Tag: LATEST

മെസ്സിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്: കൂടുതൽ അന്വേഷണം വേണമെന്ന് മന്ത്രി ജനീഷ്

കൊച്ചി: ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽഡിഎഫ് സർക്കാരിന്റേയും ആന്റോ അഗസ്റ്റിന്റേയും വാഗ്ദാനത്തിലും അതിനുപിന്നിലെ സാമ്പത്തിക ഇടപാടുകളിലും കൂടുതൽ അന്വേഷണം വേണമെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരും സ്‌പോൺസറും ചേർന്ന് തട്ടിപ്പ് നടത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കായിക വകുപ്പ് തയ്യാറാക്കിയ സർക്കാരിന് കൈമാറിയ അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവത്തോടെ തയ്യാറാക്കിയതാണെന്നും കൂടുതൽ സർക്കാർ തലത്തിൽ വിശദമായ ചർച്ച നടത്തിയ ശേഷം പറയാമെന്നും മന്ത്രി […]
Read more

ഫിഫ പ്രസിഡന്‍റിന് പിന്തുണയുമായി ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഫിഫ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ജിയാനി ഇൻഫാന്‍റിനോയെ പുറത്താക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ അത് അവർ വരുത്തുന്ന വലിയ തെറ്റായിരിക്കുമെന്നും, അദ്ദേഹം പദവി ഒഴിഞ്ഞാൽ ഫിഫയ്ക്ക് ഇനി ഒരിക്കലും ഇത്രയും വലിയ സാമ്പത്തിക വിജയമോ ജനപ്രീതിയോ നേടാനാകില്ലെന്നും സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. ഏതെങ്കിലും കാരണത്താൽ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയെ മാറ്റാൻ ഫിഫ ആലോചിക്കുന്നുണ്ടെങ്കിൽ, അത് അവർ വരുത്തുന്ന […]
Read more

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു‌

കണ്ണൂര്‍: പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തലശേരി കോടതിയുടേതാണ് തീരുമാനം. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തി എന്ന കേസില്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന റിപ്പോര്‍ട്ടും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ഊന്നുകല്ല് സിഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്താനാണ് പൊലീസ് നീക്കം.കസ്റ്റഡിയില്‍ വിട്ട അര്‍ജുന്‍ ആയങ്കിയെ വെള്ളിയാഴ്ച 11.30 മണിക്ക് മുന്‍പ് തിരിച്ച് കോടതിയില്‍ ഹാജരാക്കണം എന്നാണ് നിര്‍ദേശം. പൊലീസ് വ്യാജ തെളിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് […]
Read more

സ്വർണവിലയില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വൻ കുതിപ്പ്. 1 ഗ്രാമിന് 290 രൂപ വര്‍ധിച്ച് 14,220 രൂപയിലെത്തി. പവന് ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ച് 1,13,760 രൂപയായി. കഴിഞ്ഞ ജൂണിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8160 രൂപയാണ് പവന് കൂടിയത്.രാജ്യാന്തര വിപണിയിലെ കുതിപ്പാണ് കേരളത്തിലെയും ആവേശം. ഇന്നലെ ഔണ്‍സിന് 4300 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 4418 ഡോളറിലാണ്. ഇത് ആഗോള വിപണിയില്‍ വാങ്ങല്‍ സമ്മര്‍ദ്ദം വര്‍ധിച്ചു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലെ പ്രാദേശിക […]
Read more

‘ദാദ’യ്ക്കും ഭാര്യയ്ക്കും കത്തിലൂടെ വധഭീഷണി

കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബിസിസിഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും നേരെ വധഭീഷണി. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഗാംഗുലി പൊലീസിൽ ഔദ്യോഗികമായി പരാതി നൽകി. തങ്ങളെയും ഒപ്പമുള്ളവരെയും അപായപ്പെടുത്തുമെന്നാണ് കത്തുകളിൽ മുന്നറിയിപ്പുള്ളതെന്ന് ഗാംഗുലി പരാതിയില്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച കൊൽക്കത്തയിലെ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ (സിഎബി) ഓഫീസിൽ കടുത്ത ഭാഷയിലുള്ള രണ്ട് കത്തുകൾ ലഭിച്ചതോടെയാണ് ഗാംഗുലി ദക്ഷിണ കൊൽക്കത്തയിലെ ഠാക്കൂർപുകുർ പൊലീസ് സ്റ്റേഷനിൽ പരാതി […]
Read more

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ;

കൊച്ചി: സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന “വിശ്വനാഥ് ആൻഡ് സൺസ്” എന്ന ചിത്രത്തിൻ്റെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ്, നാളെ ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിൽ കൂടി ടിക്കറ്റുകൾ അഡ്വാൻസ് ആയി ബുക്ക് ചെയ്യാവുന്നതാണ്.ചിത്രത്തിൻ്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന […]
Read more

വന്യജീവി സംരക്ഷണ ഭേദഗതി ബിൽ; കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിൽ കേരളത്തിന്റെ ബില്ലിന് അംഗീകാരമില്ല. മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യാൻ നിലവിലെ വന്യജീവി സംരക്ഷണ നിയമത്തിൽ തന്നെ ആവശ്യമായ വ്യവസ്ഥകൾ ഉണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ലോക്സഭയിൽ അടൂർ പ്രകാശിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. വന്യജീവി ആക്രമണങ്ങളും സംഘർഷങ്ങളും തടയുന്നതിനുള്ള പൂർണ ചുമതല സംസ്ഥാന സർക്കാരിനാണെന്നും ആവശ്യമായ നടപടികളുമായി സംസ്ഥാനത്തിന് മുന്നോട്ട് പോകാമെന്നും കേന്ദ്രം പറഞ്ഞു. 2024ലാണ് വന്യജീവി ആക്രമണം […]
Read more

ഗുരുവായൂരിൽ കല്യാണങ്ങളുടെ മേളം; ഓഗസ്റ്റ് 23-ന് 377 കല്യാണങ്ങൾ

​ഗുരുവായൂർ: ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂരിൽ ബുക്ക് ചെയ്തിരിക്കുന്നത് 377 കല്യാണങ്ങൾ. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിക്കുന്നതാണിത്. ഇനി 13 ദിവസം കൂടിയുണ്ടെന്നിരിക്കേ, കല്യാണങ്ങൾ 400 ആകാമെന്നാണ് ദേവസ്വം കരുതുന്നത്. 2024 സെപ്‌റ്റംബർ എട്ടിന് 334 കല്യാണങ്ങൾ നടന്നതാണ് നിലവിലെ റെക്കോഡ്. 350-ലേറെ കല്യാണങ്ങളായിരുന്നു അന്ന് ബുക്ക് ചെയ്തിരുന്നത്. മികച്ച രീതിയിലും തിരക്കുകൾ പ്രകടമാകാത്ത തരത്തിലും കല്യാണങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണം ദേവസ്വം ആരംഭിച്ചു. സ്ഥിരമായി ഉപയോഗിക്കാവുന്ന അഞ്ചാമത്തെ കല്യാണമണ്ഡപം ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. […]
Read more

സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ വന്ദേമാതരം മുഴങ്ങും

ന്യൂഡൽഹി: രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരവും യുവശക്തിയും മുഖ്യപ്രമേയമാകും. ദേശീയഗീതത്തിന്റെ 150-ാം വാർഷികത്തിൽ ചരിത്രത്തിലാദ്യമായി ഈ വർഷം ചെങ്കോട്ടയിൽ വന്ദേമാതരം ആലപിക്കപ്പെടുമെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ് അറിയിച്ചു. ചെങ്കോട്ടയിലേക്ക് പ്രധാനമന്ത്രി എത്തുമ്പോഴായിരിക്കും വന്ദേമാതരം മുഴങ്ങുക. തുടർന്ന് ദേശീയപതാക ഉയർത്തിയശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലെ യുവജനങ്ങളുടെ സംഭാവന അംഗീകരിച്ചുകൊണ്ടാണ് യുവശക്തിപ്രമേയം സ്വീകരിച്ചിരിക്കുന്നതെന്ന്‌ സെക്രട്ടറി പറഞ്ഞു. സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന രാജ്യവ്യാപക യുവജനപ്രക്ഷോഭത്തിന് ശേഷമാണ് യുവജനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള സർക്കാർ ആഘോഷമെന്നത് […]
Read more

സ്പീക്കർ നടത്തിയ പരാമർശങ്ങൾ അനുചിതം; ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ടിട്ടില്ല

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ പരാമർശങ്ങൾ അനുചിതമാണെന്ന് കെ.എൻ ബാലഗോപാൽ എംഎൽഎ. പ്രതിപക്ഷ ഉപനേതാവിന്റെ മുറി ആവശ്യപ്പെട്ട് ഒരു കത്തോ അനൗദ്യോഗികമായ ഒരു അഭ്യർത്ഥനയോ നൽകിയിട്ടില്ല. അങ്ങനെ ഒരു കത്ത് നൽകിയിട്ടുണ്ടെങ്കിൽ അത് പരസ്യപ്പെടുത്താൻ ദുഷ്പ്രചരണങ്ങൾ നടത്തുന്നവരെ വെല്ലുവിളിക്കുകയാണ്. എൽ.ഡി.എഫിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയുകയോ തീരുമാനമെടുക്കുകയോ ചെയ്യുക എന്നതല്ല സ്പീക്കറുടെ ചുമതലയെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവിന്റെ മുറിയുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട […]
Read more

Recent News