Tag: cinema

മാസങ്ങൾക്ക് ശേഷം ഷെയ്ൻ നി​ഗം ചിത്രം ‘ബൾട്ടി’ ഒടിടിയിലേക്ക്

കാത്തിരിപ്പിനൊടുവിൽ നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്‌ത ചിത്രം ബൾട്ടി ഒടിടിയിലേക്ക് എത്തുന്നു. ജൂലൈ 10 മുതൽ ബൾട്ടി സ്ട്രീമിങ് ആരംഭിക്കും. സോണി ലൈവിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശത്തെ നാല് യുവാക്കളുടെ കഥ പറഞ്ഞ ചിത്രം മേക്കിങ് ക്വാളിറ്റി കൊണ്ടും സംഘട്ടന രംഗങ്ങൾ കൊണ്ടും കയ്യടി നേടിയിരുന്നു. തിയേറ്ററിൽ നിന്ന് മികച്ച പ്രതികരണം സിനിമയ്ക്ക് ലഭിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ […]
Read more

‘രാമായണ’ത്തിലെ രൺബീർ കപൂറിന്റെ സീനുകൾ ലീക്ക് ആയി

ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയമാണ് ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ നിന്നുള്ള ഒരു രംഗം ലീക്ക് ആയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസറും ചില രംഗങ്ങളും അടുത്തിടെ നടന്ന കോമിക്കോൺ ഇവന്റിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ഇവന്റിൽ നിന്ന് റെക്കോർഡ് ചെയ്ത […]
Read more

മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം “ഹരിവരാസനം” പൂജാ ചടങ്ങുകളോടെ ഇന്ന് ആരംഭിച്ചു

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനം സിനിമാ സെറ്റിലെ മുഴുവൻ പേരും ‘തൂഫാൻ വാരിയേയ്സ്’ ആയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ചിത്രാഞ്ജലിയിൽ ഇന്ന്‌ രാവിലെ നടന്ന ചടങ്ങിൽ തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രത്തിലെ എല്ലാവരെയും അഭിനന്ദിക്കുകയും ചിത്രത്തിലെ നായകനായ സൈജു കുറുപ്പിനും ചിത്രത്തിന്റെ സംവിധായകൻ രാജേഷ് നായർ, നിർമ്മാതാവ് അജിത്ത് വിനായക, ശരത് വിനായക, തിരക്കഥാകൃത്ത് Dr. കെ. അമ്പാടി, നായിക സിതാര വിജയൻ, ഛായാഗ്രാഹകൻ സജാദ് […]
Read more

നന്ദനത്തിലെ ‘ഗുരുവായൂരപ്പൻ’, അരവിന്ദ് ആകാശ് വിവാഹിതനായി

നന്ദനം സിനിമയിൽ ബാലമണിയുടെ സ്വന്തം ​​ഗുരുവായൂരപ്പനായെത്തി മലയാളികളുടെ മനസ്സ് കീഴടക്കിയ നടൻ അരവിന്ദ് ആകാശ് വിവാഹിതനായി. സാധ്വി ആർ. എസ് ആണ് വധു. അരവിന്ദിന്റെ സന്തത സഹചാരിയായിരുന്നു സാധ്വി. ആ ബന്ധം പിന്നീട് ​ദീർഘകാല പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്നലെ മലേഷ്യയിലെ ക്വാലാലംപൂരിൽ വച്ച് വളരെ ലളിതമായ നടത്തിയ ചടങ്ങിൽ വിവാഹവും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രിയതാരത്തിന്റെ വിവാഹത്തിന് ആശംസകൾ നേർന്ന് മലയാളികൾ […]
Read more

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് “ലോക – ചാപ്റ്റർ 1 ചന്ദ്ര”

മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ “ലോക-ചാപ്റ്റർ വൺ:ചന്ദ്ര” ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. 2026 ൽ ജർമനിയിൽ നടക്കുന്ന 23 മത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലേക്ക് ആണ് ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് കൂടാതെ സൗത്ത് കൊറിയയിൽ നടക്കുന്ന ബുക്കിയോൺ ഇൻ്റർനാഷണൽ ഫാൻ്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. ജൂലൈ 2 മുതൽ 12 വരെ ആണ് ബൈഫാൻ അരങ്ങേറുന്നത്. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരാണ് […]
Read more

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത സ്പോർസ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ ലെ മൂന്നാം ഗാനം പുറത്ത്. ‘ഹൗസ് ഹസ്ബൻഡ്’ എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മോഹൻ രാജൻ വരികൾ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് സത്യൻ മഹാലിംഗമാണ്. ഷോൺ റോൾഡൻ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ജൂലൈ 3 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രം […]
Read more

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ആഗോള റിലീസ് ജൂലൈ 17 ന്

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” ആഗോള റിലീസ് തീയതി പുറത്ത്. 2026 ജൂലൈ 17 ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി. ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഓ സുകുമാരി”. ഗ്രാമീണ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാന്റിക് കോമഡി ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഫാന്റസി […]
Read more

ഇന്ദ്രജിത്തും സന്ദീപ് പ്രദീപും ഒന്നിച്ചെത്തുന്നു; പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്

നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ ഭാര്യയും പ്രശസ്‍ത നര്‍ത്തകിയുമായ സുജിന ശ്രീധരൻ ആദ്യമായി ക്യാമറയ്‍ക്ക് മുന്നിലേക്ക് എത്തുന്നു. ഇന്ദ്രജിത്ത് സുകുമാരന്റെ നായികയായാണ് സുജിനയുടെ സിനിമാ അരങ്ങേറ്റം. ഇവരുടെ മകനായി സന്ദീപ് പ്രദീപും ചിത്രത്തില്‍ വേഷമിടുന്നു. ഭാവന സ്‍റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. ഫഹദ് ഫാസില്‍, ദിലീഷ് പോത്തൻ, ശ്യാം പുഷ്‍കരൻ എന്നിവര്‍ ചേര്‍ന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മിക്കുന്നത്. അനുരാഗ് എൻജിനീയറിംഗ് വർക്ക്സ്’, ‘ബിനീഷേട്ടൻ റൂം മേറ്റ്’ എന്നീ ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളിലൂടെയും ‘പൂവൻ’, ‘ഐ ആം […]
Read more

കല്യാണി പ്രിയദർശനും രൺവീർ സിം​ഗും ഒന്നിക്കുന്ന സോംബി ചിത്രം വരുന്നു

ലോക എന്ന സിനിമയിലൂടെ 2025 ൽ പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ നടിയാണ് കല്യാണി പ്രിയദർശൻ. ധുരന്ദർ എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ തന്റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് രൺവീർ സിംഗ്. ഇപ്പോഴിതാ ഈ രണ്ട് താരങ്ങളും ഒരുമിക്കുന്ന ചിത്രം വരുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പ്രളയ് എന്ന ബോളിവുഡ് സിനിമയ്ക്കായി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഒരു സോംബി ചിത്രമായി ഒരുങ്ങുന്ന പ്രളയ് 300 കോടി ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ഓസ്‌ട്രേലിയയിൽ ആരംഭിക്കും. ഡിസ്റ്റോപ്പിയൻ […]
Read more

‘പരാശക്തി’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി സംവിധായക സുധ കൊങ്കര

ശിവകാര്‍ത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘പരാശക്തി’. ബോക്സ് ഓഫീസില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് പരാശക്തിയുടെ സംവിധായക സുധ കൊങ്കര. പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായിക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിര്‍മാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യമെന്ന് ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു. പരാശക്തിയുടെ സാറ്റ്ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞു. മുന്‍ […]
Read more

Recent News