Tag: LATEST

കാൻസർ ശരീരത്തെ പരീക്ഷിച്ചു, പോരാട്ടം പങ്കുവെച്ച് പങ്കജ് ഭദൗരിയ

ഡൽഹി : പ്രശസ്ത ഷെഫ് പങ്കജ് ഭദൗരിയയുടെ കാൻസർ സ്ഥിരീകരണത്തേക്കുറിച്ചുള്ള തുറന്നുപറച്ചിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. സ്തനാർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും സർജറി ചെയ്യുന്നതിനേക്കുറിച്ചുമൊക്കെ പങ്കജ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കാൻസറിനെ ആത്മവിശ്വാസത്തോടെ നേരിടുന്നതിനേക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുകയാണ് പങ്കജ്. കാൻസർ തന്റെ ശരീരത്തെ പരീക്ഷിച്ചു, പക്ഷേ ആത്മാവിനെ തകർക്കാനായില്ലെന്ന് പങ്കജ് കുറിച്ചു. കാൻസർ തന്റെ കഥയിലെ ഒരു അധ്യായമായി മാറി. പക്ഷേ അതായിരിക്കില്ല മുഴുവൻ കഥ. ഈ യാത്ര ശരീരത്തെ പരീക്ഷിച്ചെങ്കിലും ആത്മാവിന് കരുത്തേകുകയാണ് ചെയ്തത്. ഓരോ ദിവസവും കടപ്പാടോ‌ടെയും ധൈര്യത്തോടെയും […]
Read more

വിവാഹമോചിതരായ കുവൈത്തികളുടെ എണ്ണം 45,000 കടന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹമോചിതരായ സ്വദേശികളുടെ എണ്ണം ഏകദേശം 45,103 ആയി ഉയർന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ജൂൺ വരെയുള്ള വിവരങ്ങൾ അനുസരിച്ച് വിവാഹമോചിതരായ സ്ത്രീകളുടെ എണ്ണം 27,698-ഉം പുരുഷന്മാരുടെ എണ്ണം 17,405-ഉം ആണ്. 40 മുതൽ 44 വയസ്സ് വരെയുള്ള പ്രായപരിധിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹമോചിതരുള്ളത്. 7,512 പേരാണ് ഈ വിഭാഗത്തിലുള്ളത്. 35നും 39നും ഇടയിൽ പ്രായമുള്ള 6,661 പേരും, 45നും 49നും ഇടയിൽ പ്രായമുള്ള […]
Read more

സസ്‌പെൻഷൻ റദ്ദ് ചെയ്യണമെന്ന എംആർ അജിത്കുമാറിന്റെ വാദങ്ങൾ തള്ളി സർക്കാർ

തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി. എസ്‌ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് അജിത് കുമാര്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്സ സ്‌പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി […]
Read more

ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ഞായറാഴ്ച മുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലവര്‍ഷം ദുര്‍ബലമാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. എന്നാല്‍ ഞായറാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഈ ദിവസങ്ങളില്‍ നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച […]
Read more

തിരുവനന്തപുരം മില്‍മയില്‍ വന്‍ ഭൂമി തട്ടിപ്പിനും ശ്രമം; ഭരണസമിതി അറിയാതെ സ്ഥലം ഏറ്റെടുക്കാന്‍ എംഡിയുടെ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മില്‍മയില്‍ വന്‍ഭൂമി തട്ടിപ്പിനും ശ്രമം. ഭരണസമിതി അറിയാതെ മോഡേണ്‍ ഡയറി സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനാണ് മാനേജിംഗ് ഡയറക്ടര്‍ രാരാരാജ് ശ്രമിച്ചത്. മോഡേണ്‍ ഡയറി സ്ഥാപിക്കാന്‍ പത്ത് ഏക്കര്‍ ഭൂമി മാത്രമാണ് ആവശ്യമെന്നിരിക്കെ ഭരണസമിതി അനുമതി ഇല്ലാതെ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു ശ്രമം. ഭരണസമിതിയുടെ ആഭ്യന്തര അന്വേഷണവും എം ഡി അട്ടിമറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഭരണസമിതിയെ തെറ്റിദ്ധരിപ്പിക്കാനും എംഡി ശ്രമിച്ചതിന്റെ തെളിവ് പുറത്ത് . സ്ഥലം ആവശ്യപ്പെട്ട് പത്ര പരസ്യം നല്‍കിയതും ഭരണസമിതി അറിയാതെയാണ്. […]
Read more

‘മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണം’; രാഹുലിനെയും പ്രിയങ്കയെയും കണ്ട് രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. എത്രയും വേഗം കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഒരു മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നാണ് പ്രവര്‍ത്തകരുടെ പൊതു വികാരം. അത് താന്‍ പ്രിയങ്കാഗാന്ധിയെയും അറിയിച്ചു. മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റിനെ അധികം വൈകാതെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് […]
Read more

കൈക്കൂലി കേസ്: മുൻ എഎസ്‌ഐക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും

തലശ്ശേരി: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് ഏഴ് വർഷം തടവും 50,000 രൂപ പിഴയും. വയനാട് പുൽപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ എഎസ്‌ഐയും അമ്പലവയൽ സ്വദേശിയുമായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ശിക്ഷിച്ചത്. തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ സ്വദേശിയായ പരാതിക്കാരനിൽനിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. വിവിധ വകുപ്പുകളിലായാണ് കോടതി ഏഴ് വർഷത്തെ തടവുശിക്ഷ വിധിച്ചത്. 2016ൽ പരാതിക്കാരന്റെ ബന്ധുവിനെ പ്രതിയാക്കി പുൽപ്പള്ളി പൊലീസ് […]
Read more

വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ വന്‍മാറ്റങ്ങളുമായി ഒമാന്‍ എയര്‍

മസ്‌കത്ത്: വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ പുതുക്കിയ മാനദണ്ഡങ്ങളുമായി ഒമാന്‍ എയര്‍. ഇനി മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്റെ ഇ-മെയില്‍ വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. ട്രാവല്‍ ഏജന്‍സികളുടെയോ മറ്റ് മൂന്നാം കക്ഷികളുടെയോ കോണ്‍ടാക്ട് വിവരങ്ങള്‍ യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങള്‍ക്ക് പകരമായി നല്‍കാന്‍ കഴിയില്ല. ഓഗസ്റ്റ് 18 മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വന്നതായും ബുക്കിങ്ങില്‍ നല്‍കുന്ന ഫോണ്‍ നമ്പറും ഇ- മെയില്‍ വിലാസവും യാത്രക്കാരന്റേതോ, യാത്രക്കാരന്‍ നിയോഗിച്ച കോണ്‍ടാക്ട് വ്യക്തിയുടേതോ ആയിരിക്കണമെന്നും […]
Read more

ഹർജി നൽകാൻ പ്യൂണിനെയോ ക്ലർക്കിനെയോ ചുമതലപ്പെടുത്തരുത്’: ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി

കൊച്ചി: “ഉദ്യോഗസ്ഥർക്ക് കൃത്യമായ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം പലതവണ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് മാത്രമല്ല, കോടതി ഉത്തരവുകൾ പാലിക്കാത്തതിന് കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിയും വരും. ഇനിമുതൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നിശ്ചിത ഉദ്യോഗസ്ഥർ നേരിട്ട് ഹർജി സമർപ്പിക്കണം. അല്ലാതെ ഹൈക്കോടതിയിൽ ഹർജി നൽകാൻ ക്ലർക്കിനെയോ പ്യൂണിനെയോ ചുമതലപ്പെടുത്തരുത്. ഇനി ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ചുമത്തും” – കോടതി ഉത്തരവുകൾ നടപ്പിലാക്കുന്നതിലെ അനാസ്ഥ ചൂണ്ടിക്കാട്ടി സർക്കാർ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നൽകിയ താക്കീതാണിത്. ഡിജിപിഎസ് ശ്രീജിത്ത് ഐപിഎസിനെതിരായ […]
Read more

ഖനന നിയമ ഭേദഗതി: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ ഭരണഘടനാപരവും ധനപരവുമായ അധികാരങ്ങളെ പരിമിതപ്പെടുത്തുന്ന പാർലമെന്റ് പാസാക്കിയ മൈൻസ് ആന്റ് മിനറൽസ് (ഡെവലപ്പ്‌മെന്റ് ആന്റ് റെഗുലേഷൻ) ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഭേദഗതിയിലെ നിർദിഷ്ട സെക്ഷൻ 9 ഡി പ്രകാരം ധാതു നിക്ഷേപമുള്ള ഭൂമിക്ക് നികുതി, സെസ്, മറ്റ് ലെവികൾ എന്നിവ ചുമത്തുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരത്തെ ബാധിക്കും. ധാതുസമ്പത്തുള്ള ഭൂമി കേന്ദ്ര […]
Read more

Recent News