ആരാധകര്‍ക്ക് ഇന്നലെ നിരാശ, ‘കറുപ്പി’ല്‍ പ്രഖ്യാപനവുമായി സൂര്യ

കൊച്ചി : തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള താരമാണ് സൂര്യ. എന്നാല്‍ ബോക്സ് ഓഫീസ് സമീപകാലത്ത് അങ്ങനെ കടാക്ഷിക്കാത്ത താരം കൂടിയാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വീണ്ടും എത്താറുണ്ട്. സൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ഇന്നലെ തിയറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. എന്നാല്‍ നിര്‍മ്മാതാക്കളുടെ ചില സാമ്പത്തിക ബാധ്യതകള്‍ കാരണം ചിത്രത്തിന്‍റെ റിലീസ് ഇന്നലെ മുടങ്ങി. ആരാധകരെ വലിയ നിരാശയിലാക്കിയ കാര്യം കൂടിയായിരുന്നു ഇത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളെല്ലാം പരിഹരിച്ച് ചാര്‍ട്ട് ചെയ്ത എല്ലാ തിയറ്ററുകളിലും ഇന്ന് പ്രദര്‍ശനം ആരംഭിക്കാന്‍ നിര്‍മ്മാതാക്കളായ ഡ്രീം വാറിയര്‍ പിക്ചേഴ്സിന് സാധിച്ചു.

പുലര്‍ച്ചെ 6 മണിക്ക് മുന്‍പാണ് ചിത്രത്തിന്‍റെ റിലീസ് ഇന്ന് ഉണ്ടായിരിക്കുമെന്ന് നിര്‍മ്മാതാക്കളും നായകനായ സൂര്യയും അടക്കമുള്ളവര്‍ പ്രേക്ഷകരെ അറിയിച്ചത്. പ്രഖ്യാപനം വന്നതോടെ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയും കുതിച്ചുയര്‍ന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ മണിക്കൂറില്‍ 24,000 ല്‍ അധികം ടിക്കറ്റുകളാണ് നിലവില്‍ വിറ്റുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ് തമിഴ് സിനിമാപ്രേമികള്‍. പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നാല്‍ ഓപണിംഗില്‍ മികച്ച നേട്ടം ഉണ്ടാക്കും ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *