Tag: cinema

കറുപ്പ് നേടിയ കളക്ഷൻ ഞെട്ടിക്കുന്നത്

ചെന്നൈ : സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആയിരിക്കും. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്‍ സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് ആശ്വാസം നല്‍കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. […]
Read more

‘ജനനായകൻ’ റൈറ്റ്‌സ് സ്വന്തമാക്കാൻ ആമസോണും നെറ്റ്ഫ്ളിക്സും

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തതിൽ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് പ്രദർശനം വൈകിയത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. എന്നാൽ വിജയ് ചരിത്രവിജയം നേടി മുഖ്യമന്ത്രിയായതോടെ ജനനായകന്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റെ സെന്‍സര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍മാതാവ് വെങ്കട് നാരായണന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒടിടി […]
Read more

ഡിവോഴ്സ് കഴിയുന്നതുവരെ സിനിമകൾ റിലീസ് ആവില്ല; വികാരാധീനനായി രവി മോഹൻ

ചെന്നെെ: ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്ന് വെളിപ്പെടുത്തി നടൻ രവി മോഹൻ. തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു. ഇന്ന് നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. കെനീഷയുമായുള്ള ബന്ധം വലിയ രീതിയിൽ ചർച്ചയായി ഇരിക്കുമ്പോഴാണ് രവി മോഹന്റെ പ്രതികരണം. രവി മോഹനും താനും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്നുള്ള സൂചനകൾ […]
Read more

ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ച് ‘ഡർബി’

യുവതാരങ്ങളെ അണിനിരത്തി സജില്‍ മമ്പാട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഡര്‍ബി. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്കും എത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ് എന്നിവയിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് നടക്കുന്നത്. പ്രകമ്പനം, വാഴ 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരം അല്‍ അമീന്‍, പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗര്‍ സൂര്യ, ഓസ്ലര്‍ സിനിമയില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീര്‍ മത്തന്‍ ദിനങ്ങളും ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാന്‍സിസ്, അഞ്ചക്കള്ള കൊക്കാനിലെ […]
Read more

വിജയ് ഇനി പ്രധാനമന്ത്രിയാകും; പുതിയ പ്രവചനവുമായി രാധൻ പണ്ഡിറ്റ്

കാത്തിരിപ്പുകൾക്കും പോരാട്ടങ്ങൾക്കും ഒടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി നടന്‍ വിജയ് അധികാരത്തിലേറി കഴിഞ്ഞു. വിജയ് അധികാരത്തിലേറിയപ്പോൾ ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ജ്യോതിഷി രാധൻ പണ്ഡിറ്റ് വെട്രിവേലിന്‍റേത്. വിജയിയുടെ രാഷ്ട്രീയപ്രവേശനത്തെയും ടിവികെയുടെ വിജയത്തെയും പറ്റി രാധൻ നിരവധി പ്രവചനങ്ങൾ നടത്തിയിരുന്നു. പ്രത്യേകിച്ച് ‘സുനാമി വിജയം’ എന്ന വാക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു. വിജയ് മുഖ്യമന്ത്രിയായതിന് ശേഷം ഇയാൾക്ക് നിയമനം കൊടുത്തത് വിവാദമാകുകയും പിന്നീട് അത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രാധൻ പണ്ഡിറ്റ് വെട്രിവേലിന്റെ പുതിയ പ്രവചനവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തമിഴ് ന്യൂസ് […]
Read more

മണിക്കൂറിൽ 12K ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ് അതിരടി

കൊച്ചി : ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. മെയ് 13ന് വൈകുന്നേരം ആറര മുതൽ ആണ് ചിത്രത്തിന്റെ പ്രീമിയർ പ്രദർശനങ്ങൾ കേരളത്തിലെ നൂറോളം സ്‌ക്രീനുകളിൽ നടന്നത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമെന്നാണ് […]
Read more

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

കൊച്ചി : ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി”യിലെ നിർണായക വേഷം ചെയ്യാൻ ബോളിവുഡ് താരം രോഹിത് സറഫ്. ചിത്രത്തിൽ ജോയിൻ ചെയ്ത താരം ഹൈദരാബാദിലെ ഒരു നിർണായക ഷെഡ്യൂൾ പൂർത്തിയാക്കുകയും ചെയ്തു. ഭൂമി ഷെട്ടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി […]
Read more

നീണ്ട ഇടവേളയ്ക്ക് ശേഷം ഇൻ ഹരിഹർ ന​ഗർ കോമ്പോ വീണ്ടും ഒന്നിക്കുന്നു

ഇൻ ഹരിഹർ ന​ഗര്‍ താരങ്ങള്‍ പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചെത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മുകേഷ്, ജഗദീഷ്, സിദ്ദിഖ്, അശോകൻ എന്നിവര്‍ ഒന്നിക്കുന്ന ചിത്രത്തിന് പാതിരാക്കുറുക്കന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്‍ ഹരിഹര്‍ ന​ഗറിന്‍റെ മൂന്നാം ഭാ​ഗമായ ഇന്‍ ​ഗോസ്റ്റ് ഹൗസ് ഇന്നിലാണ് നാല് പേരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിച്ച്, സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവർ രചന നിർവഹിച്ച്, ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാക്കുറുക്കൻ. […]
Read more

ആരാധകര്‍ക്ക് ഇന്നലെ നിരാശ, ‘കറുപ്പി’ല്‍ പ്രഖ്യാപനവുമായി സൂര്യ

കൊച്ചി : തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. എന്നാല്‍ ബോക്സ് ഓഫീസ് സമീപകാലത്ത് അങ്ങനെ കടാക്ഷിക്കാത്ത താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വീണ്ടും എത്താറുണ്ട്. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ നിര്‍മ്മാതാക്കളുടെ ചില സാമ്പത്തിക ബാധ്യതകള്‍ കാരണം ചിത്രത്തിന്‍റെ റിലീസ് ഇന്നലെ മുടങ്ങി. ആരാധകരെ വലിയ നിരാശയിലാക്കിയ കാര്യം കൂടിയായിരുന്നു ഇത്. […]
Read more

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

കൊച്ചി: പ്രശസ്ത തെലുങ്കു താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി ആണ്. റാം പോത്തിനേനിയുടെ 23 ആം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുൻ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പോത്തിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “റാപോ23” പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിൽ […]
Read more

Recent News