Tag: LATEST

തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വി ഡി സതീശൻ. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31 -ാം യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണവും വിവിധ വികസന വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. മുഖ്യമന്ത്രി വി ഡി സതീശനൊപ്പം വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ […]
Read more

വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെൻഷൻ ആണ് ആദ്യ ഘട്ടം വിതരണം ചെയ്യുക. അങ്കണവാടി പെൻഷൻ വിതരണത്തിന് സംസ്ഥാന സർക്കാർ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുകയിൽ നിന്നാണ് പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാർ വരുത്തിയ കുടിശ്ശിക ഉൾപ്പെടെ ഉള്ള തുക വിരമിച്ച ജീവനക്കാരുടെ അക്കൗണ്ടുകളിലൂടെ ഉടൻ ലഭ്യമാകും. ഓണത്തിന് മുൻപ് പെൻഷൻ തുക നൽകുമെന്ന് […]
Read more

മുതിർന്നവർക്ക് വേണ്ടി മാത്രമുള്ള ചിത്രം; കുട്ടികള്‍ ‘ടോക്സിക്’ കാണരുതെന്ന് നടന്‍ യഷ്

തന്റെ ചിത്രമായ ‘ടോക്‌സിക്’ കുട്ടികൾ കാണരുതെന്ന് നടൻ യഷ്. ചിത്രം മുതിർന്നവർക്ക് വേണ്ടി മാത്രമുള്ളതാണെന്നും നടൻ വ്യക്തമാക്കി. ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും യഷ് പറഞ്ഞു. ഇന്ത്യ ടി.വിയുടെ ‘ആപ് കി അദാലത്’ പരിപാടിയിലാണ് യഷ് ഇതേക്കുറിച്ച് സംസാരിച്ചത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തെന്നിന്ത്യൻ സിനിമയിൽ ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ തിയേറ്റർ റിലീസുകളിൽ ഒന്നാണ് ‘ടോക്സിക്’. […]
Read more

മുട്ടിൽ മരംമുറി വഞ്ചന കേസ്; അ​ഗസ്റ്റിൻ സ​ഹോദരൻമാരുടെ ഹർജി തള്ളി

കൊച്ചി: മുട്ടിൽ മരം മുറി വഞ്ചനാക്കേസിൽ വിചാരണക്കോടതി നടപടികൾ സ്റ്റേ ചെയ്യണം എന്ന അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജി തള്ളി ഹൈക്കോടതി. ഇത്തരം ആവശ്യങ്ങളുമായി വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. അതേസമയം വിചാരണ നടപടികളിൽ നിന്ന് ഇന്നും വിട്ടു നിന്ന റോജി അഗസ്റ്റിനെയും, ആന്റോ അഗസ്റ്റിനെയും ജോസ് കുട്ടി ആഗസ്റ്റിനെയും ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി രൂക്ഷമായി വിമർശിച്ചു. ജാമ്യമില്ല വാറണ്ട് എവിടെ എന്ന് കാണിക്കാൻ റോജി അഗസ്റ്റിൻ മാധ്യമങ്ങളെ വെല്ലുവിളിച്ചു. മുട്ടിൽ മരം മുറിക്കേസിലെ നടപടികൾ വയനാട്ടിലെ വിചാരണ […]
Read more

‌ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് റോബോട്ട്

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യനായ ജമൈക്കൻ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന്‍റെ വേഗതയുടെ റെക്കോര്‍ഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട്. പ്രമുഖ ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഓട്ടത്തിന്‍റെ വേഗതയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുന്നത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ ഉസൈൻ […]
Read more

സംഗീത സംവിധായകന്‍ അനിരുദ്ധും കാവ്യ മാരനും തമ്മിലുള്ള വിവാഹം ഉടൻ

ഐപിഎൽ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നെന്ന് റിപ്പോര്‍ട്ട്. ഗ്രീസില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ നവംബര്‍ 10ന് ഇരുവരും വിവാഹിതരാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.നേരത്തെ ഇരുവരും ഈ വർഷം അവസാനം സ്പെയിനിൽ വച്ച് വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് സംഭവിച്ചില്ല.കാവ്യയും അനിരുദ്ധും തമ്മിൽ പ്രണയത്തിലാണെന്ന് വർഷങ്ങളായി അഭ്യൂഹങ്ങളുണ്ട്. അനിരുദ്ധിന്റെ ബന്ധുവും നടനുമായ വൈ.ജി.മഹേന്ദ്ര, അനിരുദ്ധിന്‍റെ വിവാഹം ഉടനുണ്ടാകുമെന്ന് അടുത്തയിടെ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇതു വ്യാപകമായി […]
Read more

തമിഴ്നാട്ടിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് മകൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരിൽ രോഗിയായ അമ്മയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി 44കാരനായ മകന്‍. എസ് പദ്മാവതി(71) ആണ് കൊല്ലപ്പെട്ടത്. തിരുവള്ളൂർ ജില്ലയിലെ മാനവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മകന്‍ പാര്‍ത്ഥസാരഥിയെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. ട്രാക്കിനു സമീപം വീല്‍ചെയര്‍ കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. യേലഗിരി എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് പത്മാവതി മരിച്ചത്. ആദ്യം […]
Read more

സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ കൊലപ്പെടുത്തി; മുന്‍ വൈരാഗ്യവും കവര്‍ച്ചയും പ്രേരണ

ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11 ന് രൂപയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ 27 തവണയാണ് അധ്യാപികയെ കുത്തിയത്. പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ […]
Read more

വാട്‌സാപ്പിൽ ‘ഹായ്’ അയച്ചാൽ ടിക്കറ്റ് റെഡി; ഓണയാത്രയ്ക്ക് കൂടുതൽ സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ഓഗസ്റ്റ് 21 മുതൽ 25 വരെയും ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ […]
Read more

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; 20 അംഗങ്ങളില്‍ നാലുപേര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. 20 അംഗ സമിതിയില്‍ നാലു പേര്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണ്. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ളവര്‍ അംഗങ്ങളായിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഈ നടപടി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ രാഷ്ട്രമീമാംസ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് ചുമതലയുള്ള സമിതിയെയാണ് എന്‍സിഇആര്‍ടി പുനഃസംഘടിപ്പിച്ചത്. സര്‍വകലാശാലാ അക്കാദമിക് വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍സിഇആര്‍ടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി. ഇതില്‍ നാല് പേരെങ്കിലും ആര്‍എസ്എസുമായോ ബിജെപിയുമായോ […]
Read more

Recent News