Tag: LATEST

നിതിൻ രാജിൻ്റെ മരണം; മുഖ്യപ്രതി ഡോ എം.കെ റാം റിമാൻഡിൽ

കണ്ണൂർ: കണ്ണൂർ അ‍‍ഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതി ഡോ എം. കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ഇന്നാണ് കുടകിൽ നിന്ന് ഡോ റാമിനെ പിടികൂടിയത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ, റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാൾ […]
Read more

ചെന്താമരയെ മാറ്റുന്നത് വിയ്യൂരിലേക്ക്: ഇന്ന് കൊണ്ടുപോകും

പാലക്കാട്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. മറ്റ് രണ്ട് പേര്‍ കൂടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് വിയ്യൂരിലെ അതി സുരക്ഷാ ജയിലില്‍ കഴിയുന്നുണ്ട്. 37 തടവുകാരാണ് സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത്. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേരും വിയ്യൂർ ജയിലിൽ 4 പേരും, കണ്ണൂരിൽ മൂന്നും, തവനൂർ ജയിലിൽ ഒരാളും വിയ്യൂർ സുരക്ഷ ജയിലിൽ 2 പേരും തിരുവനന്തപുരം വനിത ജയിലിൽ 3 പേരുമാണ് വധശിക്ഷ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് എത്രയും വേ​ഗം സമര്‍പ്പിക്കണം; എസ്ഐടിക്ക് നിർദേശം

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എത്രയും വേഗം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. പ്രത്യേക അന്വേഷണ സംഘത്തിനാണ് കോടതി നിർദേശം നൽ‌കിയത്. ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച സാഹചര്യത്തിലാണ് നിര്‍ദേശം. 2025 ൽ ദ്വാരപാലക പാളി കടത്താൻ ശ്രമിച്ച കേസില്‍ 54 പേരുടെ മൊഴി രേഖപ്പെടുത്തിയതായി എസ്ഐടി കോടതിയെ അറിയിച്ചു. ദേശീയ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രീയ പരിശോധനാ ഫലത്തില്‍ നിന്നും പാളികളിലെ സ്വര്‍ണം നീക്കം ചെയ്ത രീതി മനസിലായെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ആദ്യ പാളികളിലെ സ്വര്‍ണത്തിന്റെ […]
Read more

പങ്കാളിയുള്ളപ്പോള്‍ ‘ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്’, അഞ്ച് വര്‍ഷം വരെ തടവുശിക്ഷ

ഭോപ്പാല്‍: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിര്‍ണായക നിയമനിര്‍മാണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍. വിവാഹം, അനന്തരാവകാശം, ലിവ്-ഇന്‍ റിലേഷന്‍ എന്നിവ സംബന്ധിച്ച പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള നിയമത്തില്‍നിന്ന് പട്ടികവര്‍ഗ വിഭാഗങ്ങളെ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. പുതിയ നിയമപ്രകാരം, വിവാഹിതനായ ഒരാള്‍ പങ്കാളി ജീവിച്ചിരിക്കെ മറ്റൊരു സ്ത്രീയുമായി ലിവ്-ഇന്‍ റിലേഷനില്‍ ഏര്‍പ്പെട്ടാല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഏകീകൃത സിവില്‍ കോഡിന് അംഗീകാരം നല്‍കിയത്. സംസ്ഥാനത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് ഈ നിയമമെന്ന് സര്‍ക്കാര്‍ […]
Read more

ചെന്താമരയ്ക്ക് അർഹമായ ശിക്ഷ ലഭിച്ചു, ; വധശിക്ഷയിൽ പ്രതികരണവുമായി പ്രോസിക്യൂട്ടർ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമരയ്ക്ക് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നും അതിയായ സന്തോഷമുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം ജെ വിജയകുമാർ. സംഭവം അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിച്ചു. പൊലീസിൻ്റെയും പ്രോസിക്യൂഷൻ സാക്ഷികളുടെയും സഹകരണത്തോടെയാണ് ഇത്ര വലിയൊരു വിധി സമ്പാദിക്കാൻ കഴിഞ്ഞത്. പ്രതിഭാഗത്തിൻ്റെ വാദങ്ങൾ കോടതി പൂർണമായും തള്ളിയെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ പുനരധിവാസം, പ്രതിയുടെ സ്വഭാവ രീതി, കൊലപാതങ്ങൾ നടത്തിയ രീതി തുടങ്ങിയ കാര്യങ്ങളെല്ലാം കോടതി പരിഗണിച്ചു. സംഭവം ആസൂത്രിതമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. […]
Read more

സ്കൗട്ട്സ് & ഗൈഡ്സ് അംഗങ്ങൾക്ക് റെയിൽവേയിൽ ജോലി

സെൻട്രൽ റെയിൽവേ 2026-27 വർഷത്തേക്കുള്ള സ്കൗട്ട്സ് & ഗൈഡ്സ് ക്വാട്ട പ്രകാരം ലെവൽ -1, ലെവൽ -2 തസ്തികകളിലായി 12 ഒഴിവുകളിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, എൻഎസി,യോഗ്യതയുള്ളവർക്ക് ആണ് അവസരം. അപേക്ഷകർക്ക് നിർബന്ധമായും സ്കൗട്ട്സ് & ഗൈഡ്സ് യോഗ്യതയും അനുബന്ധ സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം. ഓൺലൈൻ അപേക്ഷ 2026 ഓഗസ്റ്റ് 12 വൈകിട്ട് 6 മണിവരെ സമർപ്പിക്കാം യോഗ്യത ലെവൽ–2 യോഗ്യത താഴെ പറയുന്ന ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം: 50% മാർക്കോടെ […]
Read more

വെമ്പായം ബാറിലെ സംഘര്‍ഷം; പെട്രോള്‍ കൊണ്ടുവന്ന് ബാര്‍ കത്തിച്ചു

തിരുവനന്തപുരം: വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്. പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ബാറിലേക്ക് പെട്രോള്‍ കൊണ്ടുവന്ന് ഒഴിച്ച അനീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പൊള്ളലേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.ബാറിലെ എസി മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. പെട്രോള്‍ വാങ്ങി വന്ന നന്നാട്ടുകാവ് സ്വദേശിയായ അനീഷ്, […]
Read more

കോട്ടയത്ത് ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ, കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന ളാക്കാട്ടൂര്‍ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്. ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും മൂത്തമകളും മരിച്ചിരുന്നു. മകന്‍ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു തോമസിന്റെ മകള്‍ മരിയ മരിച്ചത്. മകളുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ വൈകിട്ട് നാലോടെ അമ്മ ജോസ്‌നയും മരിച്ചു. ഇരുവരുടെയും സംസ്‌കാരം പിന്നീട് നടക്കും. ഇക്കഴിഞ്ഞ പതിമൂന്നാം തീയതിയായിരുന്നു സംഭവം […]
Read more

ഏകീകൃത സിവില്‍ കോഡ് ബില്ലിന് അംഗീകാരം നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

ജഗദീഷ്പൂർ: മധ്യപ്രദേശിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബിജെപി സർക്കാർ. മുഖ്യമന്ത്രി മോഹൻ യാദവിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ഏകീകൃത സിവിൽ കോഡ് ബില്ലിന്റെ കരടിന് അംഗീകാരം നൽകി. ജഗദീഷ്പൂരിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. നാളെ ആരംഭിക്കുന്ന നിയമസഭയുടെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. സർക്കാരിന്റെ നീക്കം ഭരണഘടനാപരമായ തുല്യത ഉറപ്പാക്കാനാണെന്നും ഇന്ത്യൻ മൂല്യങ്ങളുമായി ചേർന്നാണ് ബിൽ […]
Read more

60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ആദ്യം; ഫൈനലില്‍ നാണക്കേടിന്‍റെ ‘ഹാട്രിക്’ റെക്കോർഡുമായി അർജന്‍റീന

ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ അർജന്‍റീനയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോര്‍ഡ്. കഴിഞ്ഞ 60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ, ഫൈനൽ മത്സരത്തിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത ഏക ടീമെന്ന മോശം റെക്കോർഡ് അർജന്‍റീനയുടെ തലയിലായത്. ഇത് മൂന്നാം തവണയാണ് അർജന്‍റീന ലോകകപ്പ് ഫൈനലിൽ നാണെകെട്ട റെക്കോര്‍ഡ് ആവർത്തിക്കുന്നത്. 2026-ലെ ഫൈനലിൽ സ്പെയിനിനെതിരെ 120 മിനിറ്റ് കളിച്ചിട്ടും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരൊറ്റ ഓൺ-ടാർഗെറ്റ് ഷോട്ട് […]
Read more

Recent News