Tag: LATEST

‘വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരം’; ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍

ന്യൂഡല്‍ഹി: ദേശീയഗീതമായ വന്ദേമാതരത്തെ അവഹേളിക്കുന്ന നടപടികള്‍ കുറ്റകരമാക്കുന്നതിനുള്ള ഭേദഗതിബില്‍ ഇന്നു രാജ്യസഭയില്‍ അവതരിപ്പിക്കും. നേരത്തെ ദേശീയഗാനത്തിനു മാത്രമാണ് ഈ വ്യവസ്ഥയുണ്ടായിരുന്നത്. ഇപ്പോള്‍ വന്ദേമാതരത്തിനും ഉള്‍പ്പെടുത്തി ഭേദഗതി ചെയ്യാന്‍ ആണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ദേശീയഗീതത്തെ അവഹേളിച്ചാല്‍ 3 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രപതി, ഗവര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ദേശീയഗീതവും നിര്‍ബന്ധമായി ആലപിക്കണമെന്നു വ്യവസ്ഥ ചെയ്ത കേന്ദ്രസര്‍ക്കാരാണ് ഇപ്പോള്‍ ശിക്ഷാ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുന്നത്. ബില്‍ അവതരിപ്പിക്കുന്നതില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ടു സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് […]
Read more

രാജ്യത്തിന്റെ പുരോഗതിക്കായി പാർലമെന്റ് വർഷകാല സമ്മേളനം ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുരോഗതിക്കായി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു മാസത്തിന്റെ ഇടവേളയില്‍ രാജ്യം ധാരാളം നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഇതില്‍ ദേശീയ- അന്തര്‍ ദേശീയ നേട്ടങ്ങളുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു ഇന്ത്യന്‍ വംശജന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. രാജ്യത്തെ യുവാക്കളുടെ പ്രയത്‌നത്തില്‍ നിന്നുള്ള സംരംഭം ഇന്നലെ ബഹിരാകാശത്ത് ഇന്ത്യന്‍ പതാക നാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി ബഹിരാകാശത്തെത്തിയ മലയാളി അനില്‍ മേനോനും […]
Read more

ജമ്മു കശ്മീരിലെ മഴക്കെടുതി; മരണസംഖ്യ ഉയരുന്നു, ഏഴുപേരെ കാണാതായി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി 11 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരെ കാണാതായി. രജൗരിയില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 11 പേരെ രക്ഷപ്പെടുത്തി. കനത്ത മഴയുടെ ആഘാതം കൂടുതല്‍ ബാധിച്ചത് സുരന്‍കോട്ട് തഹസില്‍ മേഖലയിലാണ്. ഇവിടെ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂനബന്ദി ഗ്രാമത്തില്‍ വീട് തകര്‍ന്ന് 28 വയസ്സുള്ള നാസിയ കൗസര്‍ എന്ന സ്ത്രീ മരിച്ചതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് […]
Read more

ദേശാഭിമാനി വാരാന്തപ്പതിപ്പ്: ചുമതലയുള്ള ന്യൂസ് എഡിറ്റര്‍ക്ക് നോട്ടീസ് നൽകി

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഇടപെട്ട് പാര്‍ട്ടി നേതൃത്വം. വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ. ആര്‍ അജയന് പാര്‍ട്ടി നേതൃത്വം നോട്ടീസ് നല്‍കി. നാല് മണിക്ക് മുന്‍പ് വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച ദേശാഭിമാനി വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി ഇടപെടൽ.സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക […]
Read more

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണുണ്ടായത്. ഗ്രാമിന്റെ വില 13,150 രൂപയായി ഉയര്‍ന്നു. പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധനയുണ്ടായി. 1,05,200 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് നേരിയ വില വര്‍ധനവുണ്ട്. ഔണ്‍സിന് 4,000 ഡോളറിന് മുകളിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം.16 ഡോളറിന്റെ ഉയര്‍ച്ചയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായത്. 4020 ഡോളറിലാണ് വ്യാപാരം. 0.42 ശതമാനത്തിന്റെ നേട്ടമാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അതേസമയം, നേട്ടം വരും […]
Read more

ദേശീയപാത വികസനത്തിനായുള്ള മരം വെട്ട് മരവിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ദേശീയപാത വികസനത്തിനായി 4369 മരങ്ങൾ വെട്ടിമാറ്റാനുള്ള തീരുമാനം വ്യാപകമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉത്തരാഖണ്ഡ് സർക്കാർ താൽക്കാലികമായി നിർത്തിവെച്ചു. ഭാനിയാവാല – ഋഷികേശ് ദേശീയ പാത വികസനത്തിനായാണ് സർക്കാർ വ്യാപകമായി മരം വെട്ടാൻ തീരുമാനിച്ചത്. പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും സാമൂഹിക സംഘടനകളുടെയും ശക്തമായ എതിർപ്പിനെത്തുടർന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് മരം വെട്ടിന് താത്കാലിക കട്ട് പറഞ്ഞത്. മേഖലയിൽ നാലുവരി പാതയ്ക്കായി റാണിപോഖാരി – ഋഷികേശ് വനമേഖലയിലെ വൻതോതിലുള്ള മരംമുറി വലിയ പാരിസ്ഥിതിക ആഘാതത്തിനും വന്യജീവികളുടെ […]
Read more

കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശിയായ ഡബ്ലു നാട്ട്, സുനിൽ മോണ്ടൽ എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിച്ചതായിരുന്നു കുട്ടികളെയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. മണിക്കൂറിൽ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ എത്തിച്ചത്. അതേസമയം, കുട്ടികളെ എത്തിക്കാൻ ആവശ്യപ്പെട്ട മലയാളി ഏജന്റിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
Read more

സോനം വാങ്ചുക്കിന്റെ നിരാഹാര സമരം: ഐക്യദാര്‍ഢ്യവുമായി കെ സി വേണുഗോപാല്‍

കൊല്ലം: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 20 ദിവസം നിരാഹാരം കിടന്നിട്ട് മരിക്കുന്നെങ്കില്‍ മരിക്കട്ടെ എന്നതാണ് സര്‍ക്കാര്‍ നിലപാട്. നിരാഹാരം കിടന്ന ആളുകളെ വിളിച്ചിരുത്തി സംസാരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി കോണ്‍ഗ്രസ് ഉന്നിയിക്കുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ് സിജെപിയും […]
Read more

സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവർത്തനം സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും റേഷന്‍ കടകളുടെ പ്രവർത്തനം സ്തംഭിച്ചു. രാവിലെ മുതല്‍ പലയിടത്തും ഇ പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതമാണ്. റേഷൻ കടകളുടെ 12 മണി വരെയുള്ള പ്രവര്‍ത്തനം തടസപ്പെട്ടു. രാവിലെ റേഷൻ വാങ്ങാൻ എത്തിയവർ നിരാശരായി മടങ്ങി. വൈകുന്നേരത്തെ റേഷൻ വിതരണത്തെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷന്‍ കാര്‍ഡുകള്‍ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിനായി അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അപേക്ഷ […]
Read more

പുതിയ പാർട്ടി രൂപീകരിക്കാൻ രാമചന്ദ്രൻ കടന്നപ്പള്ളിയും എ.കെ ശശീന്ദ്രനും

തിരുവനന്തപുരം: പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങി മുൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളിയും എ. കെ ശശീന്ദ്രനും. സെക്കുലർ കോൺഗ്രസ്‌, ഡെമോക്രാറ്റിക് കോൺഗ്രസ്‌ തുടങ്ങിയ പേരുകളാണ് പരിഗണനയിൽ. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിലാണ് ധാരണ. തുടർ ചർച്ചകൾക്ക് രണ്ടു പാർട്ടുകളിലെ നാല് പേർ അടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ലയനം തീരുമാനിക്കാൻ സമിതിയിൽ പി കെ രാജൻ മാഷ്, അഡ്വ വർക്കല ബി രവികുമാർ, ബാബു ഗോപിനാഥ്, മാത്യുസ് കോലഞ്ചേരി എന്നിവരാണ് സമിതിയിലുള്ളത്. കോൺഗ്രസിൽ നിന്നും ഇടതു പാളയത്തിലേക്കെത്തിയ രണ്ട് പാർട്ടികളാണ് […]
Read more

Recent News