Tag: LATEST

ഏഷ്യൻ ​ഗെയിംസ്; വനിതകളുടെ ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി

ഏഷ്യൻ ഗെയിംസില്‍ വെള്ളി തിളക്കത്തോടെ മലയാളി താരം ആൻസി സോജൻ. വനിതകളുടെ ലോങ്ങ് ജംപിൽ വെള്ളി നേടിയാണ് തൃശൂർ സ്വദേശി രാജ്യത്തിന്റെ അഭിമാനമായത്. രണ്ട് സെന്റീമീറ്ററിനാണ് ആൻസി സോജന് സ്വർണം നഷ്ടമായത്. ആൻസി 6 .53 മീറ്റർ ദൂരം ചാടിയപ്പോൾ അവസാന ശ്രമത്തിൽ 6 .55 മീറ്റർ ചാടി ചൈനയുടെ ഹുവാങ് യിങ് സ്വർണം പിടിച്ചെടുത്തു. നേരത്തെ 6.88 മീറ്റർ ദൂരം താണ്ടി ദേശീയ റെക്കോർഡ് സ്വന്തം പേരിലാക്കിയ താരം കൂടിയാണ് ആൻസി. മലയാളി തന്നെയായ അഞ്ജു […]
Read more

ഏഷ്യന്‍ ഗെയിംസ്: പി.വി സിന്ധുവും ഉന്നതി ഹൂഡയും പുറത്ത്

ഏഷ്യന്‍ ഗെയിംസ് 2026-ലെ ഇന്ത്യയുടെ ബാഡ്മിന്റണ്‍ വ്യക്തിഗത മെഡല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പി.വി. സിന്ധുവും ഉന്നതി ഹൂഡയും തോറ്റു പുറത്തായി. രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു, ചൈനയുടെ ചെന്‍ യു ഫെയിക്കെതിരെ ശക്തമായ തുടക്കമാണ് കുറിച്ചതെങ്കിലും അത് നിലനിര്‍ത്താനായില്ല. 21-11, 18-21, 10-21 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിം സിന്ധു എളുപ്പത്തില്‍ സ്വന്തമാക്കിയെങ്കിലും, ശക്തമായി തിരിച്ചടിച്ച ചെന്‍ മത്സരം സമനിലയിലാക്കുകയും അവസാന ഗെയിമില്‍ ആധിപത്യം പുലര്‍ത്തുകയുമായിരുന്നു. ഈ […]
Read more

മാസപ്പടി കേസ്; പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാൻ സിപിഎം

തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുക്കുന്നതിനിടെ പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാൻ സിപിഎം. കോൺഗ്രസൊഴികെ ദേശീയ തലത്തിലുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് കേരളത്തിൽ പ്രതിഷേധം ശക്തമാക്കും. അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാനും സിപിഎം ശ്രമം തുടങ്ങി. കെജ്രിവാളുമായി സിപിഎം ജനറൽ സെക്രറി എം എ ബേബി കൂടിക്കാഴ്ച നടത്തി. മാസപ്പടി കേസിൽ സംസ്ഥാന സർക്കാരിന് കത്ത് നൽകി കേസെടുക്കാൻ നിർദേശിച്ചതടക്കം പിണറായി വിജയനും കുടുംബത്തിനും മേൽ കുരുക്ക് മുറുകുമ്പോഴാണ് നിർണായക നീക്കം. […]
Read more

അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയെന്ന് ബിജെപി; പരാതി നൽകി ബി.ബി ഗോപകുമാര്‍

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയെന്ന് ബിജെപി. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാര്‍ എംഎല്‍എ പരാതി നല്‍കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് ബി ബി ഗോപകുമാര്‍ പരാതി നല്‍കിയത്. സുരക്ഷാ വീഴ്ചയ്ക്ക് പിന്നില്‍ ഒത്തുകളിയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. കുണ്ടറയിലെയും അമൃതാനന്ദമയി മഠത്തിലെയും പരിപാടികളില്‍ പങ്കെടുക്കാനായായിരുന്നു അമിത് ഷാ ജില്ലയില്‍ എത്തിയത്. ഇതിനിടെ അമിത് ഷായ്ക്ക് […]
Read more

റിയാദിൽ എല്ലാ സ്കൂളുകളിലും ഒരാഴ്ചത്തേക്ക് പഠനം ഓൺലെെനിലാക്കണമെന്ന് നിർദേശം

റിയാദിലെ എല്ലാ സ്കൂളുകളിലും ഒരാഴ്ചത്തേക്ക് നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെച്ചു. പകരം ഓൺലെെനായി പഠനം നടത്താൻ അധികൃതർ നിർദേശം നൽകി. എല്ലാ ക്ലാസുകളിലെയും കുട്ടികൾക്കും അധ്യാപകർക്കും മറ്റ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും ഇത് ബാധകമാണെന്നും അധികൃതർ വ്യക്തമാക്കി. സ്കൂളുകളുടെ ഔദ്യോ​ഗിക ആശയവിനിമയ ചാനലുകൾ വഴി എല്ലാ കുട്ടികളെയും മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. റിയാദിലെ നിരവധി രക്ഷിതാക്കൾക്ക് ഇന്ന് സ്കൂളുകളിൽ നിന്ന് ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു. അത് പ്രകാരം ഒരാഴ്ചത്തേക്ക് പഠനം ഓൺലൈനായി നടത്തുമെന്ന് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. […]
Read more

പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി

കോഴിക്കോട്: തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി. അമിത് ഷായ്ക്ക് നേരെയുള്ള പ്രതിഷേധത്തിന് മറുപടിയായാണ് പ്രതിഷേധം. തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപത്ത് വെച്ചായിരുന്നു യുവമോര്‍ച്ച നേതൃത്വത്തില്‍ പ്രിയങ്ക ഗാന്ധിയെ കരിങ്കൊടി കാണിച്ചത്. കുറ്റ്യാടി ജാനകിക്കാട്ടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എസ്‌ഐആര്‍ വിഷയത്തിലായിരുന്നു അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം നടന്നത്. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കി. വന്‍ […]
Read more

പവര്‍കട്ടില്‍ വിജയ് സര്‍ക്കാരിനെ പരിഹസിച്ച് എം.കെ സ്റ്റാലിൻ

ചെന്നൈ: നിരന്തരമായുള്ള പവര്‍കട്ടില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പൊതു പരിപാടികള്‍ക്കിടയില്‍ സംസ്ഥാനത്തെ മന്ത്രിമാരെയും പവര്‍കട്ട് ബാധിക്കുകയാണെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആസ്ഥാനം മുഖ്യമന്ത്രി സന്ദര്‍ശിച്ചതിനെയും പരാമര്‍ശിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാലിന്റെ പരിഹാസം. ‘ടിവികെ സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ പവര്‍കട്ട് നേരിടേണ്ടി വരുമ്പോള്‍, സാധാരണ ജനങ്ങളുടെ കാര്യം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ? തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സന്ദര്‍ശിച്ചപ്പോള്‍ ഇതൊന്നും പരിശോധിച്ച് കാണില്ല, പകരം റീല്‍ […]
Read more

ഇന്ത്യയുടെ അന്തിമ ലക്ഷ്യം ലോകകപ്പ് ട്രോഫി നേടുകയാണെന്ന് വിരാട് കോഹ്ലി

ലോകകപ്പ് ഫൈനലില്‍ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് ഇന്ത്യന്‍ മുന്‍നിര ബാറ്റര്‍ വിരാട് കോഹ്ലി പറഞ്ഞു. ഇന്ത്യയുടെ അന്തിമ ലക്ഷ്യം ലോകകപ്പ് ട്രോഫി നേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യ ഏകദിനത്തിന് മുന്നോടിയായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, കോഹ്ലി തന്റെ മത്സരബുദ്ധിയെക്കുറിച്ചും ഇന്ത്യയെ വിജയതീരത്തെത്തിക്കാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ചും തുറന്നുപറഞ്ഞു. ‘ഞങ്ങള്‍ കളിക്കുന്ന ഓരോ മത്സരത്തിലും ടീമിനെ വിജയിപ്പിക്കുന്ന ആളാകാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുള്ളത്. ഞാന്‍ അങ്ങനെയാണ് രൂപപ്പെടുന്നത്, അത് എന്നില്‍ നിന്ന് ഒരിക്കലും […]
Read more

അമീബിക് മസ്തിഷ്‌കജ്വരത്തിന് പകരം ടിബി ചികിത്സ; വീണ്ടും ചികിത്സാപ്പിഴവ് ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മൂന്നു വയസുകാരിക്ക് തുടക്കത്തിൽ ടിബി മെനിഞ്ചൈറ്റിസിന് ചികിത്സ നൽകിയെന്ന ആരോപണവുമായി മാതാപിതാക്കൾ രംഗത്ത്. പനി മാറാത്തതിനാൽ ഇക്കഴിഞ്ഞ ജൂലായ് 25ന് തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ചികിത്സാപ്പിഴവ് സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നത്. തിരുവല്ല സ്വദേശികളായ സന്ദീപ് – പ്രജിത ദമ്പതികളുടെ മകൾ സായിലക്ഷ്മിക്കാണ് ദുരവസ്ഥ. രോഗം മൂർച്ഛിച്ചതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിൽ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെവച്ചും രോഗനിർണയം […]
Read more

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ബിജെപി

ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒരുക്കങ്ങളുമായി ബിജെപി. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പുതുതായി നിയമിക്കപ്പെട്ട പ്രഭാരിമാരുടെയും സഹപ്രഭാരിമാരുടെയും യോഗം വിളിച്ചു. സെപ്റ്റംബർ 29-ാം തീയതി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്താണ് യോഗം നട‌ക്കുക. സംസ്ഥാനങ്ങളുടെ ചുമതലക്കാരെ പുനർവിന്യസിച്ചുകൊണ്ടുള്ള തീരുമാനം വന്ന് ദിവസങ്ങൾക്കകമാണ് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ സംഘടനാതലത്തിൽ അഴിച്ചുപണികളും ശക്തിപ്പെടുത്തലുകളും നടത്തിയിട്ടുണ്ട്. പ്രതിപക്ഷ ആരോപണങ്ങളെ എങ്ങനെ നേരിടണം […]
Read more

Recent News