Tag: LATEST

മന്ത്രി കെ.എം ഷാജിയുടെ വാദം തെറ്റ്; സ്വകാര്യ വാഹനങ്ങളിൽ സർക്കാർ ബോർഡ് വെക്കാൻ പാടില്ല

തിരുവനന്തപുരം: ആഡംബര വാഹന ഉപയോ​ഗത്തിലെ മന്ത്രി കെ. എം ഷാജിയുടെ വാദം തെറ്റ്. സ്വകാര്യ വാഹനങ്ങളിൽ അനുമതി ഇല്ലാതെ സർക്കാർ ബോർഡുവെക്കാൻ പാടില്ലെന്നാണ് ചട്ടം. 1989-ലെ കേരള മോട്ടോർ വാഹന നിയമം ചട്ടം 92 എ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സർക്കാർ ബോർഡ് വയ്ക്കുന്നത് ചട്ടലംഘനമാണ് എന്നാണ് നിയമം. നമ്പറും ബോർഡും അനുവദിക്കുന്നത് സർക്കാർ വാഹനങ്ങൾക്ക് വേണ്ടിയാണ്. മറ്റൊരു വാഹനത്തിൽ ഉപയോഗിക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ പൊതുഭരണ വകുപ്പ് ഉത്തരവ് ഇറങ്ങണം എന്നാണ് നിയമം. സ്വകാര്യ […]
Read more

മണിപ്പൂരിൽ വീണ്ടും ആക്രമണം; രണ്ട് നാഗാ വിഭാഗക്കാർക്ക് ദാരുണാന്ത്യം, രണ്ട് പേര്‍ക്ക് പരിക്ക്

ഇംഫാല്‍: മണിപ്പൂരില്‍ സേനാപതി ജില്ലയിലെ കലന്‍ജാങ് ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൗവൈനാമേയി ഗ്രാമത്തില്‍നിന്നുള്ള റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാര്‍ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടുപേരും നാഗാ വിഭാഗത്തില്‍പെട്ടവരാണ്. പരിക്കേറ്റവരെ ചികിത്സക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലന്‍ജാങ് ഗ്രാമത്തലവന്റെ വീട്ടിനുള്ളിലായിരുന്ന നാഗാ പൗരന്മാര്‍ക്കുനേരെയാണ് വെടിവെയ്പ്പ് ഉണ്ടായതെന്നും അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്നും […]
Read more

ഉമർ ഫൈസിക്കെതിരെ പരോക്ഷ വിമർശനവുമായി P K ഫിറോസ്

മലപ്പുറം: സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംഎല്‍എയും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയുമായി പി കെ ഫിറോസ്. അധികാരത്തിന് പിന്നാലെ പോകുന്നവരല്ല പണ്ഡിതന്മാര്‍ എന്ന് പി കെ ഫിറോസ് പറഞ്ഞു. വഖഫ് ബോര്‍ഡില്‍ മെമ്പറായാല്‍ പാണക്കാട് തങ്ങളെയും തെറി പറയാമെന്ന് ചിലര്‍ കരുതുന്നു. പാണക്കാട് തറവാട്ടില്‍ വന്ന് ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്ന പണ്ഡിതന്മാരുണ്ടെന്നും പി കെ ഫിറോസ് വിമര്‍ശിച്ചു. സമുദായത്തില്‍ ഭിന്നത ഉണ്ടാക്കുന്നവരെ അംഗീകരിക്കില്ല. എത്ര വലിയ തമ്പുരാനാണെങ്കിലും ശരി ഇവരെ അംഗീകരിക്കില്ല. […]
Read more

നക്കാപ്പിച്ച കണ്ട് നായര് വീഴരുത്’; സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാര്‍

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ പരിഹാസവുമായി മുന്‍മന്ത്രി കെ ബി ഗണേഷ് കുമാര്‍. എന്‍എസ്എസിന്റെ പേര് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്നാക്കി മാറ്റേണ്ട അവസ്ഥയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വണ്ടന്‍മേട് എന്‍എസ്എസ് യൂണിയന്‍ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സുകുമാരന്‍ നായര്‍ക്കെതിരെ ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. എന്‍എസ്എസ് നിലനില്‍ക്കുന്നത് സുകുമാരന്‍ നായരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടിയാണ്. അതിനാല്‍ എന്‍എസ്എസിന്റെ പേര് എംഎസ്എസ് (മക്കള്‍ സര്‍വീസ് സൊസൈറ്റി) എന്നാക്കണം. സര്‍വീസില്‍ നിന്നും വിരമിച്ച […]
Read more

ഏഷ്യന്‍ ഗെയിംസില്‍ സ്‌ക്വാഷില്‍ ഇന്ത്യക്ക് വെള്ളി

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പുരുഷന്‍മാരുടെ സ്‌ക്വാഷ് സിംഗിള്‍സില്‍ വെള്ളി. ഇന്ത്യന്‍ താരം അഭയ് സിങ് ഫൈനലില്‍ മലേഷ്യയുടെ എന്‍ജി എയ്ന്‍ യോയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ചതോടെയാണ് നേട്ടം വെള്ളിയില്‍ ഒതുങ്ങിയത്. സ്‌കോര്‍: 9-11, 5-11, 5-11. സ്‌ക്വാഷില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ ജോഷ്‌ന ചിന്നപ്പ- വേലവന്‍ സെന്തില്‍കുമാര്‍ സഖ്യം മിക്‌സഡ് ഡബിള്‍സില്‍ വെങ്കലം സമ്മാനിച്ചിരുന്നു. ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 31ല്‍ എത്തി. 4 സ്വര്‍ണം 13 വെള്ളി 14 വെങ്കലം മെഡലുകളാണ് നിലവില്‍ […]
Read more

ചക്രവാതച്ചുഴി: മഴ വീണ്ടും ശക്തമാകുന്നു, ബുധനും വ്യാഴവും യെല്ലോ അലർട്ട്; കള്ളക്കടലിൽ ജാ​ഗ്രത

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാ​ഗ്രതയുടെ ഭാ​ഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് […]
Read more

ഗ്യാനേഷ് കുമാര്‍ രാജിവെക്കണം, അല്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്ന് സിപിഎം

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. രാജിവെച്ചില്ലെങ്കില്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണം. എസ്‌ഐആര്‍ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടിക പരിഷ്‌കരണം ( എസ്‌ഐആര്‍), കമ്മീഷന്‍ അംഗങ്ങള്‍ക്കിടയില്‍ കൂട്ടുത്തരവാദിത്തമില്ല തുടങ്ങിയ ആരോപണങ്ങളില്‍ വ്യക്തമായ വിശദീകരണം നല്‍കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആരോപണ വിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും സിപിഎം ആവശ്യപ്പെട്ടു. അതിനിടെ, സിപിഎം ജനറല്‍ […]
Read more

ആഭ്യന്തരമന്ത്രി എന്ന നിലയിൽ യോഗം വിളിച്ചിട്ടില്ല, യോഗം ലോകായുക്ത ആവശ്യപ്പെട്ടതനുസരിച്ച്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത യോഗത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ വിമര്‍ശനം തെറ്റിദ്ധാരണാജനകവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യോഗം വിളിച്ചുചേര്‍ത്തത് ലോകായുക്തയെ വരുതിയില്‍ നിര്‍ത്താനുള്ള ശ്രമം ആണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ജനാധിപത്യവിരുദ്ധമാണ്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ താന്‍ ഇടപ്പെട്ടു ലോകായുക്തയുടെ യോഗം വിളിച്ചിട്ടില്ല. ലോകായുക്ത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു യോഗം എന്നും രമേശ് ചെന്നിത്തല മറുപടി നൽകി. ‘അഞ്ജനമെന്നതെനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന പഴഞ്ചൊല്ല് പോലെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ […]
Read more

മാസപ്പടി കേസ്: പിണറായി വിജയന് എതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ

കൊച്ചി: ഇഡി ആവശ്യത്തിൽ പിണറായി വിജയന് എതിരെ കേസെടുക്കാത്തതിൽ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ. എഫ്ഐആറിട്ട് അന്വേഷണം നടത്തണമെന്ന സ്വകാര്യ ഹർജിയിൽ വിശദമായി വാദം കേൾക്കാൻ ഹൈക്കോടതി. ഇഡിയോട് തെളിവുകൾ ഹാജരാക്കാൻ നിർദേശം. പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും കേസെടുക്കണമെന്നും ആവർത്തിച്ച് ഇഡി. എഫ്ഐആർ ആവശ്യമെന്ന് ഇഡി നിലപാടെടുത്തപ്പോൾ പ്രാഥമികാന്വേഷണം നടത്തണമെന്നായിരുന്നു സർക്കാർ വാദം. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെയുള്ള തെളിവുകൾ ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശം. ഇഡി തെളിവുകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിശദമായ വാദം കേൾക്കും. […]
Read more

കാലാവധി കഴിഞ്ഞ മരുന്നുനല്‍കിയ സംഭവം:ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പതിനഞ്ചുകാരന്റെ കുടുംബം

കാസര്‍ഗോഡ്: ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്നുനല്‍കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്ന് പതിനഞ്ചുകാരന്റെ കുടുംബം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തങ്ങളെ കുറ്റക്കാരാക്കാനാണ് ശ്രമിക്കുന്നതെന്നാണ് കുടുംബത്തിന്റെ ആരോപണം. മഞ്ചേശ്വരത്തെ ബായാര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവത്തിലാണ് 15കാരന്റെ കുടുംബം നിയമനടപടിയിലേക്ക് കടക്കുന്നത്. ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത്. ഗുളികയിലെ ബാച്ച് നമ്പര്‍ പരിശോധിച്ചതില്‍ മരുന്ന് ബായാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ളതല്ലെന്ന് കണ്ടെത്തിയെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും […]
Read more

Recent News