Tag: LATEST

തോമസ് ഉണ്ണിയാടൻ പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ജോസ്.കെ മാണി

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന് പിന്തുണയുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും എംപിയുമായ ജോസ് കെ മാണി. തോമസ് ഉണ്ണിടായന്‍ സീനിയര്‍ നേതാവാണ്. അദ്ദേഹം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ട്. അദ്ദേഹത്തിന് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. ജോസഫ് വിഭാഗത്തില്‍ കൂടുതല്‍ അതൃപ്തരുണ്ട്. ജനാധിപത്യപരമായല്ല അവിടെ കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് അറിഞ്ഞത്. അവിടെ ചിലത് സംഭവിക്കാന്‍ പോവുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു. തോമസ് ഉണ്ണിയാടനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചുനാളായി വിവാദങ്ങളുണ്ടായിരുന്നു. […]
Read more

മുഖ്യമന്ത്രി അറിഞ്ഞിട്ടാണ് സൈബര്‍ ആക്രമണം എന്ന് കരുതുന്നില്ല; കെ.സി വേണു​ഗോപാൽ

ന്യൂഡൽഹി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വി. ഡി സതീശന്‍ പക്ഷത്തെ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ ഒളിയമ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍. ഏത് ഗ്രൂപ്പിലെ നേതാവായാലും അവഹേളിച്ച് സൈബര്‍ ഇടത്ത് ആഘോഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ ഇഷ്ടമുള്ളതോ ഇഷ്ടമില്ലാത്തതോ ആയ നേതാവിനെ വലിച്ചിഴച്ച് അപമാനിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘സൈബര്‍ ആക്രമണം ഒരുപാട് സഹിച്ച ആളാണ് ഞാന്‍. കേള്‍ക്കേണ്ടതെല്ലാം ഞാന്‍ കേട്ടുകഴിഞ്ഞു. ഞാനുമായി ബന്ധപ്പെട്ട ഒരു […]
Read more

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അനാവശ്യം; അമിത് ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം അനാവശ്യമായിരുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കരിങ്കൊടി പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നു. പ്രതിഷേധത്തില്‍ അമിത് ഷായ്ക്കും അമര്‍ഷമുണ്ട്. അതേസമയം അമിത് ഷായ്‌ക്കെതിരായ പ്രതിഷേധത്തില്‍ തെറ്റില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നിലപാട്. അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാട്ടിയത് സംഘടനാ തലത്തില്‍ എടുത്ത തീരുമാനമാണെന്ന് […]
Read more

സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറിയെന്ന് കെ. ജെ മാക്‌സി

കൊച്ചി: കൊച്ചി മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റിന്റെ ദുര്‍ബലാവസ്തയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എംഎല്‍എ കെ ജെ മാക്‌സി രംഗത്ത്. വളരെ മോശം സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ എല്ലാം ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ താമസക്കാരുടെ അഭിപ്രായവും മാറിയെന്ന് മാക്‌സി വിമര്‍ശിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ എന്നും ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു. കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിലാണ് പണികള്‍ […]
Read more

യുഎഇയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വീണ്ടും തുറക്കുന്നു

യുഎഇയിൽ കടുത്ത വേനലിന് വിരാമമാകുന്നതോടെ അടച്ചിട്ടിരുന്ന നിരവധി വിനോദസഞ്ചാര-കുടുംബ ആകർഷണ കേന്ദ്രങ്ങൾ വീണ്ടും തുറക്കുകയാണ്. ഗ്ലോബൽ വില്ലേജ്, ദുബായ് മിറക്കിൾ ഗാർഡൻ, ദുബായ് സഫാരി പാർക്ക്, ദുബായ് പാർക്സ് ആൻഡ് റിസോർട്സ് എന്നിവയുടെ തിരിച്ചുവരവിനൊപ്പം വിവിധ സാംസ്കാരിക, കായിക, ഭക്ഷ്യമേളകളും ഒക്ടോബറിനെ സജീവമാക്കും. മോഷൻഗേറ്റ് ദുബായ്, റയൽ മാഡ്രിഡ് വേൾഡ്, ലെഗോലാൻഡ് ദുബായ് റിസോർട്ട്, റിവർലാൻഡ് എന്നിവ ഉൾപ്പെടുന്ന ദുബായ് പാർക്സ് ആൻഡ് റിസോർട്സ് ഒക്ടോബർ 7ന് വീണ്ടും സന്ദർശകർക്കായി തുറക്കും. കുടുംബങ്ങൾക്കായി നിരവധി വിനോദാനുഭവങ്ങളാണ് ഇവിടെ […]
Read more

വെസ്റ്റ് ഇൻ‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

വെസ്റ്റ് ഇൻ‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ്50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവിസ്നി‍റെ സെഞ്ച്വറിയുടെയും ജോണ്‍ കാംപ്‌ബെൽ, ആമിര്‍ ജാംഗോ എന്നിവരുടെ അര്‍ധ‍സെഞ്ച്വറികളുടെയും കരുത്തിലാണ് ഈ ടോട്ടൽ പടുത്തുയർത്തിയത്. 108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്സ് ആണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ജോണ്‍ കാംപ്‌ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ആമിര്‍ ജാംഗോ 43 […]
Read more

ലീഗിന്റെ അഭിനയമികവ് അസാധ്യമാണ്, മമ്മൂട്ടിയും മോഹൻലാലും തോൽക്കും; ജലീൽ

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‌റെ പ്രസ്താവനയെ പിന്തുണച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍. തെരഞ്ഞെടുപ്പ് സമയത്ത് തൃക്കരിപ്പൂരിലെ മുസ്ലിം വീടുകളില്‍ പോയി മുസ്ലിം ലീഗുകാര്‍ വര്‍ഗീയത പ്രചരിപ്പിച്ചെന്നായിരുന്നു ജയരാജൻ പറഞ്ഞത്. ഇത്തരം ആരോപണങ്ങള്‍ ലീഗിന്റെ സ്ഥിരം കലാപരിപാടിയാണെന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഒരേസമയം കടുത്ത വര്‍ഗീയത രഹസ്യമായി പ്രചരിപ്പിക്കാനും പരസ്യമായി സോപ്പിട്ട് മതേതരത്വത്തിന്റെ വാഹകരാകാനുമുള്ള ലീഗിന്റെ അഭിനയമികവ് അസാധ്യമാണെന്നും മമ്മൂട്ടിയും മോഹന്‍ലാലും വരെ ലീഗിനു മുന്നില്‍ തോറ്റുപോകുമെന്നും അദ്ദേഹം […]
Read more

വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതി; പ്രിയദര്‍ശിനി ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കൊച്ചി പറവൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ പ്രിയദര്‍ശിനി ബസ് കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കെഎസ്ആര്‍ടിസി സിഎംഡി ഡോ. പി എസ് പ്രമോജ് ശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്ന് വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് നടപടി. കണ്ടക്ടര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കുമെതിരെ നോര്‍ത്ത് പറവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ […]
Read more

തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ചു

ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍. പ്രതിപക്ഷ കക്ഷികളില്‍ നിന്നും വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നും വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ, ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഉത്തരവ് പിന്‍വലിക്കുന്നത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24(4) പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഈ നടപടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തമിഴ്‌നാട് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും […]
Read more

ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ ഇരട്ട നേട്ടം; വനിതാ സിംഗിൾസിലും പുരുഷ സിംഗിൾസിലും വെള്ളി

ഏഷ്യൻ ഗെയിംസിലെ പുരുഷ സിംഗിൾസ് സ്ക്വാഷിലും വനിതാ സ്‌ക്വാഷ് സിംഗിള്‍സിലും ഇന്ത്യയ്ക്ക് വെള്ളി. പുരുഷ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ അഭയ് സിങ്ങിനാണ് വെള്ളി. ഫൈനലിൽ മലേഷ്യയുടെ എൻ എയിൻ യോവിനോടാണ് സിങ് തോൽവി വഴങ്ങിയത്.മത്സരത്തിൽ മികച്ച രീതിയിൽ മുന്നേറിയ അഭയ് സിങ് ഒരു ഘട്ടത്തിൽ 4–2ന് ലീഡ് നേടിയിരുന്നു. എന്നാൽ തുടർച്ചയായ പിഴവുകൾ താരത്തിന് തിരിച്ചടിയായി. ഇതോടെ എയിൻ യോവ് മത്സരത്തിലേക്ക് തിരിച്ചു വന്നു. നിർണായക ഘട്ടത്തിൽ 6–5ന് മലേഷ്യൻ താരം മുന്നിലെത്തി. തുടർന്ന് എയിൻ യോവ് […]
Read more

Recent News