Tag: cinema

പൃഥ്വിരാജ്- പാർവതി തിരുവോത്ത് കോമ്പോ; ‘ഐ നോബഡി’യ്ക്ക് ഇനി പത്ത് നാൾ മാത്രം

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ തിയറ്ററുകളിലേക്ക് എത്താൻ ഇനി പത്ത് ദിവസം മാത്രം. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള കൗണ്ട്ഡൗൺ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ജൂലൈ 9ന് ചിത്രം തിയറ്റിലെത്തും. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറിൽ എത്തുന്ന സിനിമയാകുമിതെന്നാണ് സൂചന. ജേക്സ് ബിജോയാണ് സംഗീതം […]
Read more

25 കോടിക്ക് മുകളിൽ നേടി ‘ബാലൻ

കൊച്ചി: ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ- ദി ബോയ്’ ഓരോ ദിവസവും പ്രേക്ഷകരെയും നിരൂപകരെയും വിസ്മയിപ്പിച്ചുകൊണ്ട് പ്രദർശന വിജയം തുടരുകയാണ്. ആഗോള തലത്തിലുള്ള പ്രേക്ഷകരിൽ നിന്നും കൈയടി നേടി, മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ബാലൻ കുതിപ്പ് തുടരുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ സൂപ്പർ ഹിറ്റായി മാറിയ “എങ്ങോട്ടാ” എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സുഷിൻ ശ്യാമുമാണ്. സുഷിൻ […]
Read more

സംഗീത സംവിധായകൻ അനിരുദ്ധും കാവ്യ മാരനും വിവാഹിതരാകുന്നു

സംഗീത സംവിധായകൻ അനിരുദ്ധും സൺ ടിവി നെറ്റ്‌വർക്കിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടറും ഐപിഎൽ ടീമായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയുമായ കാവ്യാ മാരനും വിവാഹിതരാകുന്നു എന്ന് റിപ്പോർട്ടുകൾ. അനിരുദ്ധിന്റെ അമ്മാവനും നടനുമായ വൈ ജി മഹേന്ദ്രൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാവ്യാ മാരന്റെ പേര് അദ്ദേഹം പരാമർശിച്ചില്ല. അനിരുദ്ധും കാവ്യയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ രണ്ട് വർഷം മുമ്പ് തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരെയും ഒന്നിച്ച് പല സ്ഥലങ്ങളിലും കണ്ടതോടെയാണ് ഈ വാർത്തകൾ […]
Read more

ടിനി ടോമിനെതിരായ അൻസിബ ഹസൻ്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും

കൊച്ചി: നടൻ ടിനി ടോം തനിക്കെതിരെ വിദ്വേഷപരാമർശം നടത്തിയെന്ന നടി അൻസിബ ഹസന്റെ ഹർജിയിൽ ഇന്ന് വിധി ഉണ്ടായേക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ പൊലീസിനോട് നിർദേശിക്കണം എന്നതാണ് ഹർജിയിലെ ആവശ്യം. നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവുകളുടെ അഭാവത്താൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ പ്രതിസന്ധിയുടെ തുടക്കം തന്നെ ടിനി ടോമും അൻസിബയും തമ്മിലുള്ള വാദപ്രതിവാദങ്ങളും പ്രശ്നങ്ങളും ആയിരുന്നു. തന്നെ ജിഹാദി എന്ന് വിളിക്കുകയും ഒരു […]
Read more

നടൻ ഭാ​ഗ്യരാജിന്റെ കണ്ണുകൾ ദാനം ചെയ്തു

തെന്നിന്ത്യൻ സിനിമാപ്രേമികളെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ വിയോ​ഗമായിരുന്നു നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ വിയോ​ഗം. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഒട്ടനവധി പേരാണ് വസതയിൽ എത്തിച്ചേർന്നിരുന്നത്. മലയാളത്തിൽ നിന്നും മമ്മൂട്ടി, ദിലീപ്, ജയറാം തുടങ്ങിയവരും എത്തിയിരുന്നു. ഇപ്പോഴിതാ ഭാഗ്യരാജിന്റെ അവസാനത്തെ ആഗ്രഹമായിരുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഏറെ നാളുകൾക്ക് മുൻപ് തന്നെ താൻ മരിക്കുമ്പോൾ കണ്ണുകൾ ദാനം ചെയ്യണമെന്ന് ഭാ​ഗ്യരാജ് പറഞ്ഞിരുന്നു. നടന്റെ മരണത്തിന് പിന്നാലെ കുടുംബം ഒരു നേത്രാശുപത്രിയെ വിവരം അറിയിച്ച് നേത്രദാനം നടത്തിയെന്നാണ് […]
Read more

‘അച്യുത അവതാരം’ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാരത്തിന്റെ ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു. മലയാള ചലച്ചിത്ര ലോകത്തെ നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. സൈബർ ക്രൈം ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ പോസ്റ്ററുകളിൽ ഇതിനോടകം നിരവധി സൈബർ കുറ്റകൃത്യങ്ങളുടെ ത്രില്ലിങ് ഘടകങ്ങൾ ആണ് കാണാൻ കഴിയുന്നത്. സൈബർ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമെന്ന് ഉറപ്പാണ്. റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ […]
Read more

ഫാൻ്റസി ചിത്രവുമായി ജയസൂര്യ; ‘മായൻ – Chapter 1’ ഷൂട്ടിംഗ് ആഗസ്റ്റിൽ ആരംഭിക്കും

സിനിമാ പ്രേമികൾക്കിടയിലേക്ക് ഫാന്റസി ചിത്രവുമായി നടൻ ജയസൂര്യ എത്തുന്നു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ചിത്രം ‘മായൻ – Chapter 1’ ന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 12 ന് ആരംഭിക്കും. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസം ആണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ […]
Read more

‘ജയറാമിന് കുറച്ച് എളിമ കൂടുതലാണ്’; ബൈജു സന്തോഷ്

നടൻ ജയറാമിന് എളിമ കുറച്ച് കൂടിപ്പോയെന്നും അതൊന്ന് കുറയ്ക്കണമെന്ന് പറയാൻ ഇരിക്കുകയാണ് താനെന്നും നടൻ ബൈജു സന്തോഷ്. ജയറാം ഇപ്പോൾ വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെടുന്നത് എളിമയുടെ പേരിലാണെന്നും ബൈജു പറഞ്ഞു.’ഒരു സ്ഥലത്ത് ആയിരം പേരുണ്ടെങ്കിൽ ജയറാം പറയും അവിടെ ഒരു പതിനായിരം ഉണ്ടെന്ന്. പുള്ളി പണ്ടുതൊട്ടേ അങ്ങനെയാണ്. അദ്ദേഹത്തിന്റെ രീതിയാണ് അത്. നേരിട്ട് കേൾക്കാൻ നല്ല രസമാണ്. എളിമ കൂടിപ്പോയതിന്റെ പേരിലാണ് ജയറാമിന് ഇപ്പോൾ കളിയാക്കൽ കേൾക്കുന്നതെന്നും ബൈജു പറഞ്ഞു. എളിമ ശകലം കുറച്ചാൽ നന്നായിരിക്കുമെന്ന് […]
Read more

മോളിവുഡ് ടൈംസ്’ സിനിമ സെൻസർ‌ വിവാദം: നിർമാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സെൻസർ ചെയ്യാത്ത സിനിമ പ്രദർശിപ്പിച്ചതിന് നിർമ്മാതാവിനെ പൊലീസ് ചോദ്യം ചെയ്തു. മോളിവുഡ് സിനിമയുടെ നിർമ്മാതാവ് ആഷിക്ക് ഉസ്മാനെയാണ് തിരുവല്ലം പൊലീസ് ചോദ്യം ചെയ്തത്. സെൻസർ ബോ‍ർഡിൻെറ പരാതിയിലാണ് കേസെടുത്തത്. സെൻസർ ബോർഡ് ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് അണിയറ പ്രവർത്തകരോട് ഹാജരാകാൻ ആവശ്യപ്പെട്ടത്. ആഷിക്ക് ഉസ്മാന് നോട്ടീസ് നൽകി വിട്ടയച്ചതായി പൊലീസ് പറഞ്ഞു. സംവിധായകനെയും വിതരണക്കാരെയും വൈകാതെ ചോദ്യം ചെയ്യും. യുവനടൻ നസ്ലിൻ നായകനായ മോളിവുഡ് ടൈംസ് […]
Read more

ബാഹുബലി വിജയത്തിന് ശേഷമുള്ള കാലഘട്ടം മാനസിക സമ്മർദ്ദങ്ങൾ നിറഞ്ഞതായിരുന്നു; പ്രഭാസ്

ബാഹുബലി ചിത്രത്തിന്റെ നിർമ്മാണ വേളയിലും റിലീസിന് ശേഷവും ഉണ്ടായ അനിശ്ചിതത്വങ്ങളെക്കുറിച്ചും സമ്മർദ്ദങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നായകൻ പ്രഭാസ്. നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ബാഹുബലി: ദ ടോർച്ച് ബെയറർ’ എന്ന പ്രോഗ്രാമിലാണ് താരം പ്രതികരിച്ചത്. ബാഹുബലിയുടെ നിർമ്മാണം ഒരു യുദ്ധത്തിന് സമാനമായിരുന്നുവെന്നും നിർമ്മാതാക്കൾ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ റിസ്കാണ് അന്ന് ഏറ്റെടുത്തതെന്നും പ്രഭാസ് പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ റിലീസ് ചെയ്ത ആദ്യ ദിനം പുറത്തുവന്ന നെഗറ്റീവ് പ്രതികരണങ്ങളെക്കുറിച്ചും താരം വാചാലനായി. ആദ്യ ദിനത്തിലെ […]
Read more

Recent News