Tag: LATEST

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹ ബുക്കിങ്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ സജ്ജീകരണമൊരുക്കുമെന്നാണ് അറിയിപ്പ്. ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ […]
Read more

4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും, 21ന് ഓണാഘോഷം, 31 ന് സ്കൂൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകളിൽ ഓണാവധി 22 മുതൽ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഓഗസ്റ്റ് 21 ന് ഓണാഘോഷം നടക്കും. ഓഗസ്റ്റ് 31 ന് സ്കൂൾ തുറക്കും. ഓണാഘോഷ ദിവസം യൂണിഫോം നിർബന്ധം ഇല്ല. 4 കിലോ അരി സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ അക്രമവാസന, ആലപ്പുഴയിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവം. അക്രമവാസന കുട്ടികളിൽ വർധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. തുടർന്ന് ഉള്ള വർഷങ്ങളിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കഴിയുമോ […]
Read more

കോതമംഗലം എംഎ കോളജിലെ വിദ്യാർഥി സമരം ഒത്തുതീർപ്പായി; പ്രധാന ആവശ്യങ്ങൾ അംഗീകരിച്ച് മാനേജ്‌മെന്റ്

കൊച്ചി : കോതമംഗലംവിദ്യാർഥി മിച്ചു മാർപ്പുവിന്റെ അസ്വാഭാവിക മരണത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് കോതമംഗലം എംഎ കോളജിൽ വിദ്യാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി. വിദ്യാർഥി സംഘടനകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ കോളജ് മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം താൽക്കാലികമായി പിൻവലിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചത്. വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സമഗ്രമായി പരിശോധിക്കുന്നതിന് മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം വിദ്യാർഥി പ്രതിനിധികളെയും ഉൾപ്പെടുത്തി സംയുക്ത അന്വേഷണ സമിതി രൂപീകരിക്കും. ഒരാഴ്ചയ്ക്കകം സമിതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ധാരണ.അന്വേഷണം പൂർത്തിയാകുന്നതുവരെ കോളജ് ഡീൻ ഉൾപ്പെടെയുള്ള […]
Read more

ദുബൈയിൽ ഗതാഗത നിയമലംഘന പിഴകള്‍ പെരുകിയാല്‍ പിടിവീഴും, വാഹനങ്ങള്‍ പിടിച്ചെടുക്കും

ദുബൈ: ദുബൈയില്‍ ഗതാഗത നിയമലംഘനങ്ങളില്‍ പിഴകള്‍ പെരുകിയാല്‍ വാഹനം പിടിച്ചെടുക്കുന്നതിലേക്ക് എത്തിക്കാം. പിഴകള്‍ 6,000 ദിര്‍ഹത്തില്‍ കൂടുതല്‍ എത്തിയാലാണ് ഉടമയുടെ വാഹനം പിടിച്ചെടുക്കുക. 2023 ലെ ഡിക്രി നമ്പര്‍ 30 ലെ ആര്‍ട്ടിക്കിള്‍ 2(4), 2015 ലെ ഭേദഗതി ഡിക്രി നമ്പര്‍ (29) പ്രകാരമാണിത്. വാഹന ഉടമകളോട് ഗതാഗത പിഴകളില്‍ കുടിശ്ശിക വരുത്തരുതെന്നും പിഴകള്‍ ഗഡുക്കളായി നല്‍കാവുന്ന സേവനം പ്രയോജനപ്പെടുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. വാഹന ഉടമകള്‍ക്ക് മൂന്ന്, ആറ്, ഒമ്പത് അല്ലെങ്കില്‍ 12 മാസം കാലയളവിനിടെ പലിശ […]
Read more

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി 45,68,11,037 രൂപ (45.68 കോടി രൂപ) അനുവദിച്ച് ഉത്തരവിറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ അറിയിച്ചു. സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഗവേഷണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് തുക അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ സർക്കാർ കോളജുകളിലെ പുതിയ കെട്ടിടങ്ങൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് കേന്ദ്രങ്ങൾ, ലൈബ്രറികൾ, ഹോസ്റ്റലുകൾ, ഐ.ടി. സംവിധാനങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കാനാണ് […]
Read more

എസ് ശ്രീജിത്തിനെതിരായ വിജിലൻസ് പരാതി: ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകാൻ ഹൈക്കോടതി

കൊച്ചി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനും ഡിജിപിയുമായ എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ പരാതിയിൽ കോടതി ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്ന് ആഭ്യന്തര-വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐഎഎസിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ ബദറുദ്ദീനാണ് വ്യാഴാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ശ്രീജിത്തിനെതിരായ പരാതിക്കാരന്റെ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണ് എന്ന് കാണിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ […]
Read more

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’; ചിത്രീകരണം പൂർത്തിയായി

ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ച് നടന്നിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന്റെ തുടക്കത്തിന് തിരിതെളിയിച്ചത്. വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു […]
Read more

വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ മുന്നേറ്റം ഉറപ്പാക്കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങൾ കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്‌സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പ്രവർത്തനത്തിനാണ് ഇന്ന് മുഖ്യമന്ത്രി തുടക്കമിട്ടത്. വിഴിഞ്ഞം തുറമുഖത്തെ കയറ്റിറക്കുമതി പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള പുതിയ വ്യാപാര സാധ്യതകൾ സാധാരണക്കാരുടെ ജീവിതത്തിൽ അനുകൂലമായ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം […]
Read more

മാജിക് ഫ്രെയിംസിന്റെ പുതിയ തീയേറ്റർ ഉദ്ഘാടനം ചെയ്തു

മാജിക് ഫ്രെയിംസിന്റെ കാക്കനാടുള്ള പുതിയ തീയേറ്റർ സമുച്ചയം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 20ന് പൃഥ്വിരാജ് നായകനായി എത്തുന്ന ഓണം റിലീസ് ചിത്രം ”ഖലീഫ’ യോടുകൂടി തിയറ്റിൽ പ്രദർശനം തുടങ്ങും. ഓഗസ്റ്റ് 18 മുതൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും. ഡിസ്ട്രിക്ട് മൂവീസ് ആപ്പ് വഴിയാണ് ബുക്കിംഗ്. ”മാജിക് ഫ്രെയിംസ് സിനിമാസിലെ ഞങ്ങൾക്കെല്ലാവർക്കും ഇതൊരു അഭിമാനകരവും അവിസ്മരണീയവുമായ ദിവസമാണിത്. കൊച്ചി കാക്കനാട് മാജിക് ഫ്രെയിംസ് സിനിമാസിന്റെ 50-ാമത്തെ സ്‌ക്രീൻ പ്രവർത്തനമാരംഭിച്ചതോടെ, ഞങ്ങളുടെ ഏറ്റവും വലിയ […]
Read more

തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര സഹായം കൈമാറി മന്ത്രി സുരേഷ് ​ഗോപി

തൃശ്ശൂർ: തൃശ്ശൂരിന്റെ സാംസ്കാരിക പൈതൃകമായ പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം കൈമാറി. തുക ലഭിക്കാൻ ഉണ്ടായ കാലതാമസത്തിൽ അതൃപ്തി പ്രകടിപ്പിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപി, കലയെയും കലാകാരന്മാരെയും രാഷ്ട്രീയ താത്പര്യങ്ങൾക്കായി ബുദ്ധിമുട്ടിക്കരുതെന്ന് വ്യക്തമാക്കി. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ കാരണമാണ് സഹായം ലഭിക്കാൻ വൈകിയതെന്ന് മന്ത്രി പറഞ്ഞു. ഭരണകൂടത്തിന്റെ ഇത്തരം വീഴ്ചകൾക്ക് പുലികളി സംഘങ്ങൾ എന്തിന് വിലകൊടുക്കണമെന്നും അദ്ദേഹം ചോദിച്ചു. രാജ്യസഭാംഗമായിരുന്ന കാലംമുതൽ പുലികളിയെ സൗത്ത് സോൺ കൾച്ചറൽ […]
Read more

Recent News