Tag: LATEST

ഗോരഖ്പൂരിൽ എസ്.പി നേതാക്കൾ തമ്മിൽ തല്ല്

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി നേതാക്കൾ തമ്മിൽ സംഘർഷം. വാർത്താസമ്മേളനത്തിനിടെയാണ് നേതാക്കൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.  ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുന്‍ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാര്‍ട്ടി നേതാവ് അന്‍ഷുമാന്‍ സിങ്ങിന്റെയും അനുയായികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വാര്‍ത്താ സമ്മേളനം തടസപ്പെട്ടു. ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന പാര്‍ട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കാനായി എസ്പി ജില്ലാ പ്രസിഡന്റ് […]
Read more

ടിവികെ സ്ഥാനാർത്ഥിക്കെതിരായ പരാമർശത്തിൽ സ്റ്റാലിന് രൂക്ഷവിമർശനം

ചെന്നൈ: തമിഴ്നാട്ടിൽ ടിവികെയുടെ വനിതാ സ്ഥാനാർത്ഥിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഒരു വനിതാ സ്ഥാനാർത്ഥിക്കെതിരെ മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ നടത്തിയത് അങ്ങേയറ്റം മോശമായ പരാമർശങ്ങളാണെന്ന് വിജയ് ആരോപിച്ചു. ധാരാപുരം മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടിവികെയുടെ പി സത്യഭാമയ്ക്കെതിരായ സ്റ്റാലിൻ്റെ പരാമർശത്തിനെതിരെ ആണ് വിജയ് രംഗത്തെത്തിയത്. ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ വിവാദം ചൂടുപിടിക്കുന്നത്. ഡിഎംകെയെ തിന്മയുടെ ശക്തി എന്ന് വിശേഷിപ്പിച്ച […]
Read more

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിൽ; ബിജെപിയെ പരിഹസിച്ച് കെഎസ് ശബരീനാഥ്

തിരുവനന്തപുരം: കൗൺസിലർ സ്ഥാനത്ത് നിന്ന് ആർ ശ്രീലേഖ രാജിവെച്ചെന്ന വാർത്തയ്ക്ക് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും കൗണ്‍സിലറുമായ കെഎസ് ശബരീനാഥൻ കൗൺസിലർ സുഗതൻ ജയിലിൽ, കൗൺസിലർ ശ്രീലേഖ ഐപിഎസ് രാജിവച്ചിട്ട് ഒളിവിൽ, ജനം പെരുവഴിയിൽ എന്തൊക്കെയാണ് ഈ കൊച്ചു തിരുവനന്തപുരത്ത് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ശ്രീലേഖ രാജിവെച്ചോ ഇല്ലയോ എന്ന് ബിജെപി നേതൃത്വം വ്യക്തമാക്കണമെന്ന് കെഎസ് ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആറ് മാസമായി കോർപറേഷൻ ഭരണം തകർന്നു, മേയർ പരാജയമാണ്. […]
Read more

ലോക്‌സഭയും എല്ലാ നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിൽ തിരഞ്ഞെടുപ്പ് നടത്തണം: മല്ലികാർജുൻ ഖാർഗെ

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലോക് സഭയും നിയമസഭകളും പിരിച്ചുവിടണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വലിയ അട്ടിമറിയാണ് സംഭവിച്ചതെന്നും അതിനാൽ ലോക്‌സഭയും മുഴുവൻ സംസ്ഥാന നിയമസഭകളും അടിയന്തരമായി പിരിച്ചുവിടണമെന്നാണ് ഖാർഗെ ആവശ്യപ്പെട്ടത്. ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പൂർണ്ണമായി തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, നരേന്ദ്ര മോദിയും അമിത് […]
Read more

കെ-സ്പേസ് പാർക്ക് നിർമാണം പുനരാരംഭിക്കുന്നു; റോഡ് തർക്കം പ്രശ്നം പരിഹരിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ പള്ളിപ്പുറം ടെക്നോപാർക്ക് ഫേസ്-4-ൽ സ്ഥിതി ചെയ്യുന്ന കെ-സ്പേസ് പാർക്ക് പദ്ധതിയുടെ നിർമാണം പുനരാരംഭിക്കുന്നു. അടുത്തയാഴ്ചയോടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.പാർക്കിലേക്കുള്ള റോഡ് സൗകര്യം സംബന്ധിച്ച് പ്രദേശവാസികൾ ഉന്നയിച്ച ആവശ്യങ്ങളെത്തുടർന്ന് നിർത്തിവെച്ചിരുന്ന പദ്ധതിയുടെ തടസ്സം സംസ്ഥാന സർക്കാർ പരിഹരിച്ചതോടെയാണ് നിർമാണം ആരംഭിക്കുന്നത്. പാർക്കിന് സമീപമുള്ള ജനവാസ മേഖലയെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്ന 2.5 കിലോമീറ്റർ ദൈർഘ്യമുള്ള പൊതുറോഡ് നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. നിർദിഷ്ട റോഡ് ദേശീയപാത 66ലേക്ക് നേരിട്ടുള്ള പ്രവേശനം […]
Read more

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍

പാലക്കാട്: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ പീഡിപ്പിച്ച് സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന പരാതിയില്‍ പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. മേലെ പട്ടാമ്പി ആലിക്കല്‍ വീട്ടില്‍ മുഹമ്മദ് അമീറാണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്. വിവാഹ വാഗ്ദാനം നല്‍കി മുംബൈ സ്വദേശിയായ 33 കാരിയെ 2019 മുതല്‍ 2026 വരെയുള്ള കാലയളവില്‍ വിവിധ ഇടങ്ങളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും 43 ലക്ഷം രൂപയും അഞ്ചു പവന്‍ സ്വര്‍ണവും കൈക്കലാക്കി വഞ്ചിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. ഷൊര്‍ണൂര്‍ […]
Read more

വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു

ഇടുക്കി: വാഗമൺ അഡ്വഞ്ചർ പാർക്കിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കുന്നു . നിലവിൽ പാലം ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്. സർക്കാർ ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കാലിക്കറ്റ് എൻഐടിയിലെ വിദഗ്ധ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ബ്രിജ് അപ്ഗ്രേഡ് ചെയ്ത ശേഷം എൻഐടിയുടെ മേൽനോട്ടത്തിൽ ബലം പരിശോധിച്ച് ഉറപ്പാക്കും. ഇതിനു ശേഷം മാത്രമേ പൊതു ജനത്തിനു തുറന്നു നൽകുകയുള്ളൂ. ഗ്ലാസ് ബ്രിഡ്ജ് ജോലികളെല്ലാം പൂർത്തീകരിച്ച് തുറക്കാൻ ഇനി ഒരു മാസം കൂടിയേ സമയമെടുക്കൂ എന്നാണ് വിവരം. കൊച്ചി ആസ്ഥാനമായിട്ടുള്ള ഭാരത് […]
Read more

ജയസൂര്യ – ജിതിൻ കെ ജോസ് ചിത്രം “മായൻ” ആഗോള റിലീസ് ഡിസംബർ 3 ന്; നിർമ്മാണം മാജിക് മൂൺ പ്രൊഡക്ഷൻസ്*

മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ജിതിൻ കെ ജോസ്- ജയസൂര്യ ചിത്രം “മായൻ”, ചിത്രീകരണം പൂർത്തിയായി. പാലായിൽ വെച്ച് നടന്ന ചിത്രീകരണത്തോടെയാണ് ചിത്രം പാക്കപ്പ് ആയത്. 2026, ഡിസംബർ 3 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. റഷ്യയിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ഒരുക്കിയത്. അതിന് ശേഷമാണ് ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണം ആരംഭിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം, […]
Read more

പ്രിൻസ് ജോയ് ചിത്രം “ടൈറ്റൻസ്” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഒക്ടോബർ 22 ന്

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക് ബാനറിൽ നിർമ്മിച്ച പുതിയ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 22 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക്, എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം […]
Read more

വിവാദങ്ങൾ ഉണ്ടാകാതിരിക്കാൻ മന്ത്രിമാർക്ക് മുന്നറിയിപ്പുമായി പാണക്കാട് തങ്ങൾ

മലപ്പുറം: മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങൾക്ക് മുമ്പാകെയും പൊതുവിലും സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങളുടെ നിർദ്ദേശം. മലപ്പുറത്തെ വാഴയൂരിൽ നടന്ന സർക്കാരിന്‍റെ നൂറ് ദിനം അവലോകന യോഗത്തിലാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഈ നിർദേശം നൽകിയത്. മന്ത്രിമാർ, എം എൽ എമാർ, എം പിമാർ എന്നിവരുടെ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിൽ വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും പാണക്കാട് തങ്ങൾ നിർദ്ദേശം നൽകി. പൊതുസമൂഹത്തിന് തെറ്റായി വ്യാഖ്യാനിക്കാൻ അവസരം ഉണ്ടാക്കരുത്. ജനകീയത നിലനിർത്തണം. […]
Read more

Recent News