Tag: LATEST

പെല്ലറ്റ് ഗൺ ഇരയുമായി ഡിസിപി ഓഫിസിൽ; ഡൽഹിയിൽ സമരവുമായി രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ഡൽഹി ജന്തർ മന്ദറിലെ സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പൊലീസ് നടത്തിയ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. ജൂലൈ 20ന് നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ സാഹിൽ എന്ന വിദ്യാർത്ഥിയോടൊപ്പമാണ് രാഹുൽ ഗാന്ധി പരാതി നൽകാൻ എത്തിയത്. കേസ് എടുക്കാതെ പിന്നോട്ടിലെന്ന് ഉറപ്പിച്ച് രാഹുൽ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം തുടരുകയാണ്. വിദ്യാർത്ഥിയുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യാൻ തയാറാകാത്തതിനെ തുടർന്നാണ് […]
Read more

സച്ചിനേക്കാൾ കേമൻ കോലിയെന്ന ഡിവില്ലിയേഴ്സിന്‍റെ വാദത്തെ പരിഹസിച്ച് ദൊഡ്ഡ ഗണേശ്

ഹൈദരാബാദ്: വിദേശ പിച്ചുകളില്‍ വിരാട് കോലി, സച്ചിൻ ടെൻഡുൽക്കറെക്കാള്‍ കേമനാണെന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ഇതിഹാസം എബി ഡി വില്ലിയേഴ്സിന്‍റെ പരാമർശത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ ഇന്ത്യൻ പേസർ ദൊഡ്ഡ ഗണേശ്. ഏഷ്യൻ വംശജരായ ബാറ്റർമാർക്കും പേസ് സാഹചര്യങ്ങളിൽ തിളങ്ങാൻ സാധിക്കുമെന്ന് ആദ്യം തെളിയിച്ചത് സച്ചിനാണ്. എന്നാൽ അദ്ദേഹത്തിന് നൽകിയ ആ അടിത്തറയിൽ നിന്ന് കളിയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ വിരാട് കോലിക്ക് സാധിച്ചു. വിദേശത്ത് സച്ചിനേക്കാൾ മികച്ച പ്രകടനമാണ് കോലി പുറത്തെടുത്തത് എന്നായിരുന്നു ഡിവില്ലിയേഴ്സ് പറഞ്ഞത്. എന്നാൽ […]
Read more

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ കുല്‍ദീപ് യാദവിന് പിന്തുണയുമായി സെയ്രാജ് ബഹുതുലെ

കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലെങ്കിലും, റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തള്ളിക്കളയില്ലെന്ന് സ്പിന്‍ ബൗളിംഗ് കോച്ച് സെയ്രാജ് ബഹുതുലെ. കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കുല്‍ദീപ് ശക്തമായി തിരിച്ചെത്തുമെന്നും അദ്ദേഹം ഒരു മാച്ച് വിന്നറാണെന്നും ബഹുതുലെ വ്യക്തമാക്കി. ഗാലെ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലുമായി 25 ഓവറുകള്‍ പന്തെറിഞ്ഞ കുല്‍ദീപ് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ 14 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസിനെ പുറത്താക്കിയതായിരുന്നു അദ്ദേഹത്തിന്റെ ഏക നേട്ടം. ഇന്ത്യയുടെ മറ്റ് […]
Read more

മാര്‍ക്ക് റാഷ്ഫോര്‍ഡിന്റെ മടങ്ങിവരവിനെ പ്രശംസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ മൈക്കല്‍ കാരിക്ക്

മാഞ്ചസ്റ്റര്‍: ബാഴ്‌സലോണയില്‍ ലോണില്‍ പോയ ശേഷം ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ ഇംഗ്ലീഷ് ഫോര്‍വേഡ് മാര്‍ക്ക് റാഷ്ഫോര്‍ഡിന്റെ മനോഭാവത്തെയും ശാരീരികക്ഷമതയെയും പ്രശംസിച്ച് ടീം മാനേജര്‍ മൈക്കല്‍ കാരിക്. എങ്കിലും ഓള്‍ഡ് ട്രഫോര്‍ഡില്‍ താരത്തിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. മുന്‍ മാനേജര്‍ റൂബന്‍ അമോറിമിന് കീഴില്‍ അവസരങ്ങള്‍ ലഭിക്കാതിരുന്ന റാഷ്ഫോര്‍ഡ്, കഴിഞ്ഞ സീസണില്‍ ബാഴ്‌സലോണയ്ക്കായി ലോണില്‍ കളിക്കുകയും കാറ്റലന്‍ ക്ലബ്ബിന് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. ബാഴ്‌സലോണയിലേക്ക് പോകുന്നതിന് മുന്‍പ് ആസ്റ്റണ്‍ വില്ലയിലും താരം […]
Read more

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കാം; ബംഗ്ലാദേശ് പ്രീമിയര്‍ ലീഗും അനിശ്ചിതത്വത്തില്‍

ധാക്ക: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം വീണ്ടും വൈകിയേക്കുമെന്ന് സൂചന. ആറ് മത്സരങ്ങളുള്ള പരമ്പരയുടെ തീയതികളെക്കുറിച്ച് ബിസിസിഐയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. സെപ്റ്റംബര്‍ 3-നാണ് ആദ്യ ഏകദിനം നിശ്ചയിച്ചിരിക്കുന്നത് എങ്കിലും, നിലവിലുള്ള അനിശ്ചിതത്വം കാരണം ബംഗ്ലാദേശ് ബോര്‍ഡിന് അവരുടെ ആഭ്യന്തര കലണ്ടര്‍ മാറ്റിവെക്കേണ്ടി വന്നിട്ടുണ്ട്. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് പര്യടവിലഉള്ളത്. യഥാര്‍ത്ഥത്തില്‍ 2025 ഓഗസ്റ്റില്‍ നടക്കേണ്ടിയിരുന്ന ഈ പരമ്പര 2026 സെപ്റ്റംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ ബിസിസിഐ ഇതുവരെ മത്സരക്രമം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. […]
Read more

അജ്ഞാതരോഗം കാരണം മണിക്കൂറുകളോളം ജലത്തിൽ; പതിനാറുകാരന് സഹായവുമായി അനന്ത് അംബാനി

മുംബൈ : അജ്ഞാതരോഗം കാരണം മണിക്കൂറുകളോളം ജലത്തിൽ മുങ്ങിക്കഴിയുന്ന പശ്ചിമബംഗാൾ സ്വദേശിയായ പതിനാറുകാരന് സഹായവുമായി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് അംബാനി. മുർഷിദാബാദിലെ ഇഖ്ബാൽ ഷെയ്ഖാണ് രാവും പകലും കുളത്തിൽ കഴിയുന്നത്. പുറത്തിറങ്ങിയാൽ ദേഹമാസകലം കഠിനമായ നീറ്റലാണ്. ഇഖ്ബാലിന്റെ ദൃശ്യങ്ങൾ ദേശീയമാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു. ഈ ദുരവസ്ഥയറിഞ്ഞാണ് അനന്ത് അംബാനി സഹായഹസ്തവുമായെത്തിയത്. അദ്ദേഹത്തിന്റെ ഇടപെടലിൽ വിദഗ്ധ ചികിത്സയ്ക്കായി ഇഖ്ബാലിനെ മുംബൈയിലെത്തിച്ചു. കഴിഞ്ഞദിവസങ്ങളിലാണ് ഇഖ്ബാൽ കുളത്തിൽ ചെലവഴിക്കുന്ന ദൃശ്യങ്ങൾ വാർത്തയായത്. ഭക്ഷണം കഴിക്കുന്നതടക്കം വെള്ളത്തിൽ ഇറങ്ങിനിന്നാണ്. വിമാനമാർഗമാണ് ഇഖ്ബാലിനെ […]
Read more

ശുഭാപ്തി വിശ്വാസമുള്ളവർ കൂടുതൽകാലം ജീവിക്കുമെന്ന് പഠനം

ഡൽഹി : സന്തോഷത്തോടെയും സമാധാനത്തോടെയുമിരിക്കുന്നത് മാനസികാരോഗ്യത്തിനു മാത്രമല്ല ശാരീരികാരോഗ്യത്തിനും പ്രധാനമാണ്. ശുഭാപ്തിവിശ്വാസികളായിരിക്കുന്നവർക്ക് ആയുസ്സ് കൂടുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഹാർഡ്വാർഡ് സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. എംഐടി പ്രസ് റീഡർ എല്ല ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരാശരായ ആളുകളെ അപേക്ഷിച്ച് ശുഭാപ്തിവിശ്വാസമുള്ളവർ 11-15 ശതമാനം വരെ കൂടുതൽ കാലം ജീവിക്കാൻ സാധ്യതണ്ടെന്ന് പഠനം പറയുന്നു. ഇക്കൂട്ടരിൽ ഹൃദയാരോഗ്യവും ശ്വാസകോശാരോഗ്യവും മെറ്റബോളിസവും മെച്ചപ്പെട്ടിരിക്കുന്നതാണി് ഇതിനു കാരണമെന്ന് ഗവേഷകർ പറയുന്നു. ഏകദേശം 90 വർഷം നീണ്ട പഠനത്തിലാണ് ഹാർവാർഡ് സർവകലാശാലയിലെ […]
Read more

അബുദാബിയിൽ കണ്ടെത്തി ഒലിവ് റിഡ്‌ലി കടലാമയുടെ കൂട്

അബുദാബി : അബുദാബി തീരത്ത് ആദ്യമായി ഒലിവ് റിഡ്‌ലി കടലാമയുടെ കൂട് കണ്ടെത്തി. സഅദിയാത്ത് ദ്വീപിൽ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പരിസ്ഥിതി ഏജൻസി-അബുദാബി (ഇ.എ.ഡി.) അപൂർവ കണ്ടെത്തൽ നടത്തിയത്. അബുദാബിയിലെ സമുദ്ര പരിസ്ഥിതിയെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായക വഴിത്തിരിവാണ് ഈ സംഭവം. ഹോക്ക്‌സ്ബിൽ കടലാമകളുടെ പ്രജനന കേന്ദ്രമായാണ് അബുദാബി തീരങ്ങൾ പ്രധാനമായും അറിയപ്പെടുന്നത്. 2023-ൽ പച്ചയാമകളുടെ കൂടും ഇവിടെ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഒലിവ് റിഡ്‌ലിയെക്കൂടി കണ്ടെത്തിയതോടെ അബുദാബിയിൽ മുട്ടയിടുന്നതായി സ്ഥിരീകരിച്ച സമുദ്ര ആമയിനങ്ങളുടെ എണ്ണം മൂന്നായി. ഇ.എ.ഡി.യും ഖലീഫ […]
Read more

മാനുഷിക പരിഗണന: ആറുമാസത്തിൽ 1,295 അപേക്ഷകളിൽ ഇളവുനൽകി ജി.ഡി.ആർ.എഫ്.എ.

ഡൽഹി : ഓരോ അപേക്ഷയും പ്രത്യേകംപരിശോധിച്ചശേഷമാണ് തീരുമാനമെടുത്തത്. നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നതിനൊപ്പം അംഗീകരിച്ച മാനുഷിക പരിഗണനാ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കേസുകൾ പരിശോധിച്ചത്. അസാധാരണ സാഹചര്യങ്ങളിൽപ്പെട്ടവരുടെ അപേക്ഷകളാണ് സമിതി പരിഗണിക്കുന്നത്. അപേക്ഷകന്റെ വ്യക്തിഗത സാഹചര്യം, പ്രശ്നത്തിന്റെ ഗൗരവം, ലഭ്യമായ രേഖകളും തെളിവുകളും തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമാണ് സഹായംനൽകാനാകുമോ, മറ്റ് അനുയോജ്യമായ പരിഹാരം കണ്ടെത്താനാകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത്. സാധാരണ നടപടിക്രമങ്ങളിൽ ഉൾപ്പെടാത്ത പ്രത്യേക സാഹചര്യങ്ങളോട് ആവശ്യമായ രീതിയിൽ പ്രതികരിക്കുമ്പോഴും നീതിയും സുതാര്യതയും നിയമപാലനവും ഉറപ്പാക്കുകയാണ് സമിതിയുടെ […]
Read more

റിയാദ് വിമാനത്താവളം ഇനി നിശബ്ദം, അനൗൺസ്മെൻറുകളില്ല

റിയാദ്: വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ ശാന്തവും സമാധാനപരവുമായ യാത്രാനുഭവം നൽകുന്നതിനായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ‘സൈലന്‍റ് എയർപോർട്ട്’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടം അന്താരാഷ്ട്ര ടെർമിനൽ 5-ലാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വിമാനത്താവളത്തിനുള്ളിലെ ബഹളം കുറയ്ക്കുന്നതിെൻറ ഭാഗമായി ഇനി മുതൽ ഉച്ചഭാഷിണിയിലൂടെയുള്ള പൊതു അനൗൺസ്‌മെൻറുകൾ ഉണ്ടാകില്ല. വിമാനങ്ങളുടെ സമയവും മറ്റ് പ്രധാന വിവരങ്ങളും ബോർഡിങ് ഗേറ്റുകൾക്ക് സമീപം മാത്രമായി ചുരുക്കും. ഇതിന് പകരമായി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങളെല്ലാം വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള […]
Read more

Recent News