Tag: LATEST

മൂന്നാമത്തെ കീമോയും കഴിഞ്ഞുവെന്ന് രേണു

കൊല്ലം : തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള എല്ലാ അപ്‌ഡേഷനും രേണു സുധി ഇൻസ്റ്റഗ്രാം പേജിലൂടെ ഫോളോവേഴ്‌സുമായി പങ്കുവയ്ക്കുന്നുണ്ട്. മൂന്നാമത്തെ കീമോയ്ക്ക് പോകുന്ന കാര്യങ്ങളും അതുപോലെ പങ്കുവച്ചിരുന്നു. എന്നാൽ അതിന് ശേഷം ആരോഗ്യത്തെ കുറിച്ച് രേണു ഒന്നും പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ മൂന്നാമത്തെ കീമോയ്ക്ക് ശേഷം പതിവ് പോലെ റീലുമായി രേണു സുധി എത്തിയിരിക്കുന്നു. മൂന്നാമത്തെ കീമോയ്ക്ക് ശേഷം ഇന്നെഴുന്നേറ്റു. പുറത്തെ കാറ്റ് കൊണ്ടു, ദൈവത്തിന് നന്ദി- എന്നാണ് റീൽ വീഡിയോയ്‌ക്കൊപ്പം രേണു സുധി കുറിച്ചത്. സ്‌നേഹം അറിയിച്ച് […]
Read more

ചെന്നത്തലയെ പരിഹസിച്ച് MV ഗോവിന്ദൻ

തിരുവനന്തപുരം : ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ആദ്യം സംഘടിപ്പിക്കേണ്ടത് അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിക്കകത്താണെന്ന പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി പറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകളും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒഴിവാക്കാൻ വേണ്ടി വി.ഡി. സതീശൻ മെറ്റ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ പ്രധാനമന്ത്രിയുടെ അതേപാതയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്നും […]
Read more

തെരഞ്ഞെടുപ്പിനായി കോൺഗ്രസ് ചെലവഴിച്ചത് കോടികൾ

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ ചെലവായത് 136.94 കോടി രൂപ. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ചെലവാണ് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിലാണ് ഈ വിവരങ്ങൾ ഉള്ളത്. ബിജെപിയുടെ ചെലവ് വിവരം ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടില്ല. പൊതുവായ പ്രചാരണത്തിന് 40.51 കോടി രൂപയാണ് കോൺഗ്രസ് ചെലവഴിച്ചത്. ഇതിൽ 21.78 കോടി രൂപ താര പ്രചാരകരുടെ യാത്രാ ചെലവിനും 11.95 കോടി രൂപ പരസ്യത്തിനും […]
Read more

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി പ്രത്യേക കർമ്മ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോൺ. റോഡ് സുരക്ഷാ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ ബാഹുല്യത്താൽ കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്ന സാഹചര്യത്തിൽ റോഡുകളിലെ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മൾട്ടിലൈൻ […]
Read more

അർജന്റീനക്കായി ശ്രമിച്ചത്‌ എല്ലാ നടപടിക്രമങ്ങളും പാലിച്ച്‌’; വിശദീകരണവുമായി വി. അബ്‌ദുറഹിമാൻ

‌തിരുവനന്തപുരം: കേരളത്തിൽ അർജന്റീന ഫുട്‌ബോൾ ടീമിന്റെ മത്സരം സംഘടിപ്പിക്കാൻ ശ്രമിച്ചത്‌ സർക്കാർ തലത്തിലുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്ന്‌ മുൻ കായിക മന്ത്രി വി അബ്‌ദുറഹിമാൻ. ഇ‍ൗ വിഷയത്തിൽ ഒരു ചില്ലിക്കാശ്‌ പോലും സംസ്ഥാന സർക്കാരിന്‌ നഷ്‌ടമുണ്ടായിട്ടില്ല. മത്സരം നടത്താൻ അർജന്റീന ഫുട്‌ബോൾ അസോസിയേഷനും (AFA) സ്‌പോൺസറും തമ്മിലാണ്‌ കരാറൊപ്പിട്ടത്‌. ഇ‍ൗ കരാറുമായി ബന്ധപ്പെട്ട്‌ സർക്കാരിന്‌ ഒരു ബാധ്യതയും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കായിക, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അര്‍ജന്റീന ടീമിനെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയത്. […]
Read more

മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എല്ലാ വിവരങ്ങളും കുടുംബം പങ്കുവെച്ചെന്നും കുടുംബത്തിന്റെ തുടര്‍ സംരക്ഷണം ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചകളുണ്ടായെന്ന് പിണറായി വിജയന്‍ പറഞ്ഞു. വീഴ്ചകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആദ്യഘട്ടത്തില്‍ ചെയ്യേണ്ട പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തില്ലെന്നും നാട്ടില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ ഇടപെടണമെന്ന് ഉദ്യോഗസ്ഥര്‍ക്കറിയില്ലെന്നും വിമര്‍ശനമുണ്ടായി. ഗൗതമിന്റെ സഹോദരന് KMMLല്‍ ജോലി നല്‍കണം. കുടുബത്തിന് […]
Read more

ഹിമാചൽ പ്രദേശിൽ മഴക്കെടുതി രൂക്ഷം; 257 ഓളം പേരെ കാണാതായി

ഷിംല: ഹിമാചൽ പ്രദേശിൽ കാലവർഷ കെടുതി രൂക്ഷം. സംസ്ഥാനത്തുടനീളം 260 ഓളം റോഡുകൾ ഗതാഗത യോഗ്യമല്ലാതായി. ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമായി 157 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. തോരാതെ പെയ്യുന്ന മഴയിൽ 900-ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 886 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തുണ്ടായതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻസ് സെന്‍ററിന്‍റെ പുതിയ റിപ്പോർട്ടിൽ പറയുന്നു. ജൂൺ 30 മുതൽ ഓഗസ്റ്റ് 9 വരെയുള്ള കണക്കുകൾ പ്രകാരം, ഉരുൾപൊട്ടലിലും മിന്നൽ പ്രളയത്തിലും 68 പേർ മരിച്ചു. റോഡപകടങ്ങളിൽ 89 […]
Read more

ശനിയാഴ്ച വരെ ഉത്തരേന്ത്യയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരാഖണ്ഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് ജാഗ്രതാ നിർദേശം നൽകി. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലെ തമാക്കിലുണ്ടായ മിന്നൽ പ്രളയത്തിൽ താൽക്കാലിക പാലം ഒലിച്ചുപോയിരുന്നു. തൗലിഗംഗ നദിയിലും അനുബന്ധ പോഷകനദികളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. കനത്ത മഴയെ […]
Read more

മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി പി. ജയരാജന്‍

കണ്ണൂര്‍: മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരിഹാസവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. വി ഡി സതീശന്റെ സോഷ്യല്‍ മീഡിയാ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍ പിടിയിലാകുന്നുവെന്നും ആര്‍എസ്എസ് വര്‍ഗീയവാദി ടി ജി മോഹന്‍ദാസിന് എളുപ്പത്തില്‍ ജാമ്യം കിട്ടാന്‍ കേരള പൊലീസ് സഹായിക്കുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത് എന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന്‍ ലഹരിക്കേസില്‍ പിടിയിലാകുന്നത്. മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം […]
Read more

അന്‍സിബയ്ക്ക് തിരിച്ചടി; ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷ കോടതി തള്ളി

കൊച്ചി: താരസംഘടന ‘അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേതാ മേനോന്റെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അന്‍സിബ ഹസന്റെ അപേക്ഷ കോടതി തള്ളി. എറണാകുളം മുന്‍സിഫ് കോടതിയാണ് നടിയുടെ അപേക്ഷ തള്ളിയത്. അമ്മ പ്രസിഡന്റായ ശ്വേതയുടെ ഹര്‍ജിയില്‍ കോടതി നടപടികള്‍ തുടരുകയാണ്. കേസില്‍ കക്ഷി ചേരാന്‍ അന്‍സിബയ്ക്ക് അവകാശമില്ലെന്ന ശ്വേതാ മേനോന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ നാടകീയമായ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി ശ്വേത മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ […]
Read more

Recent News