Tag: LATEST

അർജന്റീന തോറ്റതിന് പിന്നിൽ KC ?

തിരുവനന്തപുരം: കെ.സി വേണുഗോപാലിനെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ കൂടിയായ പ്രവീൺ കുമാർ എംഎൽഎ. കെ.സി വേണുഗോപാലുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്കാണ് സൈബർ ആക്രമണം നടക്കുന്നതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. ലോകകപ്പിൽ അർജന്റീന തോറ്റതിന് പിന്നിൽ കെ.സി വേണുഗോപാലാണെന്ന് പറഞ്ഞു പോലും സൈബർ ആക്രമണം നടക്കുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. നിലവിലെ സൈബർ ആക്രമണത്തിന് പിന്നിൽ ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ട്. പക്ഷെ അത് കോൺഗ്രസ് പ്രവർത്തകരല്ല. ത്രിവർണ പതാക പിടിക്കുന്നവർ ഇങ്ങനെ ചെയ്യില്ലെന്നും […]
Read more

സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭനാവസ്ഥയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും മുടങ്ങി. ഈ-പോസ് മെഷീനുകൾ പ്രവർത്തിക്കാത്തതാണ് റേഷൻ വിതരണം മുടങ്ങാൻ കാരണമായത്. സെർവർ തകരാറാണ് സാങ്കേതിക പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. രാവിലെ മുതൽ തന്നെ റേഷൻ കടകളിൽ എത്തിയ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന പലർക്കും വിതരണം തടസ്സപ്പെട്ടതിനെത്തുടർന്ന് മടങ്ങേണ്ടി വന്നു. കോഴിക്കോട് നഗരത്തിലെ ഭൂരിഭാഗം റേഷൻ കടകളും ഉച്ചയോടെ അടച്ചിട്ട നിലയിലാണ്. ഈ-പോസ് മെഷീനുകളുടെ സെർവർ കേരളത്തിന് പുറത്തായതിനാൽ തകരാർ പെട്ടെന്ന് പരിഹരിക്കാൻ കഴിയില്ലെന്ന […]
Read more

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന് ആൺകുഞ്ഞ് പിറന്നു

വാഷിങ്ടൺ: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും. മെരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ ഞായറാഴ്ച രാവിലെയാണ് ആൺകുഞ്ഞ് ജനിച്ചത്. അലക് നീൽ വാൻസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞും ഉഷയും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തങ്ങളുടെ മറ്റ് മക്കൾ പുതിയ അനിയനെ കാണുന്നതിന്റെ ആവേശത്തിലാണെന്നും ദമ്പതികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ 150 വർഷങ്ങൾക്കുശേഷമാണ് അധികാരത്തിലിരിക്കെ ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് […]
Read more

കോക്രോച്ച് ജനത പാർട്ടിയെ ചർച്ചയ്ക്ക് വിളിച്ച് കേന്ദ്രം

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി നടത്തിയ പാർലമെന്റ് മാർച്ച് രാജ്യതലസ്ഥാനത്ത് യുദ്ധക്കളമായതിന് പിന്നാലെ സിജെപിയെ ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രം. കോക്രോച്ച് ജനതാ പാർട്ടി വക്താക്കളുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദ ചർച്ച നടത്തും. സിജെപി ഭാരവാഹികൾ ഇതിനകം തന്നെ സമരപന്തലിൽ നിന്ന് ചർച്ചയ്ക്കായി പുറപ്പെട്ടു കഴിഞ്ഞു. സിജെപി ഡൽഹിയിൽ നിരന്തര സമരം തുടങ്ങിയിട്ട് 30 ദിവസം പിന്നിട്ടപ്പോഴാണ് കേന്ദ്രം ചർച്ചയ്ക്കായി ക്ഷണിച്ചിരിക്കുന്നത്. ചർച്ചയിൽ ഉണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനി പ്രതിഷേധം എങ്ങിനെ മുന്നോട്ട് പോകണം എന്ന […]
Read more

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി എസ്ഐടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ആസ്ഥാനത്ത് പരിശോധന നടത്തി എസ്ഐടി. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. കമ്പ്യൂട്ടറുകളിലാണ് പ്രധാനമായും പരിശോധന നടത്തുന്നത്. പരീക്ഷയുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളും എസ്‌ഐടി സംഘം പരിശോധിക്കും. എസ്‌ഐടി സംഘത്തെ സഹായിക്കാന്‍ ഐടി വിദഗ്ധരുമുണ്ട്. ഇത് നാലാം തവണയാണ് എസ്‌ഐടി സംഘം പിഎസ്‌സി ആസ്ഥാനത്ത് എത്തുന്നത്. 25നകം പ്രാഥമിക റിപ്പോര്‍ട്ട് ഡിജെപിക്ക് കൈമാറാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇക്കഴിഞ്ഞ പതിനാറാം തീയതിയായിരുന്നു പിഎസ്‌സി ആസ്ഥാനത്ത് എസ്‌ഐടി ഇതിന് മുന്‍പ് പരിശോധന […]
Read more

നിതിൻ രാജിന്റെ മരണം: എസ്ഐടി അന്വേഷണത്തിന് നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജന്‍ പറഞ്ഞു. നിതിനെ കൊലപ്പെടുത്തി കൊണ്ടിട്ടതാണ്. കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്നും നിതിന്റെ […]
Read more

പശ്ചിമബം​ഗാളിൽ ‘അമൂൽ’ ഡയറി പ്ലാൻ്റിന് തറക്കല്ലിട്ട് അമിത് ഷാ

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ ‘അമൂൽ’ ഡയറി പ്ലാന്റിന് തറക്കല്ലിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 700 കോടി രൂപയുടെ പദ്ധതിക്കാണ് തറക്കല്ലിട്ടത്. ​ഗുജറാത്തിൽ നിന്ന് ബം​ഗാളിലേക്ക് നിക്ഷേപങ്ങൾ കൊണ്ടുവരുന്നത് ഇനിയും തുടരുമെന്നും ബം​ഗാളിൽ വരുന്ന പ്ലാന്റ് അമൂലിൻ്റെ ഏറ്റവും വലിയ തൈര് ഉത്പാദന പ്ലാന്റ് ആയിരിക്കുമെന്നും അമിത് ഷാ ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു. തൃണമൂൽ കോൺ​ഗ്രസിന് ​ഗുജറാത്ത് വിരുദ്ധ മനോഭാവമായിരുന്നു. ​ഗുജറാത്തിൽനിന്ന് ഒന്നും ബം​ഗാളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്. ഇപ്പോൾ ​ബം​ഗാളിലെ ജനങ്ങൾ ബിജെപിക്ക് വോട്ട് […]
Read more

സ്‌കൈറൂട്ട് വിക്ഷേപണം: 56 വയസ്സുള്ള ചെറുപ്പക്കാരന്റേതല്ല’; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ ‘സ്‌കൈറൂട്ട്’ എയറോസ്പേസിന്റെ വിജയാഘോഷത്തിനിടെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ നേട്ടം ‘ഏതെങ്കിലും 56 വയസ്സുള്ള ചെറുപ്പക്കാരന്റേതല്ല’, മറിച്ച് ശരാശരി 28 വയസ്സ് പ്രായമുള്ള പുതിയ യുവാക്കളുടെ ടീമിന്റേതാണെന്നാണ് മോദിയുടെ പരിഹാസം. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായുള്ള പ്രസംഗത്തിലാണ് സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തില്‍ പ്രശംസിക്കുകയും അഭിമാന നിമിഷമെന്ന് വിശേഷിപ്പിക്കുകയും ചെയ്തത്. ഇതിനിടയിലാണ് പേര് പരാമര്‍ശിക്കാതെ രാഹുല്‍ ഗാന്ധിയെ കളിയാക്കിയിരിക്കുന്നത്. ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമേ ഇത്തരം സ്വകാര്യ […]
Read more

പാർട്ടി അംഗത്വം പുതുക്കിയില്ല; അഡ്വ. ജയശങ്കർ സിപിഐയിൽ നിന്ന് വിട്ടു നിൽക്കുന്നു?

കൊച്ചി: അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ സിപിഐ അംഗത്വം ഉപേക്ഷിക്കുന്നതായി സൂചന. അദ്ദേഹം പാർട്ടി അം​ഗത്വം പുതുക്കാൻ തയ്യാറായിട്ടില്ല. നിലവിൽ സിപിഐ ഹൈക്കോടതി ബ്രാഞ്ച് കമ്മിറ്റി അം​ഗമാണ്. അം​ഗത്വം പുതുക്കേണ്ട കാലാവധി അവസാനിച്ചിട്ടും പുതുക്കാതിരുന്നതോടെ, അദ്ദേഹം പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ അഡ്വ. ജയശങ്കർ പാർട്ടി അം​ഗത്വം പുതുക്കാത്തത് എന്തുകൊണ്ടാണെന്ന് സിപിഐ എറണാകുളം ജില്ലാ നേതൃത്വത്തിന് അറിയില്ല. അം​ഗത്വം പുതുക്കാൻ പാർട്ടി ജയശങ്കറിനോട് ശക്തമായി ആവശ്യപ്പെട്ടിരുന്നില്ലെന്നും സൂചനകളുണ്ട്. അംഗത്വം വേണ്ടെന്ന് വെക്കാനുണ്ടായ കാരണങ്ങളെക്കുറിച്ച് […]
Read more

ഒമാനില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സലാല-ഹൈമ റോഡില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ എളയാവൂര്‍ സീബ് മന്‍സിലില്‍ മുഹമ്മദ് ഷാനിദിന്റെ ഭാര്യ താഴെചൊവ്വ തിലന്നൂര്‍ ബര്‍ഷമഹലില്‍ ഫാത്തിമത്ത് ഷാനയാണ് (24) മരിച്ചത്. ഭര്‍ത്താവ് മുഹമ്മദ് ഷാനിദിനെയും (31) കൂടെ യാത്ര ചെയ്ത മുഹമ്മദ് അനസ് പൂളക്കലിനെയും (26) പരിക്കുകളോടെ സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈമയില്‍ സൈന്‍ ബോര്‍ഡ് ജോലി കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് അപകടം. കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നെന്നാണ് വിവരം. […]
Read more

Recent News