റണ്‍വേട്ടയില്‍ സഞ്ജുവും കിഷനും ആദ്യ പത്തില്‍ നിന്ന് പുറത്ത്

ധരംശാല: ഐപിഎൽ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണും സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷനും ആദ്യ 10ല്‍ നിന്ന് പുറത്തായി. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മിന്നിയ പഞ്ചാബ് ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിംഗും കൂപ്പര്‍ കൊണോലിയും മുംബൈ ഓപ്പണര്‍ റിയാൻ റിക്കിള്‍ടണും ആദ്യ പത്തിലെത്തി. ടോപ് ഫൈവില്‍ മാറ്റങ്ങളൊന്നും സംഭവിക്കാതിരുന്നപ്പോള്‍ അവസാന അഞ്ചിലാണ് മാറ്റങ്ങളുണ്ടായത്.

മുംബൈക്കെതിരെ 32 പന്തില്‍ 57 റണ്‍സടിച്ച് തിളങ്ങിയ പ്രഭ്‌സിമ്രാന്‍ സിംഗ് 12 മത്സരങ്ങളില്‍ 439 റണ്‍സുമായാണ് ആദ്യ പത്തിലെത്തിയത്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് പ്രഭ്‌സിമ്രാന്‍ സിംഗ്. പഞ്ചാബിനായി ഇന്നലെ 21 റണ്‍സെടുത്ത കൂപ്പര്‍ കൊണോലി സഞ്ജുവിനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് കയറി. 12 മത്സരങ്ങളില്‍ 436 റണ്‍സുമായാണ് കൂപ്പര്‍ കൊണോലി പത്താം സ്ഥാനത്തെത്തിയത്. മുംബൈക്കായി തകര്‍ത്തടിച്ച് 23 പന്തില്‍ 48 റണ്‍സടിച്ച റിയാന്‍ റിക്കിള്‍ടൺ 10 മത്സരങ്ങളില്‍ 430 റണ്‍സുമായി പത്താം സ്ഥാനത്തെത്തി. മുംബൈയ്ക്കായി സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും റിക്കിള്‍ടണാണ്.

Leave a Reply

Your email address will not be published. Required fields are marked *