Tag: LATEST

മോദി സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയ ​ഗാന്ധി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് സോണിയാ ഗാന്ധി. ആരോപണവിധേയരായ നേതാക്കൾ ബിജെപിയിൽ എത്തുമ്പോൾ കുറ്റമുക്തരാകുന്നു. വിവരാവകാശ നിയമവും ഭക്ഷ്യസുരക്ഷാ നിയമവും ഉൾപ്പെടെയുള്ള യുപിഎ സർക്കാരിന്റെ ഭരണനേട്ടങ്ങൾ സോണിയ ഉയർത്തിക്കാട്ടി.കൽക്കരിപ്പാടം അനുവദിച്ച കേസിൽ സുപ്രീം കോടതി മൻമോഹൻ സിംഗിന് ക്ലീൻ ചിറ്റ് നൽകിയതിന് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സണിന്റെ പരാമർശം. ചരിത്രം മൻമോഹൻ സിങിനെ ബഹുമാനത്തോടെയും കരുണയോടെയും സ്മരിക്കും. 2026 ജൂലൈ 29-ന് കൽക്കരി കേസിൽ മുൻ […]
Read more

പദവി ഒഴിയാൻ തയാർ, മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം; സണ്ണി ജോസഫ്

ന്യൂഡൽഹി: കെപിസിസി പ്രസിഡന്റ് ആരാകണമെന്നുള്ള തന്റെ നിലപാ‌ട് രാഹുൽ ഗാന്ധിയെ അറിയിച്ച് മന്ത്രി സണ്ണി ജോസഫ്. മന്ത്രി അല്ലാത്ത ഒരാൾ കെപിസിസി പ്രസിഡന്റ് ആകണം. പദവി ഒഴിയാൻ സണ്ണി ജോസഫ് സന്നദ്ധത അറിയിച്ചു. കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് വൈകിയിട്ടില്ല. കോൺഗ്രസിൽ അഭിപ്രായങ്ങൾ ഉണ്ടാവുക സ്വാഭാവികം. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചകളിൽ ഈ വിഷയങ്ങൾ ചർച്ചയാകും. എംഎൽഎ ആയ താൻ പ്രസിഡൻ്റ് എന്ന ചുമതല നല്ല രീതിയിൽ നിർവഹിച്ചു എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കെപിസിസി അധ്യക്ഷനെ […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തിൽ തെരുവുനായ ആക്രമണം; രണ്ടുപേർക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ദർശനത്തിനെത്തിയ രണ്ടുപേർക്ക് കടിയേറ്റു. നായയെ തുരത്തി ഓടിച്ച ക്ഷേത്ര ജീവനക്കാർക്കും പരിക്കുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെ വടക്കേ നടയ്ക്ക് പുറത്താണ് ഉത്തരേന്ത്യൻ സംസ്ഥാനക്കാരായ രണ്ടുപേർക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്. പടിഞ്ഞാറേനട വഴി ക്ഷേത്രത്തിനുള്ളിൽ കടന്ന തെരുവ് നായയെ ജീവനക്കാർ പുറത്തേക്ക് തുരത്തി. വടക്കേ നടവഴി പുറത്തേക്ക് ഓടിയ തെരുവുനായ പോസ്റ്റ് ഓഫീസിനു മുന്നിൽവെച്ചാണ് ദർശനം കഴിഞ്ഞ് നിൽക്കുകയായിരുന്നു രണ്ടുപേരെ കടിച്ചത്. കാലിനാണ് കടിയേറ്റത്. ഇവർ ജനറൽ […]
Read more

യുവതിയോട് അപമര്യാദയായി പെരുമാറി; മുന്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ബസില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ശിവന്‍കുട്ടിയുടെ മുന്‍ ഗണ്‍മാന് സസ്‌പെന്‍ഷന്‍. പ്രജീഷ് എസ് നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബസില്‍ വച്ച് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. പ്രജീഷ് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങളും യുവതി പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. എസ്എപി അസിസ്റ്റന്റ് കമാന്റന്റാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. ഗുരുതരമായ പെരുമാറ്റ ദൂഷ്യം ഉണ്ടായതായാണ് അന്വേഷണ റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണത്തിനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 18ന് തിരുവനന്തപുരം മെഡിക്കല്‍ […]
Read more

എഎപി എംഎൽഎയുടെ വസ്ത്ര​ധാരണത്തെ വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ന്യൂഡൽഹി: മണ്ഡലത്തിലെ ജനങ്ങളുടെ അപേക്ഷകൾ പരിഗണിക്കുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കിരാരിയിൽ നിന്നുള്ള എഎപി എംഎൽഎ അനിൽ ഝായ്ക്ക് എതിരെയാണ് വിമർശനം. ബനിയനും ഷോർട്സും ധരിച്ച് കസേരയിൽ ചമ്രം പടിഞ്ഞിരുന്ന് അപേക്ഷകളിൽ ഒപ്പിടുന്ന എംഎൽഎയുടെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. സ്ത്രീകൾക്കുള്ള സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷാ ഫോമുകളിൽ ഒപ്പിടുമ്പോൾ എംഎൽഎ മാന്യമായി വസ്ത്രം ധരിച്ചില്ലെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത കുറ്റപ്പെടുത്തി- “നിങ്ങളുടെ […]
Read more

ചര്‍ച്ച വിജയിച്ചു; സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്

തിരുവനന്തപുരം: 37 ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായുള്ള എല്‍പിഎസ്ടി സമരസമിതി അംഗങ്ങള്‍ നടത്തിയ ചര്‍ച്ച വിജയം കണ്ടതിനെ തു‌ടർന്നാണ് സമരം അവസാനിപ്പിച്ചത്. വിഷയം പരിഹരിക്കാന്‍ മന്ത്രി രണ്ട് മാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസത്തിനുള്ളില്‍ നിലപാട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇത് ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചു. ഇതിന് പിന്നാലെ മന്ത്രി ഷംസുദ്ദീന്‍ സമര നേതാവ് വളര്‍മതിക്ക് വെള്ളം നല്‍കി.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രി 45 ദിവസം ആവശ്യപ്പെട്ടതായി വളര്‍മതി മാധ്യമങ്ങളോട് […]
Read more

ആര്‍ടി-സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ ആര്‍ടി, സബ് ആര്‍ടി ഓഫീസുകളിലെ സന്ദര്‍ശന സമയം സംബന്ധിച്ച മുന്‍ ഗതാഗത മന്ത്രി കെ.ബി ​ഗണേഷ്കുമാറിന്റെ തീരുമാനം തിരുത്തി സി. പി ജോണ്‍. പൊതുജന സന്ദര്‍ശന സമയം രാവിലെ 10 മണി മുതല്‍ ഒന്ന് വരെയും, വൈകീട്ട് നാല് മുതല്‍ അഞ്ച് വരെയുമായാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഇത് രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാക്കി ഗണേഷ് കുമാര്‍ ചുരുക്കിയിരുന്നു. പത്ത് മണി മുതല്‍ അഞ്ച് മണി വരെ പൊതുജനങ്ങള്‍ക്ക് ഫോൺ വഴി […]
Read more

യുഡിഎഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡൻ്റ് രാജിവെച്ചു

മലപ്പുറം: മലപ്പുറം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത് മന്ത്രി പി. കെ കുഞ്ഞാലികുട്ടിയുടെ ബന്ധു പി. കെ അബു താഹിറിനെ പ്രസിഡന്റാക്കാന്‍ വേണ്ടിയാണെന്ന് പ്രാദേശിക തലത്തില്‍ ലീഗിന്റെ ആരോപണം. പ്രതിപക്ഷമില്ലാതെ യുഡിഎഫ് ഭരിക്കുന്ന വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ഒരു വര്‍ഷം തികയുന്നതിന് മുന്‍പാണ് മന്‍സൂര്‍കോയ തങ്ങള്‍ രാജിവെച്ചത്. മന്‍സൂര്‍കോയ തങ്ങളുടെ രാജി ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും കുഞ്ഞാലികുട്ടിയുടെ ബന്ധുക്കളെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരികയാണ് ഉദ്ദേശമെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത് […]
Read more

‘ഒരു പേരേ വരളാറ്’; ‘ജനനായകനി’ലെ കാത്തിരുന്ന വീഡിയോ സോംഗ് എത്തി

ചെന്നൈ: വിജയിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്‍ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ഒരു പേരേ വരളാറ് എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. ഗാനത്തിലെ ചില സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധ് രവിചന്ദര്‍ ഈണം പകര്‍ന്നിരിക്കുന് ഗാനം ആലപിച്ചിരിക്കുന്നത് വിശാല്‍ മിശ്രയും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. പൊങ്കല്‍ റിലീസ് ആയി പ്രഖ്യാപിച്ച്, എന്നാല്‍ സെന്‍സര്‍ സംബന്ധമായ പ്രശ്നങ്ങളാല്‍ റിലീസ് നീണ്ട വിജയിന്‍റെ അവസാന ചിത്രം ഒടുവില്‍ ആറ് മാസത്തിന് […]
Read more

മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം; നിതീഷ് സഹദേവ് പടത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

കൊച്ചി : നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു. ലൊക്കേഷനിൽ നിന്നുമുള്ള വീഡിയോ മമ്മൂട്ടി കമ്പനി പുറത്തുവിട്ടു. കാരൈക്കുടിയാണ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നത്. ജൂലൈ 28ന് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ഒൻപതാം പടം കൂടിയാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ജൂലൈ 9ന് ആയിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പ്രേക്ഷകരും നിരൂപകരും […]
Read more

Recent News