Tag: LATEST

സമ്പൂർണ്ണ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വിഴിഞ്ഞം രാജ്യാന്തര തുറമുഖം

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ആഴക്കടൽ ട്രാൻസ്ഷിപ്പ്‌മെന്റ് മദർ പോർട്ടായ വിഴിഞ്ഞം രാജ്യാന്തര തുറമുഖം കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിലും ആഗോള വ്യാപാര മേഖലയിലും നിർണായക മുന്നേറ്റത്തിന് വഴിയൊരുക്കി സമ്പൂർണ്ണ എക്സിം (EXIM-കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. അന്താരാഷ്ട്ര ചരക്കുനീക്ക ശൃംഖലയുമായി കേരളത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ കയറ്റുമതി-ഇറക്കുമതി മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കാനും സംസ്ഥാനത്തിന്റെ വ്യാപാര-വ്യവസായ സാധ്യതകൾ വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നു. യൂറോപ്പ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്ക് വിഴിഞ്ഞം വഴി നേരിട്ടുള്ള ചരക്കുനീക്കം സാധ്യമാകുന്നതോടെ ഗതാഗത സമയവും ചെലവും കുറയുന്നതിനൊപ്പം നിക്ഷേപം, വ്യവസായം, ലോജിസ്റ്റിക്സ്, […]
Read more

ടിമോർ – ലെസ്റ്റെയിൽ കുടിയേറ്റ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തെന്ന് കുറിപ്പ്, വൈറൽ

ഡൽഹി : ഇന്ത്യൻ പാസ്‌പോർട്ടിന്‍റെ ശക്തിയും ആഗോള യാത്രയിൽ നേരിടേണ്ടിവരുന്ന അധിക പരിശോധനകളും ചർച്ചയാക്കിയ സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംരംഭകൻ മനോജ് അഹിർവാറിന്‍റെ അനുഭവ കുറിപ്പ് വൈറൽ. ടിമോർ – ലെസ്റ്റെയിൽ എത്തിയപ്പോൾ മറ്റ് യാത്രക്കാർക്ക് ലഭിച്ച സാധാരണ പ്രവേശന നടപടിക്ക് പകരം തന്നെ പ്രത്യേകമായി മാറ്റിനിർത്തി നിരവധി ചോദ്യങ്ങൾ ചോദിച്ചുവെന്നാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്. “ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളത് ചിലപ്പോൾ ശരിക്കും സങ്കടകരമാണ്” എന്ന അദ്ദേഹത്തിന്‍റെ പരാമർശമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ […]
Read more

മുല്ലപ്പെരിയാറിൽ ഡാം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ശക്തമായി ഉന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. പുതിയ ഡാം നിർമിക്കുന്നതിനുള്ള മുഴുവൻ ചിലവും കേരളം വഹിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തിൽ വാഗ്ദാനം ചെയ്തു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം തമിഴ്നാടിന് വിട്ടുനൽകാം. ഇതിനൊപ്പം […]
Read more

ശബരിമല നിലയ്ക്കലിൽ വ്യോമസേന ഹെലികോപ്റ്റര്‍

പത്തനംതിട്ട: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ നിയന്ത്രിത മേഖലയായ ശബരിമല നിലയ്ക്കലില്‍ താഴ്ന്ന് പറന്നു. ZP5151 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കന്‍ഡോളം അന്തരീക്ഷത്തില്‍ നിന്ന ശേഷം ഹെലികോപ്റ്റര്‍ തിരികെ പറന്നുപോവുകയായിരുന്നു. പ്രോട്ടോക്കോൾ പ്രകാരം മുന്നറിപ്പ് നൽകണമെന്ന നിർദേശം പാലിക്കാത്തെയാണ് ഹെലികോപ്റ്റർ എത്തിയത്. 2024ൽ ഹൈക്കോടതി പുറത്തിറക്കിയ നിയമ പ്രകാരം പമ്പ, നിലയ്ക്കൽ, സന്നിധാനം ഉൾപ്പെടെയുള്ള പ്രദേശം നിയന്ത്രിത മേഖലയാണ് ഇവിടെക്ക് […]
Read more

വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത ബൈക്ക് രാവിലെ നോക്കിയപ്പോൾ കാണാനില്ല, 22 ദിവസത്തിന് ശേഷം തിരികെ കിട്ടി

ആലപ്പുഴ: ട്രാഫിക് പിഴ ഒടുക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ മെസ്സേജിൻ്റെ സഹായത്തോടെ മോഷണം പോയ ബൈക്ക് 28 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. ആലപ്പുഴ പുന്നപ്രയിൽ നിന്ന് മോഷണം പോയ ബൈക്ക് ആണ് ചെങ്ങന്നൂരിൽ നിന്ന് കണ്ടെത്തിയത്. അനധികൃത പാർക്കിങ്ങിന് പൊലീസ് ചുമത്തിയ പിഴയാണ് ബൈക്ക് കണ്ടെത്താൻ യുവാവിനെ സഹായിച്ചത്. നഷ്ടപ്പെട്ടെന്ന് കരുതിയ ബൈക്ക് തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരൻ. പുന്നപ്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ മാസം 22ന് വെളുപ്പിന് മോഷണം പോയ വാഹനമാണ് 28 ദിവസങ്ങൾക്ക് ശേഷം […]
Read more

നീന്തൽ കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു

പാലക്കാട്: പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയിലുള്ള സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂർ പടിയത്ത് വീട്ടിൽ ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദ് ആണ് മരിച്ചത്. റിസോർട്ടിലെ നീന്തൽ കുളത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 7.10നാണ് അപകടം നടന്നത്. റിസോർട്ടിൽ വിനോദയാത്രയ്ക്കായി എത്തിയതാണ് കുടുംബം. ഒപ്പം മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. പിന്നീടാണ് കുട്ടി വെള്ളത്തിൽ അകപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ഫൈസ.
Read more

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ സീബ്രകൾ എത്തി

തിരുവനന്തപുരം: ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം തിരുവനന്തപുരം മൃഗശാലയിൽ വീണ്ടും സീബ്രകൾ! ഗുജറാത്തിലെ വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് മൂന്ന് സീബ്രകളെ തലസ്ഥാനത്തെത്തിച്ചത്. ഒരു ആൺ സീബ്രയും രണ്ട് പെൺ സീബ്രകളുമാണ് പുതിയ അതിഥികൾ. പ്രത്യേകമായി ഒരുക്കിയ അനിമൽ ആംബുലൻസിൽ, പൊലീസ് അകമ്പടിയോടെ രണ്ടര ദിവസത്തെ റോഡ് യാത്രയ്ക്കൊടുവിലാണ് ഇവ തിരുവനന്തപുരം മൃഗശാലയിലെത്തിയത്. ആരോഗ്യസുരക്ഷയുടെ ഭാഗമായി 21 ദിവസത്തെ ക്വാറന്റീനിലായിരിക്കുമെങ്കിലും, തുറന്ന ക്വാറന്റീൻ സംവിധാനമായതിനാൽ സന്ദർശകർക്ക് ഇപ്പോൾ തന്നെ സീബ്രകളെ കാണാം. 2017ൽ മൃഗശാലയിലെ അവസാന സീബ്രയായ […]
Read more

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കൂടെയുണ്ടായിരുന്നയാളെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. നിരവധി കേസുകളിൽ പ്രതിയായ മണമ്പൂർ സ്വദേശികളായ ജയിംസ് ഉണ്ണി (36), ഒഎംആർ എന്ന ലിജു (28), കടയ്ക്കാവൂർ സ്വദേശി ഷിബു (40) എന്നിവരാണ് അറസ്റ്റിലായത്. കല്ലമ്പലം കരവാരം സ്വദേശി സുധീറിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. സുഹൃത്തിന്‍റെ വീട്ടിൽ സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കത്തെ തുടർന്നാണ് മൂന്നംഗ സംഘം സുധീറിനെ ആക്രമിച്ചത്. തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ബിയർ കുപ്പി കൊണ്ട് […]
Read more

സംഭരണകേന്ദ്രങ്ങൾ അടഞ്ഞിട്ട് മൂന്ന് വർഷം; പ്രതിസന്ധിയിൽ കാന്തല്ലൂരിലെ കർഷകർ

ഇടുക്കി: സർക്കാർ പച്ചക്കറി സംഭരണകേന്ദ്രങ്ങളുടെ പ്രവർത്തനം നിലച്ചതോടെ കാന്തല്ലൂരിലെ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കർഷകരുടെ പ്രധാന ആശ്രയമായിരുന്ന സംഭരണകേന്ദ്രങ്ങൾ മൂന്നുവർഷമായി അടഞ്ഞുകിടക്കുകയാണ്. 2023ലാണ് ഇവിടെ അവസാനമായി പച്ചക്കറി സംഭരണം നടന്നത്. വർഷങ്ങൾക്കുമുമ്പ് സംഭരിച്ച കാർഷിക ഉൽപ്പന്നങ്ങളുടെ പണം പോലും നിരവധി കർഷകർക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പരാതി. ഉൽപ്പന്നങ്ങൾ വിൽക്കാൻ സ്ഥിരമായ വിപണി ഇല്ലാതായതോടെ ഇടനിലക്കാരെ ആശ്രയിക്കേണ്ടിവരുന്നതായും ഇത് ചൂഷണത്തിന് വഴിയൊരുക്കുന്നതായും കർഷകർ പറയുന്നു. വിത്തിനും വളത്തിനും സബ്‌സിഡി നൽകിയിരുന്ന ‘ഇടുക്കി പാക്കേജ്’ 2020ൽ നിലച്ചതും മേഖലയിലെ […]
Read more

പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസില്‍ മേക്കപ്പ് ആര്‍ടിസ്റ്റ് ജാന്‍മണി അറസ്റ്റില്‍. മഹിളാ മോര്‍ച്ച നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് സിറ്റി സൈബര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ […]
Read more

Recent News