Tag: LATEST

കിഷോർ കുമാറിൻ്റെ ” സിന്ദഗി ഏക് സഫർ” ഗാനത്തിൻ്റെ അകമ്പടിയോടെ ഷറഫുദ്ദീൻ്റെ “ഫാമിലി ട്രിപ്പ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഷറഫുദ്ദീൻ നായകനായി എത്തുന്ന “ഫാമിലി ട്രിപ്പ്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിൻ്റെ ” സിന്ദഗി ഏക് സഫർ ഹേ സുഹാന” എന്ന ക്ലാസിക് ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എൻ്റർടെയിനർ എന്ന ഫീലാണ് ചിത്രത്തിൻ്റെ പോസ്റ്റർ സമ്മാനിക്കുന്നത്.ഷറഫുദ്ദീൻ, കാർത്തികേയൻ […]
Read more

കനത്ത മഴയ്ക്ക് സാധ്യത; സൗദിയില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ മിന്നല്‍ പ്രളയ മുന്നറിയിപ്പ്. സൗദിയുടെ ചില ഭാഗങ്ങളില്‍ ഇന്ന് മിന്നല്‍ പ്രളയത്തിന് കാരണമായേക്കാവുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ മുന്നറിയിപ്പ്. സൗദിയുടെ ജസാന്‍, അസീര്‍, അല്‍-ബഹ, മക്ക, മദീന എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്. പലയിടങ്ങളിലും മഴയ്ക്കൊപ്പം ആലിപ്പഴ വീഴ്ചയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഇതിനുപുറമെ തബൂക്ക്, അല്‍ ജൗഫ്, ഹാഇല്‍, ഖസീം, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ തോതിലുള്ള മഴ ലഭിച്ചേക്കാം. മഴ ശക്തമാകുന്ന മലയോര മേഖലകളിലും […]
Read more

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മന്ത്രി ഒജെ ജനീഷിനെ കാഞ്ഞങ്ങാട് വച്ച് കരിങ്കൊടി കാണിച്ച താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി. എന്‍എച്ച്എം കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ സിദ്ധാര്‍ത്ഥ് രവീന്ദ്രനെയാണ് സേവനത്തില്‍ നിന്നും നീക്കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് സിദ്ധാര്‍ഥ്. ഡോ സിദ്ധാര്‍ത്ഥ് രവീന്ദ്രന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടകള്‍ക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്കലംഘനവും ആണെന്നും പുറത്താക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ധന്യാ ദയാനന്ദന്‍ ആണ് നടപടി ഉത്തരവ് […]
Read more

ഐടി വകുപ്പിന് ഇനി പുതിയ പേര്; ‘വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്’

തിരുവനന്തപുരം: ഐടി വകുപ്പിന്റെ പേര് മാറ്റി സംസ്ഥാന സര്‍ക്കാര്‍. വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്‌നോളജീസ്) എന്ന പേരിലാകും ഇനി ഐടി വകുപ്പ് അറിയപ്പെടുക. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വകുപ്പിന്റെ ചുമതലകളും പ്രവര്‍ത്തനമേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2026ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച കേരളത്തിന്റെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഐടി വകുപ്പിന്റെ പേര് […]
Read more

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘര്‍ഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റൽ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. മെൻസ് ഹോസ്റ്റൽ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്കൃത കോളേജിലെ വിദ്യാർത്ഥികളായ ആദർശ്, അരുൺ എന്നിവരാണ് പിടിയിലായത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വഴുതക്കാട് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. നേരത്തെ ലോ കോളേജ് വിദ്യാർത്ഥിയായ വേണുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എസ്എഫ്ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് […]
Read more

ശബരിമല മേൽശാന്തി നിയമനം; 47 അപ്പീലുകളും നിരസിച്ചു, 5 പേരെ മാത്രം പരിഗണിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരം: ശബരിമല മേല്‍ശാന്തി നിയമനവുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളും നിരസിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. 47 അപ്പീലുകളാണ് മേല്‍ശാന്തി നിയമനമായി ബന്ധപ്പെട്ട ലഭിച്ചത്. പത്തുവര്‍ഷം തുടര്‍ച്ചയായി മൂന്ന് ക്ഷേത്രങ്ങളില്‍ പൂജ ചെയ്തവരെയാണ് പരിഗണിച്ചതെന്നും അല്ലാത്തവരെ വിജിലന്‍സ് ഒഴിവാക്കിയെന്നും ജയകുമാര്‍ പറഞ്ഞു. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ശബരിമല മേല്‍ശാന്തിയുമായി ബന്ധപ്പെട്ട നറുക്കെടുപ്പ് നടക്കുക. നറുക്കെടുപ്പിലേക്ക് മുമ്പ് നിശ്ചയിച്ച അഞ്ച് പേരെ മാത്രം പരിഗണിക്കാനാണ് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായത്. 10 വര്‍ഷം […]
Read more

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഗോകുൽ ഗോപനെതിരെ ഉടൻ നടപടി ഉണ്ടാകില്ല

തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം കണ്ടോൺമെന്റ് എസ് ഐ ഗോകുൽ ഗോപനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. വിശദമായ അന്വേഷണത്തിനുശേഷമാകും തീരുമാനമെടുക്കുക. സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ഗോകുലിനെതിരായ പരാതികൾ അന്വേഷിക്കും. ഗോകുൽ ഗോപനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം. ഇന്ന് എസ് ഐ ഗോകുലിന്റെ വീട്ടിലേക്ക് എസ്എഫ്ഐ മാർച്ച് സംഘടിപ്പിക്കും. ഗോകുലിനെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എസ് ഐ ​ഗോകുൽ ​ഗോപൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണത്തിൽ ഓഡിയോ പുറത്ത് […]
Read more

മുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും, സർക്കാർ എൻജിനീയർമാരും വിജിലൻസ് സംഘവും ഫ്ളാറ്റ് സന്ദർശിക്കും

കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോ​ഗം ചേർന്നു. വിജിലൻസ് ഉദ്യോ​ഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടി‍ഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും. മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി […]
Read more

അറ്റകുറ്റപ്പണിക്കിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാന് ദാരുണാന്ത്യം

കോട്ടയം: വൈദ്യുത ലൈനിലെ തകരാർ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ലൈൻമാൻ മരിച്ചു. കൂത്താട്ടുകുളം വടകര ഒലിയപ്പുറം ആലുങ്കൽ വീട്ടിൽ വിനോദ് ജോർജ് (50) ആണ് മരിച്ചത്. കുറവിലങ്ങാട് കെഎസ്ഇബി സെക്ഷനിലെ ജീവനക്കാരനായിരുന്നു. ഇന്നലെ ഉച്ചയോടെ തോട്ടുവാ കാളിയാർതോട്ടം ഭാഗത്തായിരുന്നു അപകടം. ട്രാൻസ്ഫോമറിനു സമീപത്തെ വൈദ്യുതത്തൂണിലെ സർവീസ് ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് വിനോദിന് ഷോക്കേറ്റത്. തുടർന്ന് സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറ്റകുറ്റപ്പണി നടക്കുന്നതിനിടെ വൈദ്യുതപ്രവാഹം […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മുതൽ അടുത്ത രണ്ടുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. നാളെയും മറ്റന്നാളും ആറ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്. മറ്റന്നാൾ വയനാട്, മലപ്പുറം, പാലക്കാട്, […]
Read more

Recent News