Tag: LATEST

ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയിലെത്തും ; ഒക്ടോബര്‍ 3ന് ഇന്ത്യയുമായി സൗഹൃദ മത്സരമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയില്‍ വെച്ചാകും മത്സരമെന്നാണ് ബ്രസീലിയന്‍ മാധ്യമമായ ജി ഇ ഗ്ലോബോ (GE Globo) റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലിന്റെ ദേശീയ ടീം ഇന്ത്യയിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നാകും. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി മൂന്ന് സൗഹൃദ മത്സരങ്ങള്‍ കളിക്കാനാണ് ബ്രസീല്‍ ഒരുങ്ങുന്നത്. ഇതില്‍ രണ്ടെണ്ണം ഓസ്ട്രേലിയയിലും ഒരെണ്ണം ഇന്ത്യയിലുമാണ് നടക്കുക. സെപ്റ്റംബര്‍ […]
Read more

ജന്ദർ മന്ദർ പ്രതിഷേധം; 989 പേരുടെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുന്നു

ന്യൂഡൽഹി: ജന്ദർ മന്ദറിൽ ജൂലൈ 20 മുതൽ 25 വരെ നടന്ന ‘ചലോ സൻസദ്’ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതിഷേധ സ്ഥലത്തും പരിസരങ്ങളിലുമായി സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ, വീഡിയോ ഫൂട്ടേജുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം (FRS) എന്നിവയുടെ സഹായത്തോടെ 2,873 പേരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരിൽ 989 പേർക്കെതിരെ ഗുരുതര ക്രിമിനൽ കേസുകളുള്ളതായി കണ്ടെത്തിയെന്നും ഇവരുടെ അക്രമസംഭവങ്ങളിലെ പങ്ക് വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലക്കേസ്, കൊലപാതകശ്രമം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, ലൈംഗികാതിക്രമം, […]
Read more

വെമ്പായത്ത് ബാറിലുണ്ടായ സംഘർഷം; പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത് ബാറിലുണ്ടായ സംഘർഷത്തിനിടെ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം സ്വദേശി നൗഫലാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവാസ്, അനീഷ് എന്നിവർ നേരത്തെ മരിച്ചിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഘർഷത്തിനിടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തിൽ മരിച്ച അനീഷ് തന്നെയാണ് പമ്പിൽ നിന്ന് പെട്രോൾ എത്തിച്ച് തീകൊളുത്തിയത്. ബാറിൽ സുഹൃത്തുക്കൾക്കിടയിലുണ്ടായ തർക്കമാണ് അതിക്രമത്തിലേക്ക് എത്തിയത്. എല്ലാവരും മദ്യലഹരിയിലായിരുന്നു. അനീഷിനെതിരെ പൊലീസ് കൊലപാതക […]
Read more

തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നൽകേണ്ടത് തദ്ദേശസ്ഥാപനങ്ങൾ: ഹൈക്കോടതി

കൊച്ചി: തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി.പരാതി ലഭിച്ചില്ലെന്ന കാരണത്താല്‍ പഞ്ചായത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാനാകില്ല. തെരുവുനായ നിയന്ത്രണത്തിനുള്ള നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര വീഴ്ച്ച സംഭവിക്കും. ധനക്കുറവ് ചൂണ്ടിക്കാട്ടി നിയമപരമായ ബാധ്യത ഒഴിവാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഗ്രാമപഞ്ചായത്ത് നിയമപരമായ കടമ നിര്‍വഹിച്ചില്ലെങ്കില്‍ ടോര്‍ട്ട് നിയമപ്രകാരം നഷ്ടപരിഹാരം നല്‍കണം. പൊതുനിരത്തുകള്‍ സുരക്ഷിതമായി ഉപയോഗിക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. തെരുവുനായ ആക്രമണം ഒഴിവാക്കാനുള്ള നിയമപരമായ കടമ തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടെന്നും കോടതി വ്യക്തമാക്കി.
Read more

തെരുവുനായ നിയന്ത്രണം; ദയാവധത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി

ഡൽഹി: തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം. തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന സുപ്രീം കോടതി നിർദേശമാണ് നടപ്പാക്കാനൊരുങ്ങുന്നത്. അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി. പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പ്രത്യേക സമിതികൾ രൂപീകരിച്ചു. നായ്ക്കളെ കൊല്ലുന്നത് ഈ സമിതിക്ക് തീരുമാനിക്കാം. അതുപോലെ ഷെൽട്ടറുകൾക്ക് സ്ഥലം കണ്ടെത്താൻ കളക്ടർമാർക്ക് നിർദേശം നൽകും. രണ്ടിൽ കൂടുതൽ നായ്ക്കളുള്ള വീടുകൾ ഷെൽട്ടറായി പരിഗണിക്കും. ഇവയ്ക്ക് പ്രത്യേക സ്‌മോൾ […]
Read more

പിഎംശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. പിഎംശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം ആണെന്നും പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. മന്ത്രിസഭാ ഉപസമിതി പിഎംശ്രീയില്‍ […]
Read more

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു. 66 വയസ്സായിരുന്നു. രോഗബാധിതനായി ചികിത്സയിൽ കഴിയവെ മിലാനിൽ വെച്ചായിരുന്നു അന്ത്യം. ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. അർജന്റീനൻ ഇതിഹാസം ഡീഗോ മറഡോണ താൻ നേരിട്ടതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടേറിയതും മികച്ചതുമായ ഡിഫൻഡർ എന്ന് വിശേഷിപ്പിച്ചത് ബറേസിയെയായിരുന്നു ഇറ്റാലിയൻ ദേശീയ ടീമിനായി 81 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചു. 1982-ൽ സ്പെയിനിൽ നടന്ന ലോകകപ്പ് നേടിയ ഇറ്റാലിയൻ ടീമില്‍ അംഗമായിരുന്നു ബറേസി. 1994-ലെ യു.എസ്.എ ലോകകപ്പിൽ […]
Read more

‘പവർകട്ടും പെൻഷൻ മുടക്കവും’; സതീശൻ സർക്കാരിനെ പരിഹസിച്ച് കെ.ടി. ജലീൽ

മലപ്പുറം: വി ഡി സതീശന്‍ സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. യുഡിഎഫ് കാലത്തെ വിസ്മയപ്പൂരം എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് ജലീലിന്റെ പരിഹാസം. പവര്‍കട്ട്, സ്ത്രീ സുരക്ഷ പെന്‍ഷന്‍ നിര്‍ത്തലാക്കിയത്, കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം, സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നടത്തിയ പ്രതിഷേധ പരിപാടികളില്‍ കേസെടുത്തത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജലീല്‍ രംഗത്തെത്തിയത്. രണ്ട് മാസത്തിനുള്ളില്‍ ഉണ്ടായ നേട്ടങ്ങളുടെ പട്ടിക ഇനിയും നീളുമെന്നും ജലീല്‍ പരിഹസിച്ചു. ‘ UDF കാലത്തെ ‘വിസ്മയപ്പൂരം’, […]
Read more

പിഎം ശ്രീ വിവാദം : ലീ​ഗിനെ വിമർശിച്ച് എം ശിവപ്രസാദ്

കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വീണിടത്ത് കിടന്നുരുളുന്നവര്‍ അവസരവാദികള്‍ ആണെങ്കില്‍ ബിജെപിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും എന്താണ് കേരളം വിളിക്കേണ്ടതെന്ന് വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലാണ് ശിവപ്രസാദിന്റെ പ്രതികരണം. എംപിയായ ജെബി മേത്തര്‍ക്ക് രാജ്യസഭയില്‍ കിട്ടിയ മറുപടിയില്‍ എന്താണ് പിഎം ശ്രീ എന്നും എങ്ങനെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും നല്ല വൃത്തിയായി പറയുന്നുണ്ട്. ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെ അന്ന് പ്രതിപക്ഷം ആയിരുന്ന യുഡിഎഫ് നടത്തിയ എല്ലാ […]
Read more

ഒഡീഷയിൽ പരീക്ഷയ്ക്കിടെ ചോദ്യപേപ്പർ വാട്‌സ്ആപ്പിൽ പ്രചരിച്ചെന്ന് പരാതി

ഭുവനേശ്വർ: ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടയിൽ ചോദ്യപേപ്പർ വാട്‌സ്ആപ്പിൽ പ്രചരിച്ചെന്ന് പരാതി. സംഭവത്തെ തുടർന്ന് അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഓൾ ഒഡീഷ മെഡിക്കൽ പിജി പരീക്ഷ ജൂലായ് 27നാണ് നടന്നത്. എംഎസ്/എംഡി ബാച്ചിന്റെ ജനറൽ സർജറി സെക്കൻഡ് പേപ്പറിന്റെ ചോദ്യപേപ്പറാണ് പിജി വിദ്യാർത്ഥികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ചത്. പരീക്ഷ നടക്കുന്നതിനിടെ ചില ഫോൺ നമ്പറുകളിൽ നിന്നും പരീക്ഷയുടെ ഉത്തരങ്ങൾ സർക്കുലേറ്റ് ചെയ്തതായും വിവരമുണ്ട്. ഭുവനേശ്വറിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി തനിക്ക് പരീക്ഷയുടെ ചോദ്യപേപ്പർ […]
Read more

Recent News