Tag: LATEST

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെ നിയന്ത്രിക്കാൻ പൊലീസ്

പാലക്കാട്: മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകരെത്തുന്നത് നിയന്ത്രിക്കാൻ നീക്കം. ഉയർന്ന സുരക്ഷ കാറ്റഗറിയിൽ ഉൾപ്പെടുന്ന വ്യക്തിയായതിനാൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ മാധ്യമപ്രവർത്തക‍ർ ഉൾപ്പെടെ എത്തുന്നത് സുരക്ഷാ ഭീഷണിക്ക് കാരണമാകുന്നുവെന്നാണ് പൊലീസിൻ്റെ വിചിത്ര കണ്ടെത്തൽ. അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മഫ്തി വേഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വർധിപ്പിക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ഇൻ്റലിജൻസ് എഡിജിപിയുടെ ഓഫീസിൽ നിന്നാണ് ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം കൈമാറിയിരിക്കുന്നത്. മുഖ്യമന്ത്രി പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്ന അവസരങ്ങളിൽ മാധ്യമപ്രവർത്തകർ ഉൾപ്പെടെ അനിയന്ത്രിതമായ […]
Read more

റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ.എം ഷാജി

കോഴിക്കോട്: റേഞ്ച് റോവര്‍ വിവാദത്തില്‍ ന്യായീകരണവുമായി മന്ത്രി കെ എം ഷാജി. ഔദ്യോഗിക പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിയമമെന്നും സ്വകാര്യ വാഹനങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കെ. എം ഷാജി പറഞ്ഞു. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം. മന്ത്രിയുടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരെല്ലാം മന്ത്രിമാരല്ല. മന്ത്രിയുടെ കാറില്‍ മറ്റൊരാള്‍ യാത്ര ചെയ്താല്‍ നിയമവിരുദ്ധമാണെന്നും കെ. എം ഷാജി നിയമങ്ങള്‍ വിശദീകരിച്ച് പറഞ്ഞു. മാധ്യമങ്ങള്‍ ഏകപക്ഷീയമായാണ് വാര്‍ത്ത നല്‍കിയത്. കെ എം ഷാജി ആഡംബര […]
Read more

തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ് നടക്കുക. നിയമസഭാംഗമായതിനാൽ വാർഡ് മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ചില സ്ഥലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ തദ്ദേശ സ്വയംഭരണ വാർഡുകളിലായി 126 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. പാലക്കാടാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്. 385 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. അതേസമയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ട് ആദ്യം നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ആർക്ക് […]
Read more

എയ്ഡഡ് സ്‌കൂൾ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക, അനധ്യാപക നിയമനങ്ങള്‍ക്ക് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ സര്‍വീസില്‍ ഇടംപിടിക്കുന്നത് തടയാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. നേരത്തേ ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊതുമേഖല സ്ഥാപങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം പൊലീസ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ഇതിന്റെ ചുവടുപിടിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. […]
Read more

യൂട്യൂബിലൂടെ സ്വര്‍ണവും പണവും വജ്രവും പ്രദര്‍ശിപ്പിച്ചു; മോഷ്ടാക്കള്‍ ഇന്‍ഫ്‌ളുവന്‍സറുടെ 120പവനുമായി കടന്നു

ചെന്നൈ: സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളും പണവും പ്രദര്‍ശിപ്പിച്ച ഇന്‍ഫ്‌ളുവന്‍സറുടെ വീട്ടില്‍ വന്‍ മോഷണം. ഒരുകോടിയോളം മൂല്യമുള്ള സ്വര്‍ണ – വജ്രാഭരണങ്ങളും അമ്പതിനായിരും രൂപയുമാണ് യുവതിക്ക് നഷ്ടമായത്. കന്യാകുമാരിയില്‍ നിന്നുള്ള മധുമിത എന്ന യുവതിയാണ് സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. 120 പവന്‍ സ്വര്‍ണം, വജ്രാഭരണങ്ങള്‍, അമ്പതിനായിരം രൂപ എന്നിവയാണ് മധുമിതയുടെ വീട്ടില്‍ നിന്നും നഷ്ടമായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ 4.5ലക്ഷം ഫോളോവേഴ്‌സ് മധുമിതയ്ക്കുണ്ട്. സ്ഥിരമായി ആഢംബര ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളുമാണ് യുവതി യൂട്യൂബിലൂടെ അടക്കം പങ്കുവയ്ക്കുന്നത്. കെട്ടുകണക്കിന് […]
Read more

തൃക്കരിപ്പൂരിൽ ലീഗ് വർഗീയത പ്രചരിപ്പിച്ചു, തെളിവുണ്ട്, ധൈര്യമുണ്ടോ കേസുകൊടുക്കാൻ; വെല്ലുവിളിച്ച് പി ജയരാജൻ

കണ്ണൂര്‍: തെരഞ്ഞെടുപ്പ് സമയത്ത് തൃക്കരിപ്പൂരിലെ മുസ്‌ലിം വീടുകളില്‍ പോയി മുസ്ലിം ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍. വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഈ പ്രചാരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുസ്തഫയുടെ തോല്‍വിക്ക് കാരണമായെന്നും പി ജയരാജന്‍ പറഞ്ഞു. ധൈര്യമുണ്ടെങ്കില്‍ ഈ പ്രതികരണത്തില്‍ തനിക്കെതിരെ മുസ്‌ലിം ലീഗ് കേസ് കൊടുക്കണമെന്നും ജയരാജന്‍ വെല്ലുവളിച്ചു. ‘കേരളത്തില്‍ മുസ്‌ലിം വര്‍ഗീയതയും സജീവമാണ്. തൃക്കരിപ്പൂര്‍ അതിന് തെളിവാണ്. മതവികാരം ഇളക്കിവിടാന്‍ ലീഗ് ശ്രമിച്ചു. […]
Read more

അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി ഇറാന് വിശ്വാസമില്ല: ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ

ന്യൂയോർക്ക്: ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ഇറാന്റെ നിർദേശത്തിൽ അമേരിക്കയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി. ഇറാൻ മുന്നോട്ടുവച്ച ഏഴ് ദിവസത്തെ റോഡ്മാപ്പ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് അരാ​ഗ്ചിയുടെ പ്രതികരണം. അമേരിക്കയുമായുള്ള ചർച്ചകളിൽ ഇനി ഇറാന് വിശ്വാസമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ തവണയും ചർച്ചകൾക്ക് പിന്നാലെ കൂടുതൽ ആക്രമണങ്ങളും ഉപരോധങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ഈ നിലപാടെന്നും […]
Read more

സാധാരണക്കാരനിൽ നിന്ന് പാർട്ടി അകന്നു, സിപിഎം ആലപ്പുഴ ജില്ലാ വിശാല സമിതി യോഗത്തിൽ വിമർശനം

ആലപ്പുഴ: ഇടതുമുന്നണി സർക്കാർ സാധാരണക്കാരിൽ നിന്ന് അകന്നുപോയെന്ന് ആലപ്പുഴ ജില്ലാ വിശാല സമിതി യോഗത്തിൽ വിമർശനം. ഇതാണ് തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ചത് എന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. വർഗ്ഗ ബഹുജന സംഘടനകളുടെ അംഗത്വ വിതരണത്തിൽ വീഴ്ചയുണ്ടായി. വർഗ്ഗ ബഹുജന സംഘടന അംഗങ്ങളുടെ എണ്ണം അനുസരിച്ചുള്ള വോട്ടുകൾ പോലും പല മണ്ഡലങ്ങളിലും കിട്ടിയില്ല. ജി സുധാകരൻ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി പറയുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടു. ജില്ലാ നേതൃത്വത്തിലുള്ളവർ പോലും കൃത്യമായി സുധാകരന് മറുപടി പറയുന്നില്ല എന്നും സമ്മേളനത്തിൽ […]
Read more

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ 38 വാര്‍ഡുകളിലായി 126 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. നിയമസഭാംഗമായതിനാല്‍ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് എട്ടിടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ അറിയിച്ചു. യുഡിഎഫിന് പവര്‍ കട്ടും വിവാദങ്ങളും തിരിച്ചടിയാകുമോ? വനിതകളുടെ സൗജന്യയാത്രയും വിപണി ഇടപെടലും എല്ലാം തെരഞ്ഞെടുപ്പില്‍ ജനത്തിന്റെ വിലയിരുത്തലാകും. […]
Read more

ബ്രഡും ജാമും കഴിച്ചതിനു പിന്നാലെ ഗൃഹനാഥൻ മരിച്ചു: ഭക്ഷ്യവിഷബാധ?

തൃശ്ശൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാളോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച മക്കളായ വിദ്യ, വൃന്ദ എന്നിവരിൽ ഒരാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ശനിയാഴ്ച രാത്രി വീട്ടിൽവെച്ച് വിനോദ് കുമാറും മക്കളും ബ്രഡും ജാമും കഴിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിലെ മൂന്നുപേർക്കും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും […]
Read more

Recent News