Tag: LATEST

ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് ‘സൂപ്പർമാൻ’ റോബോട്ട്

ബീജിംഗ്: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്‍റെ വേഗതയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ […]
Read more

ജനങ്ങൾ നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞു’; ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രകാശ് രാജ്

തൃശൂർ: രാജ്യത്തെ യുവാക്കൾ വലിയ പ്രതീക്ഷ നൽകുന്നവരാണെന്നും ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞുവെന്നും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ ആരംഭിച്ച 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണെന്നും സംഘടനയുമായി തനിക്ക് ദീർഘകാലത്തെ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്ദറിൽ യുവജനങ്ങളുടെ വീര്യവും സൗന്ദര്യവും രാജ്യം […]
Read more

കണ്ണൂരിൽ കൃഷിയിടത്തിലെ പന്നിക്കെണിയിൽ പുലി കുടുങ്ങി; മയക്കുവെടിവെച്ചു

കണ്ണൂർ: കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുരുങ്ങി. കെ പി ആർ നഗർ സ്വദേശിയായ രാമകൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ പന്നിക്കെണിയിലാണ് പുലർച്ചെ പുലി കുരുങ്ങിയത്. പ്രദേശവാസികൾ അസാധാരണമായ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് കാട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെച്ചു. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം അതിനെ കാട്ടിലേക്ക് തിരിച്ചയക്കണമോ എന്ന കാര്യത്തിൽ […]
Read more

ടോൾ പ്ലാസയിൽ ഫാസ്ടാഗ് സംവിധാനത്തിൽ വലിയ മാറ്റം

ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ പ്രഖ്യാപനം. രാജ്യത്തുടനീളമുള്ള 121 ടോൾ പ്ലാസകളിൽ കൂടി ഓൺലൈൻ ഫാസ്ടാഗ് ലോക്കൽ പാസ് സംവിധാനം ആരംഭിച്ചു. ലോക്കൽ പാസ് ലഭിക്കാൻ അർഹരായ ആളുകൾക്ക് ടോൾ പ്ലാസയിൽ നേരിട്ട് എത്തുന്നതിന് പകരമായി മൊബൈൽ ആപ്പ് വഴി ലോക്കൽ പാസിന് അപേക്ഷിക്കാനാകും. ഓൺലൈൻ ആയി പാസിന് അപേക്ഷിക്കാൻ സാധിക്കുന്ന സംവിധാനം ഒരുക്കിയതോടെ താമസസ്ഥലം തെളിയിക്കുന്നതിനുള്ള രേഖകൾ ഉൾപ്പെടെ ടോൾ പ്ലാസയിലെത്തി അപേക്ഷ സമർപ്പിക്കുന്ന സംവിധാനത്തിനാണ് […]
Read more

തെറ്റായ എച്ച്ഐവി പോസിറ്റീവ് രോഗനിർണയം, എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

ന്യൂഡൽഹി: രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയതിന് ഋഷികേശിലെ എയിംസിന് 60,000 രൂപ പിഴ. ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ച ഉത്തരവ് ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ ശരിവച്ചു. ആശുപത്രിയുടെ ഭാഗത്ത് ചികിത്സാപ്പിഴവും വൈദ്യപരമായ അനാസ്ഥയും ഉണ്ടായിട്ടുണ്ടെന്ന് ഉപഭോക്തൃ കമ്മീഷൻ ചൂണ്ടിക്കാട്ടി. രോഗിക്ക് 50,000 രൂപ നഷ്ടപരിഹാരവും കേസിന്റെ ചെലവുകൾക്കായി 10,000 രൂപയും ഉൾപ്പെടെ ആകെ 60,000 രൂപ നൽകണമെന്നാണ് ഉത്തരവ്. 2014-ലാണ്‌ കേസിന് ആധാരമായ സംഭവം നടന്നത്. ആ വർഷം ജൂലൈ […]
Read more

കേരളത്തിലേക്ക് ഉടനെത്തുന്നു വന്ദേസ്ലീപ്പർ

പയ്യന്നൂർ: ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നിർമിക്കുന്ന 10 വന്ദേസ്ലീപ്പർ തീവണ്ടികളിൽ ഒന്ന് കേരളത്തിലേക്ക്. ഈവർഷം പുറത്തിറങ്ങുന്ന രണ്ടെണ്ണത്തിൽ ഒന്നാണ് കേരളത്തിലെത്തുക. ദക്ഷിണ റെയിൽവേക്ക് അനുവദിച്ച 16 കോച്ച് (റേക്ക്) വന്ദേ സ്ലീപ്പറിന് ആദ്യ മുൻഗണന കേരളം ഉൾപ്പെട്ട റൂട്ടുകൾക്കാണ്. മംഗളുരു-തിരുവനന്തപുരം , തിരുവനന്തപുരം-ചെന്നൈ (922 കിമീ) , മംഗളുരു-ചെന്നൈ (889 കിമീ) എന്നിവയാണവ. ചെന്നൈ ബേസിൻ ബ്രിഡ്ജിലെ മെക്കാനിക്കൽ വിഭാഗത്തിനും ഇതിനുള്ള നിർദേശം ലഭിച്ചു കഴിഞ്ഞു. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് ഇറങ്ങുന്ന വന്ദേഭാരത് […]
Read more

വടകര MDMA കേസ്: കീർത്തനയെ വിശ്വസിക്കരുതെന്ന് കാവ്യ; അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരെ പോലീസ് കസ്റ്റഡിയിൽവിട്ടു. പ്രതികളായ കാവ്യ, നീഷ്മ എന്നിവരെയാണ് രണ്ടുദിവസത്തേക്ക് വടകര എൻഡിപിഎസ് കോടതി കസ്റ്റഡിയിൽവിട്ടത്. പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും അതിനാൽ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു അന്വേഷണസംഘം കോടതിയിൽ ആവശ്യപ്പെട്ടത്. അതേസമയം, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നും കാവ്യ മാധ്യമങ്ങളോട് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും യാഥാർഥ്യം അതൊന്നുമല്ലെന്നും അവർ പറഞ്ഞു. കേസിൽ കാവ്യയടക്കം മൂന്ന് അധ്യാപികമാരും […]
Read more

ഡി.എം.ഒ. ഓഫീസിലെ കാന്റീൻ സർക്കാർ ചെലവിൽ

ആലപ്പുഴ: ജില്ല മെഡിക്കൽ ഓഫീസിലെ കാന്റീൻ നടത്തിപ്പിൽ ഗുരുതര ക്രമക്കേട്. സർക്കാർ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കാന്റീനിന്റെ വരുമാനം ആരോഗ്യവകുപ്പിനോ സർക്കാരിനോ കിട്ടുന്നില്ലെന്നാണ് കണ്ടെത്തൽ. ഇടതു യൂണിയൻ നേതാവിന്റെ ബിനാമി അക്കൗണ്ടിലേക്കാണ് വരുമാനം പോകുന്നതെന്നാണ് വിവരം. എൻ.ജി.ഒ. അസോസിയേഷൻ നേതാക്കളുടെ പരാതിയിൽ ജില്ല മെഡിക്കൽ ഓഫീസർ അന്വേഷണത്തിനു നിർദേശിച്ചു. 2018 മുതൽ കാന്റീൻ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാഫ് കൗൺസിലിനാണ് കാന്റീൻ നടത്തിപ്പു ചുമതലയെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഭരണം മാറിയതോടെ സ്റ്റാഫ് കഴിഞ്ഞദിവസം സ്റ്റാഫ് കൗൺസിൽ യോഗം ചേർന്നു. പുതിയ ആളുകൾ […]
Read more

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ പറഞ്ഞു .മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയിൽ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അദ്ദേഹത്തിന്റെ […]
Read more

മനുഷ്യത്വവും സാഹോദര്യവും ഉദ്ഘോഷിച്ച് ലോക മാനവിക ദിനാചരണം

ദോഹ: ലോക മാനവിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസ് സംഘടിപ്പിച്ച കൂടിയിരുത്തം മനുഷ്യത്വത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം ഉയർത്തിപ്പിടിച്ച ചിന്തകളും ആശയങ്ങളും കൊണ്ട് ശ്രദ്ധേയമായി. പരസ്പരം കരുതലോടെയും സഹാനുഭൂതിയോടെയും ജീവിക്കുന്ന ഒരു സാമൂഹിക ക്രമമാണ് ലോകത്തിന് ഏറ്റവും ആവശ്യമെന്നും, ജീവിതത്തിൽ നാം എന്ത് നേടി എന്നതിനേക്കാൾ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് എന്ത് ലഭിച്ചു എന്നതാണ് കൂടുതൽ പ്രസക്തമെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. 1972-ൽ പുറത്തിറങ്ങിയ അച്ഛനും ബാപ്പയും എന്ന മലയാളചലച്ചിത്രത്തിനായി വയലാർ രാമവർമ്മ രചിച്ച് ജി. ദേവരാജൻ സംഗീതം […]
Read more

Recent News