Tag: cinema

നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശന് ആശംസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും ‌

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകൾ നേർന്ന് മലയാളത്തിന്റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. വി.ഡി സതീശന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് ഇരുവരും ആശംസ നേർന്നത്. ‘കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി നിയോഗിക്കപ്പെട്ട വി.ഡി. സതീശന് ഹൃദയംനിറഞ്ഞ ആശംസകൾ’, എന്ന ഒറ്റവരിക്കുറിപ്പിലായിരുന്നു മമ്മൂട്ടിയുടെ ആശംസ. സതീശൻ പുസ്തകവുമായിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ആശംസകൾ നേർന്നത്. ‘നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് സ്‌നേഹം നിറഞ്ഞ ആശംസകൾ. വികസനത്തിന്റെ പുതിയ പാതയിലേക്ക് നാടിനെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിക്കട്ടെ’, മോഹൻലാൽ കുറിച്ചു. നിയുക്ത […]
Read more

‘ദൃശ്യം 3’ യുടെ പ്രീ സെയിൽ കളക്ഷൻ കണക്കുകൾ പുറത്ത്

മലയാളത്തിലെ ഹിറ്റ് ഫ്രാഞ്ചസികളില്‍ ഒന്നാണ് ദൃശ്യം. അടുത്തിടെ ദൃശ്യം 3യുടെ ട്രെയിലർ റിലീസ് ചെയ്‍തിരുന്നു. മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് ട്രെയിലർ നൽകിയിരിക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്ന സൂചനകളാണ് നൽകുന്നത്. ദൃശ്യം 3 അഡ്വാൻസ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 10 കോടി കവിഞ്ഞുവെന്നാണ് സൗത്ത് […]
Read more

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ആനന്ദ് മേനൻ ചിത്രം “ഹാപ്പിലൂപ്പിന്റെ” പൂജാ ചടങ്ങ് ഇന്ന് നടന്നു.

“ഗൗതമന്റെ രഥം”, “വാഴ 1” എന്നീ ചിത്രങ്ങൾക്കുശേഷം ആനന്ദ് മേനൻ സംവിധാനം ചെയ്യുന്ന “ഹാപ്പിലൂപ്പ്” എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങ് ഇന്ന് (12/05/2026) ഇരിഞ്ഞാലക്കുട കരാളം കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ (13/05/2026) ആരംഭിക്കും. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മുകേഷ്, ജെ പി തുമിനാട്, മധു വാര്യർ, വി കെ പ്രകാശ്, നീരജ രാജേന്ദ്രൻ, നിധിന്യ, അനു, നിശാന്ത് സാഗർ, ആതിര രാജീവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. […]
Read more

മധുവിധു’ മെയ് 22മുതൽ സോണി ലിവിൽ

കൊച്ചി : ചിരിയും കുടുംബബന്ധങ്ങളും കോർത്തിണക്കി പ്രേക്ഷകഹൃദയം കീഴടക്കിയ ഫാമിലി എന്റർടൈനറായ ‘മധുവിധു’ സോണി ലിവ് പ്രേക്ഷകരിലേക്ക്. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം മെയ് 22 മുതൽ സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.ഷറഫുദ്ദീൻ നായകനാകുന്ന ചിത്രം ആഞ്ഞിലമൂട് തറവാട്ടിലെ ഇളയ തലമുറക്കാരനായ അമൃത് രാജ് എന്ന ‘അമ്മു’വിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. അഞ്ചു പുരുഷന്മാർ മാത്രം താമസിക്കുന്ന ആ വീട്ടിലേക്കെത്തുന്ന പുതിയ ബന്ധങ്ങളും അതിനുശേഷമുള്ള ജീവിതാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹശേഷമുള്ള സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും തമ്മിലുള്ള […]
Read more

ഉത്സവ് 2026 ൽ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി തമിഴ് താരം രവി മോഹൻ; ഗംഭീര സ്റ്റേജ് പെർഫോമൻസുമായി കെനീഷ

പ്രശസ്തമായ പല്ലശ്ശന പഴയകാവ് ശ്രീ മീൻകുളത്തി ഭഗവതി ക്ഷേത്രത്തിൽ നടന്ന “ഉത്സവ് 2026” ന്റെ ഭാഗമായി തമിഴ് താരം രവി മോഹൻ ദേവി രത്‌നം പുരസ്‌കാരം ഏറ്റു വാങ്ങി. രവിമോഹന്റെ സാന്നിധ്യവും ഗായിക കെനീഷയുടെ ലൈവ് സംഗീത പ്രകടനവും അവിസ്മരണീയമായ ഒരു സാംസ്കാരിക കാഴ്ചയായി “ഉത്സവ് 2026” നെ മാറ്റി. ക്ഷേത്രത്തിന്റെ വാർഷിക ആഘോഷങ്ങളുടെയും ദേവി രത്ന പുരസ്‌കാര ദാന ചടങ്ങുകളുടെയും ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ഭക്തരും സിനിമാ പ്രേമികളും സംഗീതപ്രേമികളും വൻതോതിൽ പങ്കെടുത്തു. […]
Read more

ഇത് സൂര്യയുടെ വമ്പൻ തിരിച്ചു വരവ് : ആവേശമുണർത്തി ‘കറുപ്പ്’ ട്രെയ്ലർ പ്രേക്ഷകരിലേക്ക്

സൂര്യ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ട്രെയ്ലർ റിലീസായി. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. മാസ്സ് ഘടകങ്ങളാൽ സമ്പന്നമായ സംപൂർണ ആക്ഷൻ എന്റർടൈനറായി പ്രേക്ഷകർക്ക് വലിയ ആഘോഷാനുഭവം കറുപ്പ് തിയേറ്ററിൽ സമ്മാനിക്കുമെന്നതിനുറപ്പാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും. കേരളത്തിലെ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ഇന്ന് രാത്രി 9 മണി മുതൽ ആരംഭിക്കും. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. […]
Read more

‘ബാല’ൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം ‘ബാല’ൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചു’ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 19 നാണ് തിയേറ്ററുകളിൽ എത്തുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരവും രോമാഞ്ചം, ആവേശം തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ജിതു മാധവനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പൂർണ്ണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാം ആണ് ചിത്രത്തിന് […]
Read more

ദൃശ്യം 3യില്‍ എന്തു പ്രതീക്ഷിക്കാം?

കൊച്ചി : മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലര്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വലിയ ആകാംക്ഷയാണ് ചിത്രത്തെ കുറിച്ച് ഉള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യം 3നെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ പേടിയിലും ഇമോഷൻസിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. ഇത്തവണ തന്റെ പിന്നാലെ ആരെങ്കിലും […]
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഡബ്ബിംഗ് പൂർത്തിയാക്കി ആൻ്റണി വർഗീസ് പെപ്പെ

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ ഡബ്ബിംഗ് ഉൾപ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ചിത്രത്തിൽ ഒരു നിർണായക വേഷം ചെയ്യുന്ന യുവതാരം ആൻ്റണി വർഗീസിൻ്റെ ഡബ്ബിംഗ് പൂർത്തിയായി. ആൻ്റണി വർഗീസ് ചിത്രത്തിലെ തൻ്റെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ആൻ്റണിയുടെ ഒരു ചിത്രം പങ്ക് വച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് […]
Read more

‘ദൃശ്യം 3’ ബുക്കിംഗ് തുടങ്ങി

മലയാളികൾ കാത്തിരുന്ന ചിത്രം ദൃശ്യം 3 യുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്‍തിരുന്നു. ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും നിറയ്ക്കുന്ന ഡയലോ​ഗുകൾ ഉൾപ്പെടുന്ന ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് നൽകിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. തന്‍റെ […]
Read more

Recent News