Tag: LATEST

മെസ്സി തട്ടിപ്പ് വിവാദം: പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

തിരുവനന്തപുരം: മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്നാണ് ശുപാർശ. പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും. മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരിൽ നടന്നത് ചട്ടലംഘനങ്ങൾ ആണെന്നും വിദേശ യാത്ര വഴി സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പേഴ്സൺ സറ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമാണെന്നും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് […]
Read more

“ഞാൻ ചിൽ മമ്മിയായിരിക്കും”; അമ്മയാകുന്നതിനെക്കുറിച്ച് തമന്ന ഭാട്ടിയ

ഭാവിയിൽ അമ്മയായാൽ താൻ എങ്ങനെയായിരിക്കുമെന്ന് തുറന്നുപറഞ്ഞ് നടി തമന്ന ഭാട്ടിയ. താൻ വളരെ കർക്കശക്കാരിയായ അമ്മയായിരിക്കുമെന്നാണ് സ്വന്തം അമ്മ കരുതുന്നതെന്നും എന്നാൽ തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും തമന്ന പറഞ്ഞു. തന്നോട് തന്നെ വളരെ കർശനമായി പെരുമാറുന്നതുകൊണ്ടാകാം അമ്മയ്ക്ക് അങ്ങനെ തോന്നുന്നതെന്നാണ് തമന്നയുടെ വിശദീകരണം. എന്നാൽ കുട്ടികളോട് താൻ കർശനമായിരിക്കില്ലെന്നും, അവരുമായി സൗഹൃദപരമായി ഇടപെടുന്ന ‘ചിൽ’ അമ്മയായിരിക്കുമെന്നുമാണ് താരം പറയുന്നത്. കുട്ടികൾക്ക് ജീവിതം ആസ്വദിക്കാൻ സ്വാതന്ത്ര്യം നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും തമന്ന വ്യക്തമാക്കി. “ഇന്ന് സ്കൂളിൽ പോകേണ്ട, ക്ലാസ് […]
Read more

ലീഗിൽ ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം; പ്രവർത്തനം ഇനി ഓഡിറ്റ് ചെയ്യും

ജനപ്രതിനിധികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനും പുതിയ പെരുമാറ്റച്ചട്ടവുമായി മുസ്‌ലിം ലീഗ്. എംപിമാരുടെയും എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രവർത്തനം കൃത്യമായ ഇടവേളകളിൽ വിലയിരുത്താനും ഓഡിറ്റ് ചെയ്യാനുമാണ് പാർട്ടി തീരുമാനം. മലപ്പുറം വാഴയൂരിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർദേശങ്ങൾ മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പ് മുന്നിലുണ്ടെന്ന ബോധ്യത്തോടെ ജനപ്രതിനിധികൾ പ്രവർത്തിക്കണമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും നേതൃത്വം നിർദേശിച്ചു. ജനപ്രതിനിധികളുടെ പേഴ്‌സണൽ സ്റ്റാഫ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും വിവാദങ്ങൾക്ക് ഇടയാക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും […]
Read more

അടൂർ പ്രകാശ് പിന്നോട്ടില്ല; എഐസിസി നേതൃത്വത്തിന് തിങ്കളാഴ്ച പരാതി നൽകും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പരസ്യവിമർശനം ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തിങ്കളാഴ്ച ഡൽഹിയിലെത്തി എഐസിസി നേതൃത്വത്തിന് പരാതി നൽകും. കേരളത്തിൽ കൂടിയാലോചനകളില്ലെന്ന് വിമർശനമുന്നയിച്ച അടൂർ പ്രകാശ് ഇക്കാര്യങ്ങളിലെല്ലാം രേഖാമൂലം എഐസിസിക്ക് പരാതി നൽകും. അതിനിടെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഹൈക്കമാൻഡിനെ സ്ഥിതി​ഗതികൾ അറിയിക്കും. പിസിസി അധ്യക്ഷന്മാരുടെ യോ​ഗത്തിൽ പങ്കെടുക്കാനായാണ് സണ്ണി ജോസഫ് ഡൽഹിയിലെത്തുന്നത്. ഇതിനിടെയാണ് അടൂർ പ്രകാശിന്റെ വിമർശനം അടക്കമുള്ള കാര്യങ്ങൾ അറിയിക്കാനായി എഐസിസി നേതൃത്വത്തെ പ്രത്യേകം കാണുന്നത്. സർക്കാരിന്റെ പല തീരുമാനങ്ങളും മുന്നണിയിൽ കൂടിയാലോചിക്കുന്നില്ലെന്നും […]
Read more

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: പരാതിയിൽ കഴമ്പുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗ്യാനേഷ് കുമാർ പിഡബ്ല്യുഡി സെക്രട്ടറിയായിരുന്നപ്പോൾ നടത്തിയ അഴിമതിയിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി ലഭിച്ചത് ഇന്നലെയാണെന്നും പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലീസിബിൻ്റെ രണ്ട് ആത്മഹത്യകുറിപ്പിലൊന്നിൽ ഗ്യാനേഷിൻ്റെ പേരുണ്ട്. മലയിൻകീഴ് ഗോപാലകൃഷ്ണൻ്റെ പരാതിയിൽ അന്വേഷണം ആവശ്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് വിജിലൻസ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതെന്നും ചെന്നിത്തല പറഞ്ഞു. ഇത് തേച്ചുമാച്ചു കളഞ്ഞ കേസാണ്. വിഎസിൻ്റെ കാലത്ത് മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല. ചീഫ് ഇലക്ഷൻ കമ്മീഷണർ എന്ന സംരക്ഷണം ​ഗ്യാനേഷിന് […]
Read more

സൈബർ ആക്രമണക്കേസിൽ മുന്നോട്ടുപോകാൻ കോൺഗ്രസ് നേതാവ്

ആലപ്പുഴ: എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരായ സൈബർ ആക്രമണക്കേസിൽ പരാതിയുമായി മുന്നോട്ടുപോകാൻ കോൺഗ്രസ് നേതാവ് ജോൺസൺ എബ്രഹാം. കോൺഗ്രസ് പ്രവർത്തകരെ കേസിൽ പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ പറഞ്ഞിരുന്നു. എന്നാൽ പരാതി പിൻവലിക്കില്ലെന്ന നിലപാടിലാണ് ജോൺസൺ എബ്രഹാം. ഇതോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പൊലീസ്. പരാതിയിൽ കേസെടുത്തതിനപ്പുറം സൈബർ പൊലീസ് മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുണ്ടായ മുഖ്യമന്ത്രി തർക്ക സമയത്താണ് കെ സി വേണു​ഗോപാലിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്. […]
Read more

പാലക്കാട് ടൗൺഹാൾ പൂർത്തീകരണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി; രണ്ടാഴ്ചയ്ക്കകം നിർമ്മാണം പുനരാരംഭിക്കും

പാലക്കാട്: വർഷങ്ങളായി പാതിവഴിയിൽ നിലച്ച പാലക്കാട് ടൗൺഹാളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് വീണ്ടും തുടക്കമാകുന്നു. ടൗൺഹാൾ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പാണ് ഭരണാനുമതി നൽകിയത്. രണ്ടാഴ്ചയ്ക്കകം നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് എം.എൽ.എ രമേഷ് പിഷാരടി അറിയിച്ചു. പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ടൗൺഹാൾ നവീകരണത്തിനായി പൊളിച്ചിട്ട് വർഷങ്ങളായിരുന്നു. മുൻ എം.എൽ.എ ഷാഫി പറമ്പിലിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3.77 കോടി രൂപ അനുവദിച്ച് ഒന്നാംഘട്ടത്തിലെ സിവിൽ പ്രവൃത്തികൾ […]
Read more

സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം: പൊലീസ് കൈമലർത്തുന്നു; സംഘാടനത്തിലും വീഴ്ചയെന്ന് റിപ്പോർട്ട്

തൃശൂർ: തൃശൂരിലെ സംസ്ഥാന സ്കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിക്കാർ ഇല്ലെന്ന ന്യായം ഉയർത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തത്. എന്നാൽ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതിയുണ്ട്. ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താൽക്കാലിക റൂഫിംഗ് തകർന്നതിനെപ്പറ്റി മാത്രമായിരിക്കും അന്വേഷണം. സംഘാടനത്തിലെ വീഴ്ചക്കെതിരെ അന്വേഷണം ഇല്ല. അതേസമയം, ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്ന വിവരമാണ് പുറത്തുവരുന്നത്. സംഘാടകസമിതി യോഗം ഒരുതവണ പോലും […]
Read more

ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; കൊലപാതകത്തിന് കാരണംമുൻ വൈരാഗ്യം, പ്രതി പിടിയിൽ

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more

സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; നടപടികളുമായി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധിയിൽ നടപടികളുമായി ആരോ​ഗ്യവകുപ്പ്. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ ജില്ലകളിൽ നിരീക്ഷണ സമിതി ഏർപ്പെടുത്താനാണ് തീരുമാനം. മരുന്ന് കിട്ടുന്നില്ലെന്ന പരാതികൾക്ക് പിനാലെ ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് നീക്കം. ആവശ്യ മരുന്നുകളുടെ സ്റ്റോക്ക് സമിതി നേരിട്ട് പരിശോധിക്കണം, മരുന്ന് ക്ഷാമം, വിതരണം വിലയിരുത്തണം, ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം, കെഎംഎസ്‍സിഎൽ (KMSCL) മുഖേനയുള്ള മരുന്ന് വിതരണത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കണം എന്നിവയാണ് സമിതിയുടെ പ്രവർത്തനം. അഡീഷണൽ/ ഡെപ്യൂട്ടി ഡിഎംഒമാരുടെ നേതൃത്വത്തിലായിരിക്കും സമിതികൾ.
Read more

Recent News