Tag: LATEST

ആഗോളതലത്തിൽ 100 കോടി ക്ലബ്ബിൽ ഇടം നേടി ‘ഡിസി’

സംവിധായകന്‍ ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ […]
Read more

സംസ്ഥാനത്ത് 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24-ാം തീയതി അഞ്ച് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരളാ തീരത്ത് ഈ ദിവസങ്ങളിൽ കള്ളക്കടൽ മുന്നറിയിപ്പ് തുടരുകയാണ്.
Read more

‘അണലി’ വെബ് സീരിസിന്റെ പ്രദര്‍ശനം കോടതി വിലക്കി

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമായ ‘അണലി’ വെബ് സീരിസിന്റെ പ്രദര്‍ശനം കോടതി വിലക്കി. കേസിലെ പ്രതി ജോളി ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ ഉത്തരവ്. വെബ് സീരീസിലെ പ്രധാന കഥാപാത്രത്തിന് താനുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്. സാദൃശ്യം വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന ജോളി ജോസഫിന്റെ വാദം പരിഗണിച്ചാണ് വെബ് സീരീസിന്റെ പ്രദര്‍ശനം വിലക്കിയത്. സീരീസിലെ പ്രധാന സ്ത്രീ കഥാപാത്രം ഹര്‍ജിക്കാരിയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ റിലീസ് ചെയ്യുന്നതും […]
Read more

ആറന്മുള വള്ളസദ്യയുടെ മറവിൽ പണം തട്ടിയെന്ന് പരാതി

പത്തനംതിട്ട : ആറന്മുള വള്ളസദ്യയുടെ മറവിൽ പണം തട്ടിയെന്ന് പരാതി. വളളസദ്യക്ക് പ്രത്യേക പാസെന്ന പേരിലാണ് വൻ തുക ഓൺലൈൻ വഴി വാങ്ങി തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെത്തുമ്പോഴാണ് സദ്യ ലഭിക്കില്ലെന്ന് അറിയുന്നത് 3000 മുതൽ 5000 വരെ രൂപ നഷ്ടപ്പെട്ട ആളുകളുണ്ട്. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഒരു കുടുംബം രണ്ട് ദിവസമായി എന്ന് വരണമെന്ന് സംഘത്തോട് ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റി മാറ്റി പറയുന്നതിൽ സംശയം തോന്നിയ ഇവർ ഇന്ന് ക്ഷേത്രത്തിൽ നേരിട്ട് […]
Read more

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്‍റെ ആദ്യ സിനിമ ‘നൂൽ’; ടൈറ്റില്‍ ലോഞ്ചിംഗ് നിര്‍വ്വഹിച്ച് സിബി മലയില്‍

കൊച്ചി: മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്ര സംരംഭത്തിന് തുടക്കമിട്ട് പ്രശസ്ത നടനും സംവിധായകനുമായ രാജീവ് രംഗൻ. തന്റെ നേതൃത്വത്തിലുള്ള രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മേരി മാതാ പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിന് നൂൽ എന്ന് പേരിട്ടു. രാജീവ് രംഗൻ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച്, പൂജ, സ്വിച്ചോൺ ചടങ്ങുകൾക്ക് കൊച്ചിയിലെ അമ്മ അസോസിയേഷൻ ഹാളിൽ വച്ച് പ്രശസ്ത സംവിധായകൻ സിബി മലയിൽ ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ച് തുടക്കം […]
Read more

ഡോ. എം. ലീലാവതി രചിച്ച ‘ഭാരതാലോകം’ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. എം. ലീലാവതി രചിച്ച ‘ഭാരതാലോകം’ എന്ന പുസ്തകം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. തൃക്കാക്കരയിലെ ടീച്ചറുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, ഉമ തോമസ് എം എൽ എ, കളമശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ജമാൽ മണക്കാടൻ, സാഹിത്യ നിരൂപകൻ എൻ ഇ സുധീർ തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു. തൊണ്ണൂറ്റിയെട്ടാംവയസ്സിലും മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും മുഹൂർത്തങ്ങളെയും കുറിച്ച് ഓർമ്മയിൽ നിന്ന് ഒന്നും […]
Read more

സഹകരണ മേഖലയിൽ വിശ്വാസ് പദ്ധതി നടപ്പാക്കും: സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപകരുടെ താൽപര്യങ്ങളും നിക്ഷേപങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘വിശ്വാസ്’ എന്ന പേരിൽ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം ലിജു സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിക്ഷേപ പ്രതിസന്ധി നേരിടുന്ന 400-ലേറെ സഹകരണ സംഘങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് വകമാറ്റൽ, തട്ടിപ്പ് തുടങ്ങിയ ഭരണപരമായ വീഴ്ചകളെ തുടർന്ന് പ്രതിസന്ധിയിലായ സംഘങ്ങളിൽ ഉത്തരവാദികളായവരിൽ നിന്ന് സർചാർജ് നടപടികളിലൂടെ തുക ഈടാക്കും. സംഘങ്ങൾക്ക് ലഭിക്കാനുള്ള വായ്പകൾ നിർബന്ധമായും പിരിച്ചെടുക്കുന്നതിനൊപ്പം ഡെപ്പോസിറ്റ് […]
Read more

മാറുന്ന എ ഐ യുഗത്തിനനുസരിച്ച് ഭരണസംവിധാനവും മാറണം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എ ഐ യുഗത്തിൽ, പുതിയ ആശയങ്ങളുമായി വരുന്ന യുവതലമുറയ്ക്കും സ്റ്റാർട്ടപ്പുകൾക്കും അനുയോജ്യമായ രീതിയിൽ ഭരണസംവിധാനങ്ങളും നിയമങ്ങളും മാറേണ്ടതുണ്ടെന്ന് വ്യവസായ, വാണിജ്യ ഐ ടി, എ ഐ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. സാങ്കേതിക മാറ്റങ്ങൾക്കൊപ്പം നമ്മൾ മാറാൻ തയ്യാറായില്ലെങ്കിൽ കാലഹരണപ്പെട്ടുപോകുമെന്നും, വളർന്നുവരുന്ന സംരംഭകർക്ക് വഴി ഒരുക്കാൻ സി ഡിറ്റ് സജ്ജമാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി, സി ഡിറ്റിന്റെ പട്ടത്തുള്ള പുതിയ ഐ സി റ്റി […]
Read more

ഓണക്കാല ഊർജിത പാൽ പരിശോധനാ ക്യാമ്പിന് തുടക്കം

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് പാലിന്റെ ഉപഭോഗം സാധാരണ ദിവസങ്ങളേക്കാൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ, ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പാൽ ഉറപ്പാക്കുന്നതിനായി ക്ഷീരവികസന വകുപ്പ് എറണാകുളം ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണക്കാല ഊർജിത പാൽ പരിശോധനാ ക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെയും ഇൻഫർമേഷൻ സെന്ററിന്റെയും ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. പാൽ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണത്തിന്റെ ഉദ്ഘാടനം എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി. നിർവഹിച്ചു. രണ്ടാം ക്ഷീരവിപ്ലവത്തിന്റെ ഭാഗമായി കേരളത്തിൽ […]
Read more

മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുഖ്യമന്ത്രി വി.ഡി സതീശനെ അറിയിച്ചു. ഇന്നലെ മഹാബലിപുരത്ത് സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ഇക്കാര്യം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി വി.ഡി സതീശൻ മുന്നോട്ടുവച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മിൽ ഇക്കാര്യത്തിൽ കൂടുതൽ […]
Read more

Recent News