രണ്ടും രണ്ട് കേസാണ്; ബിനീഷ് കോടിയേരിക്ക് മറുപടിയുമായി എം.വി ജയരാജൻ
കണ്ണൂർ: ബിനീഷ് കോടിയേരിയുടെ പേരിലുണ്ടായിരുന്ന കേസും എക്സാലോജിക് കേസും രണ്ടാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. തനിക്കെതിരേ കേസുകൾ വന്നപ്പോൾ കോടിയേരി ബാലകൃഷ്ണൻ പാർട്ടിയെ കവചമാക്കിയില്ലെന്ന ബിനീഷ് കോടിയേരിയുടെ പരാമർശത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. എക്സാലോജിക് കേസിൽ തുടക്കം മുതൽ പിണറായി വിജയനെ ഉൾപ്പെടുത്താനുള്ള നീക്കം നടന്നിരുന്നു. അതിന്റെ ഭാഗമാണ് എസ്.എഫ്.ഐ.ഒ റിപ്പോർട്ട്. കേരളത്തിലെ പ്രമുഖ ഭരണകക്ഷിനേതാവിന്റെ മകളാണെന്നാണ് അതിൽ പറഞ്ഞത്. അങ്ങനെയൊരു പരാമർശം റിപ്പോർട്ടിൽ ഉൾപ്പെടുത്തേണ്ടതില്ല. അതുകൊണ്ടാണ് ഇത് പിണറായി വിജയനെയും സി.പി.എമ്മിനെയും വേട്ടയാടാനുള്ള […]
Read more

