Tag: cinema

ദൃശ്യം 3 ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്ത്

കൊച്ചി : മലയാളത്തിലെ അപ്കമിം​ഗ് റിലീസുകളില്‍ ഇന്‍ഡസ്ട്രി ഏറ്റവും കാത്തിരിക്കുന്ന ഒന്നാണ് ദൃശ്യം 3. മലയാളത്തില്‍ മാത്രമല്ല മറുഭാഷാ ചലച്ചിത്ര പ്രവര്‍ത്തകരിലും ആ കാത്തിരിപ്പ് ഉണ്ട്. അത്രയധികം മറുഭാഷാ റീമേക്കുകള്‍ ഉണ്ടായ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാ​ഗം എന്നതുതന്നെ അതിന് കാരണം. മെയ് 21 ന് ചിത്രം ലോകവ്യാപകമായി തിയറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ജോര്‍ജുകുട്ടിയുടെ മൂന്നാം വരവ് ശരിക്കും ആവേശം ഉണ്ടാക്കുന്നുണ്ടോ പ്രേക്ഷകര്‍ക്കിടയില്‍? ഇപ്പോഴിതാ അതിനുള്ള സൂചന നല്‍കിക്കൊണ്ട് ചിത്രത്തിന്‍റെ ആദ്യ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്‍റെ […]
Read more

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ റിലീസിന് ഒരുങ്ങുകയാണ്. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ഇപ്പൊൾ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് […]
Read more

ഷെയ്ന്‍ നിഗത്തിന്റെ വേറിട്ട പൊലീസ് വേഷം; ‘ദൃഢം’ നാളെ മുതൽ തിയേറ്ററുകളിൽ

ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃഢം. മെയ് എട്ടിന് ചിത്രം പ്രദർശനത്തിനെത്തും. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.ഏറേ ആഗ്രഹത്തോടെ, ആത്മവിശ്വാസത്തോടെ നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്‌ണന്‍ ചാര്‍ജെടുക്കുന്നതും തുടർന്ന് ഒട്ടും […]
Read more

മമിത ബൈജുവും സം​ഗീത് പ്രതാപും പ്രധാന വേഷങ്ങളിൽ; ചിത്രത്തിന്റെ സ്വിച്ച് ഓൺ നടന്നു

സംഗീത് പ്രതാപിനെയും മമിത ബൈജുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം എറണാകുളം പനമ്പള്ളി നഗറിൽ വെച്ച് നടന്നു. മലയാളത്തിലെ ഹിറ്റ് സിനിമകളുടെ പ്രൊഡ്യൂസർ ആയ ആന്റണി പെരുമ്പാവൂർ ആണ് ചടങ്ങിൽ ക്ലാപ്‌ബോർഡ് അടിച്ച് തുടക്കം കുറിച്ചത്. ഡിനോയ് പൗലോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മമിതയും സംഗീതും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ അനൗൺസ്മെന്റിൽ തന്നെ ചർച്ചയായിരുന്നു.അതേസമയം […]
Read more

ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ നേത്രശസ്ത്രക്രിയക്ക് വിധേയനായി

നേത്രശസ്ത്രക്രിയക്ക് വിധേയനായി ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. ഇന്നലെ രാവിലെ മുംബൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. കുറച്ചുകാലത്തേക്ക് നടൻ വിശ്രമത്തിലായിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. അക്ഷയ് കുമാറും വിദ്യാബാലനും പ്രധാനവേഷത്തിലെത്തുന്ന രാം ഔർ ശ്യാം എന്ന അനീസ് ബസ്മി ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം പൂർത്തിയാക്കി മുംബൈയിൽ തിരിച്ചെത്തിയ ശേഷമാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രം കേരളത്തിലെ മറയൂരിൽ ഉൾപ്പെടെയാണ് ചിത്രീകരിച്ചത്. കേരളത്തിൽ മൊത്തം 15 ദിവസത്തെ ഷൂട്ടിങ്ങുണ്ടായിരുന്നു. […]
Read more

‘ജനങ്ങൾക്ക് കൊടുത്ത വാക്ക് പിഷാരടി പാലിക്കുമെന്ന് ഉറപ്പാണ്’ ; സംവിധായകൻ ആലപ്പ് അഷ്റഫ്

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ, നടനും സ്റ്റേജ് കലാകാരനുമായ രമേഷ് പിഷാരടിയുടെ വിജയത്തിൽ പ്രതികരിച്ച് സംവിധായകൻ ആലപ്പ് അഷ്റഫ്. നല്ല രീതിയിൽ പ്രവർത്തിച്ചാൽ തീർച്ചയായും പിഷാരടിക്ക് ശോഭനമായ ഒരു ഭാവി തന്നെ ഉണ്ടാകുമെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. ”ഇത്തവണ നടനും സംവിധായകനും അവതാരകനും ഒക്കെയായ രമേഷ് പിഷാരടി ജയിച്ചത് സിനിമക്കാരായ എല്ലാവർക്കും വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. കഴിഞ്ഞ നിയമസഭയിൽ രണ്ട് നടൻമാർ ഉണ്ടായിരുന്നു. മുകേഷും ഗണേഷ് കുമാറും ആയിരുന്നു അത്. എന്നാൽ അവർ […]
Read more

‘മുഖ്യമന്ത്രിയായി സതീശനല്ലാതെ രാഹുൽ ​ഗാന്ധിയെപ്പോലും സങ്കൽപ്പിക്കാനാകില്ലെന്ന്’ നടൻ സിദ്ദിഖ്

കൊച്ചി: വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് നടൻ സിദ്ദിഖ്. അധികാര വടംവലിക്കിടയിൽ, ഗ്രൂപ്പ്‌ കളിച്ചും കുതികാൽ വെട്ടിയും മറ്റൊരാൾ ആ പദവിയിലേക്ക് വരരുതെന്നും വി.ഡി സതീശൻ അല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാനാകില്ലെന്നും സിദ്ദിഖ് ഫേയ്സ്ബുക്കിൽ കുറിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നതതല നേതാക്കളോട് ഒരു വാക്ക്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയ്ക്കും ഐക്യജനാധിപത്യ മുന്നണിയ്ക്കും ലഭിച്ച തിളക്കമാർന്ന വിജയത്തിൽ അകമഴിഞ്ഞ് സന്തോഷിക്കുമ്പോഴും ഒരു കാര്യത്തിൽ ഞങ്ങളെല്ലാവരും അല്പം ബേജാറിലാണ്. ശ്രീ പിണറായി […]
Read more

‘അമ്മ അറിയാൻ’ 4K പതിപ്പ് കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു

ജോൺ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം ‘അമ്മ അറിയാൻ’ 4K പതിപ്പ് കാനിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോർ ചെയ്തത്. ഈ വർഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം കൂടിയാണിത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റീസ്റ്റോർ ചെയ്ത് കാനിലെ വേൾഡ് ക്ലാസിക് വിഭാഗത്തിൽ തുടർച്ചയായി പ്രദർശിപ്പിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാൻ. നേരത്തെ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ്, അരിഭം […]
Read more

തമിഴ്നാട് തൂക്കി വിജയ്, ഇനി ‘ജനനായകന്‍റെ’ വരവ്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയിരിക്കുകയാണ് വിജയ്. വരും ദിവസങ്ങളിൽ മന്ത്രിസഭാ രൂപീകരണവും മറ്റും നടക്കാൻ ഇരിക്കുകയാണ്. തതവസരത്തിൽ സെൻസർ ബോർഡിന്റെ അനുമതിയില്ലാത്തതിനാൽ റിലീസ് നീണ്ടുപോയ വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് ചെയ്യാനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് വിവരം. സിനിമ മെയ് 28ന് റിലീസ് ചെയ്യാനാണ് ശ്രമം. ജനുവരി 9ന് ആയിരുന്നു ജനനായകൻ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും തുടർന്നുള്ള വിവാദങ്ങളും നിയമപോരാട്ടങ്ങളും കാരണം റിലീസ് നീണ്ടു പോകുകയായിരുന്നു. ഇതിനിടെ സിനിമ സോഷ്യൽ […]
Read more

പിണറായിക്ക് നന്ദി പ്രകടനവുമായി ലിജോ ജോസ് പെല്ലിശേരി

കൊച്ചി: എൽഡിഎഫിന്റെ തോൽവിക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. നന്ദി സഖാവേ, കേരളത്തിനെ അതിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തിൽ മുന്നിൽ നിന്ന് നയിച്ചതിന് എന്നായിരുന്നു പോസ്റ്റ്. പോസ്റ്റിന് നിരവധി പേർ അനുകൂലിച്ചും എതിർത്തും രം​ഗത്തെത്തി. 10 വർഷത്തെ ഭരണത്തിന് ശേഷം കനത്ത തോൽവിയാണ് പിണറായി വിജയൻ നയിച്ച എൽഡിഎഫ് നേരിട്ടത്. വെറും 35 സീറ്റുകളിലേക്ക് എൽഡിഎഫ് ഒതുങ്ങിയപ്പോൾ യുഡിഎഫ് 102 സീറ്റുമായി ഉജ്ജ്വലമായി തിരിച്ചുവന്നു.
Read more

Recent News