ പരാതിയില്‍ വിനുവിനെതിരെ ആലുവ പൊലീസ് കേസെടുത്തിരുന്നു. പീഡനക്കേസാണ് രജിസ്റ്റര്‍ ചെയ്തത്. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
