Tag: LATEST

മുത്തങ്ങ കേസ്; കൊലപാതക കേസില്‍ ഗീതാനന്ദൻ കുറ്റവിമുക്തന്‍, 35 പ്രതികളെ വെറുതെവിട്ടു

കൽപറ്റ: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ്‌ കോൺസ്‌റ്റബിൾ വിനോദ്‌ കൊല്ലപ്പെട്ട കേസില്‍ ആദിവാസി നേതാവ് എം ഗീതാനനന്ദൻ കുറ്റവിമുക്തന്‍. കൊലപാതക കേസിലാണ് ഗീതാനന്ദനെ കുറ്റവിമുക്തനാക്കിയത്. 23 മുതല്‍ 57 വരെ പ്രതികള്‍ നിരപരാധികളാണെന്നും കോടതി നിരീക്ഷിച്ചു. സംഭവം നടന്ന് 23 വർഷത്തിന് ശേഷമാണ് വയനാട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിൽ വയനാട്‌ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ ജഡ്‌ജി ഇ അയൂബ്‌ഖാൻ ആണ്‌ വിധി പറഞ്ഞത്. മുത്തങ്ങ സംഭവത്തിലെ അബ്ദുൾ സലാം […]
Read more

തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

ബംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി(88) വിടവാങ്ങി. ബെംഗളൂരുവില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുന റാണി തന്റെ ഏഴാമത്തെ വയസ്സില്‍ തെലുങ്ക് ക്ലാസിക് ത്യാഗയ്യ (1946) എന്ന ഗാനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലുടനീളം നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ചു. സിംഹള ഗാനങ്ങളിലൂടെ […]
Read more

മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണ് ഒൻപത് മരണം; ആളുകൾ കുടുങ്ങികിടക്കുന്നതായി സംശയം

മുംബൈ: മഹാരാഷ്ട്രയിലെ ഭിവാണ്ഡിയിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒൻപതുപേർ മരിച്ചു. ബാലാജിന​ഗറിലെ കോഹിനൂർ ബിൽഡിം​ഗിന്റെ ഒരുഭാ​ഗമാണ് തകർന്നുവീണത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സംശയം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സംഘം, അ​ഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. തിരച്ചിലിനായി ഡോ​ഗ് സ്ക്വാഡിനെയും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചുണ്ട്. കാലപ്പഴക്കം കാരണമാണ് കെട്ടിടം തകർന്നുവീണതെന്നാണ് പ്രാഥമികനി​ഗമനം. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് സംഭവമുണ്ടായതെന്നും പറയുന്നു. അതിനിടെ, കെട്ടിടം അപകടാവസ്ഥയിലാണെന്ന് […]
Read more

കാർഷിക സംസ്കാരത്തെ പുനരുജ്ജീവനം: കേര പദ്ധതിയിലൂടെ പുനർനടീലിന് ഹെക്ടറിന് 75,000 രൂപ ധനസഹായം

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും കാർഷിക മേഖലയിലെ മൂല്യവർദ്ധനവ് ഉറപ്പാക്കാനും ലക്ഷ്യമിട്ട് കേരള സർക്കാരും ലോകബാങ്കും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ‘കേര’ (KERA – Kerala Climate Resilient Agri-Value Chain Modernisation Project). ആധുനിക കൃഷിരീതികളിലൂടെയും സാങ്കേതികവിദ്യകളിലൂടെയും സംസ്ഥാനത്തെ കാർഷിക സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി റബ്ബർ കർഷകരുടെ ക്ഷേമവും ഉൽപ്പാദനക്ഷമതയും മുന്നിൽ കണ്ടുകൊണ്ട് 250 കോടി വിഹിതത്തോടെയുള്ള ‘റബ്ബർ പുനരുജ്ജീവന പദ്ധതി’ക്ക് സർക്കാർ തുടക്കം കുറിച്ചു. സംസ്ഥാനത്തൊട്ടാകെ 30,000 ഹെക്ടറിലെ […]
Read more

ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ.ജെ.ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്തയായി നൽകിയിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഉത്സവബത്തയുടെ ആനുകൂല്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി 3 ലക്ഷത്തിൽ നിന്നും 6 ലക്ഷം ആക്കി […]
Read more

പൊതുപരീക്ഷാ നിയമഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി; പ്രതിപക്ഷത്തിന്റെ നിര്‍ദേശം തള്ളി

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരായ ബില്‍ രാജ്യസഭയും പാസ്സാക്കി. പ്രതിപക്ഷത്തിന്റെ വാക്കൗട്ടിനിടെ, ശബ്ദവോട്ടോടെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയത്. പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ സഭ തള്ളി. ബില്ലിന് ലോക്‌സഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ആണ് ‘പൊതുപരീക്ഷാ (അനഭിലഷണീയ മാര്‍ഗ്ഗങ്ങള്‍ തടയല്‍) ഭേദഗതി ബില്‍, 2026’ (Public Examinations Amendment Bill, 2026) രാജ്യസഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ ഏഴു മണിക്കൂര്‍ ചര്‍ച്ച അനുവദിക്കുമെന്ന് ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ അറിയിച്ചു. പരീക്ഷാക്രമക്കേടുകള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ വിദ്യാര്‍ഥികള്‍ക്ക് […]
Read more

മകളുടെ ‘തുടക്ക’ത്തെ കുറിച്ച് അറിയിച്ച് മോഹൻലാൽ

കൊച്ചി : വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന തുടക്കം സിനിമ റിലീസ് ചെയ്യാൻ ഇനി വെറും ഏഴ് ദിവസം മാത്രം ബാക്കി. ഓ​ഗസ്റ്റ് 7ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ മോഹൻലാൽ പുറത്തുവിട്ടു. ഒരുകുട്ടിക്കും വളർത്തു നായയ്ക്കും ഒപ്പമുള്ള വിസ്മയയുടെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. വിസ്മയയ്ക്ക് ഒപ്പം ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. യു/എ 16 പ്ലസ് സര്‍ട്ടിഫിക്കറ്റ് ആണ് തുടക്കത്തിന് […]
Read more

നിയ നസ്നീന്‍റെ ബൗളിങ് കൊടുങ്കാറ്റിൽ ഹിമാചൽ വീണു

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ചാമ്പ്യന്മാർ. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ചാണ് കേരളം കിരീടമുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 18.3 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തകർപ്പൻ ബൗളിങ്ങിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ […]
Read more

അർജന്‍റീനയെ അധിക്ഷേപിച്ചാൽ നാടുകടത്തും

ബ്യൂണസ് അയേഴ്സ്: ഫിഫ ലോകകപ്പ് ഫൈനലിലെ സ്പെയിനിനെതിരായ തോൽവിക്കുശേഷം അർജന്‍റീനിയൻ ജനതയ്ക്കും ദേശീയ ടീമിനുമെതിരെ ആഗോളതലത്തിൽ ഉയർന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ കർശന നടപടിയുമായി അർജന്‍റീന സർക്കാർ. അർജന്‍റീനയെയും ജനങ്ങളെയും ദേശീയ ചിഹ്നങ്ങളെയും പരസ്യമായി അധിക്ഷേപിക്കുന്ന വിദേശികൾക്ക് രാജ്യത്ത് പ്രവേശന വിലക്കേർപ്പെടുത്താനും വിസ റദ്ദാക്കി നാടുകടത്താനും വ്യവസ്ഥ ചെയ്യുന്ന അടിയന്തര ഉത്തരവിൽ പ്രസിഡന്‍റ് ഹാവിയർമൈലി ഒപ്പുവെച്ചു. രാജ്യത്തിന്‍റെയും ജനങ്ങളുടെയും ദേശീയ ചിഹ്നങ്ങളുടെയും സംരക്ഷണം വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. അർജന്‍റീനയെ ആക്രമിക്കുന്ന ആർക്കും ഇനി ഈ രാജ്യത്തേക്ക് സ്വാഗതമില്ല, എന്ന് ഉത്തരവിറക്കിക്കൊണ്ട് […]
Read more

ജാൻമണിയുടെ പരാമർശത്തിനെതിരെ രഞ്ജിനി

കൊച്ചി : അസമില്‍ നിന്ന് കേരളത്തിലെത്തി ഇന്ന് സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റുകളിൽ മുൻനിരയിൽ നിൽക്കുന്നവരിലൊരാളാണ് ജാന്‍മണി ദാസ്. മലയാള സിനിമാരംഗത്തും വിനോദമേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ജാന്‍മണിക്ക് സാധിച്ചിട്ടുണ്ട്. മുൻനിര അഭിനേതാക്കളടക്കം പലര്‍ക്കും ജാൻമണി മേക്കപ്പ് ചെയ്തിട്ടുമുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ അവതാരക രഞ്ജിനി ഹരിദാസിനൊപ്പം ജാൻമണിയും പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് ജാൻമണിക്ക് വലിയ കയ്യടികളും ലഭിച്ചിരുന്നു. എന്നാൽ അതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയതിനെത്തുടർന്ന് ജാൻമണി വീണ്ടും വിവാദത്തിൽ […]
Read more

Recent News