Tag: LATEST

K M ഷാജിയുടെ റേഞ്ച് റോവറിലെ കറക്കം: നാളെ മാധ്യമങ്ങളെ കാണും

കോഴിക്കോട്: ആഢംബര കാര്‍ വിവാദത്തില്‍ മന്ത്രി കെ എം ഷാജി നാളെ മാധ്യമങ്ങളെ കാണും. മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ മന്ത്രി വിശദീകരണം നല്‍കുന്നത്. നാളെ യൂറോപ്യന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തുന്ന മന്ത്രി കോഴിക്കോട് വെച്ചാകും വാര്‍ത്താ സമ്മേളനം നടത്തുക. റേഞ്ച് റോവറിലെ കറക്കവും വിദേശയാത്രയും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആഢംബര കാര്‍ ഉപയോഗത്തെ ന്യായീകരിച്ച് ജനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ലീഗ് നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. […]
Read more

വീരമണി ലൈംഗിക അതിക്രമ കേസിൽ ഡിഎംകെയ്‌ക്കെതിരെ വിജയ്

ചെന്നൈ: ആര്‍ വീരമണി ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസില്‍ ഡിഎംകെ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്. ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിജയ് രംഗത്തെത്തിയത്. മുന്‍ ഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് തന്നെ പരാതി ലഭിച്ചിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചുവെന്നാണ് വിജയ്‌യുടെ ആരോപണം. ഒക്ടോബര്‍ 6ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായുള്ള പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്. ചെന്നൈയില്‍ പ്രവര്‍ത്തിച്ചു വന്ന ജെം ഗ്രാനൈറ്റ്‌സിന്റെ ചെയര്‍മാന്‍ ആര്‍ […]
Read more

ഇറാൻ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം തള്ളി അമേരിക്ക

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തൻ്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. ഇതിന് […]
Read more

ഇടുക്കി നാലാംമൈലിൽ കാർ മറിഞ്ഞ് ഒരു മരണം

ഇടുക്കി: എലപ്പാറക്ക് സമീപം നാലാം മൈലിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. വിനോദ യാത്രയ്‌ക്കെത്തിയ അടൂർ സ്വദേശി അഭിഷേക് എസ് നായർ (28) ആണ് മരിച്ചത്. അഭിഷേകിൻ്റെ ഭാര്യ കാവ്യ , അഭിറാം, അപ്സ എന്നിവരെ പരുക്കുകളടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.‌ ഒപ്പം മറ്റൊരാൾ കൂടെ ഉണ്ടായിരുന്നതായാണ് വിവരം. എന്നാൽ, ഇയാളുടെ പേരു വിവരങ്ങൾ ലഭ്യമായിട്ടില്ല. 28കാരനായ അഭിഷേകാണ് അപകടത്തിൽ മരണപ്പെട്ടത്. ഇയാളുടെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന […]
Read more

ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനൽ, അറസ്റ്റ് ചെയ്യണമെന്ന് കെ.സി വേണു​ഗോപാൽ

കോഴിക്കോട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജ്യത്തെ ഒന്നാന്തരം ക്രിമിനലാണെന്നും, ഏറ്റവും വലിയ ‘യൂദാസ്’ ആണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്നാണ് വോട്ട് തിരിമറി നടത്താൻ ഗ്യാനേഷ് കുമാറിനെ ഉപയോഗിച്ചതെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു. ‌ വോട്ടർ പട്ടികയുടെ നേരിട്ടുള്ള ആക്‌സസ് കൈയിൽ വെച്ചുകൊണ്ട് അടിസ്ഥാന ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് കേന്ദ സർക്കാർ ചെയ്തത്. ​ഗ്യാനേഷ് കുമാർ രാജിവെച്ചാൽ മാത്രം പോരെന്നും അറസ്റ്റ് ചെയ്യണമെന്നും […]
Read more

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഫ്രീസർ പ്രവർത്തനരഹിതമായതിൽ പരാതി: പ്രതിഷേധത്തിന് ഡിവൈഎഫ്ഐ

പറവൂര്‍: ഫ്രീസർ തകരാറിലായതിനാൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ അഴുകിയ സംഭവത്തില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ. ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് നടത്തും. മോര്‍ച്ചറിയിലെ ഫ്രീസര്‍ കേടായതിനെ തുടര്‍ന്ന് അതില്‍ സൂക്ഷിച്ചിരുന്ന തന്റെ അമ്മയുടെ മൃതദേഹം അഴുകി എന്നാണ് പറവൂര്‍ സ്വദേശിയായ വിനേഷ് നൽകി പരാതി. ഇതിന് പിന്നാലെ കയ്പമംഗലം സ്വദേശി അബ്ദുള്‍ റസാഖിന്റെ മൃതദേഹവും ഇത്തരത്തില്‍ അഴുകിയിരുന്നുെവന്ന പരാതി കൂടി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ആശുപത്രി […]
Read more

പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നു; രാജീവ് ചന്ദ്രശേഖർ

കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ കാര്യങ്ങൾ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. കോൺഗ്രസും സിപിഎമ്മും അത് ചെയ്യുന്നുണ്ട്. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു പ്രസന്റേഷൻ നടത്തി. എസ്ഐആറിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ നേതാക്കൾക്കും രണ്ട് അഭിപ്രായമാണ്. രാഹുൽ ഗാന്ധി വലിയ ഫ്രോഡാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എസ്ഐആർ വഴിയാണ് അവരെ തോൽപ്പിക്കുന്നത് എന്നാണ് ഇപ്പോഴത്തെ […]
Read more

ഭാ​ഗ്യശാലി ആര്? തിരുവോണം ബംപർ അടിച്ചത് കണ്ണൂർ ജില്ലയിൽ

തിരുവനന്തപുരം: 2026 ലെ തിരുവോണം ബംപർ ഒന്നാം സമ്മാനം കണ്ണൂർ ജില്ലയിൽ. TL360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. തിരുവനന്തപുരം ലോട്ടറി ഭവനിൽ ആരോഗ്യമന്ത്രി കെ. മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. കണ്ണൂർ ചക്കരക്കൽ മുത്തു ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനഘടനയോടെയാണ് ഇത്തവണ ഓണം ബംപർ വിൽപ്പനയ്ക്കെത്തിയത്. 30 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന തിരുവോണം ബമ്പറിന്റെ ടിക്കറ്റ് വില 500 രൂപയായിരുന്നു. ലോട്ടറി വകുപ്പിന്റെ കണക്ക് […]
Read more

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ കവര്‍ച്ച; മോഷ്ടിച്ച ചാക്കുകള്‍ പൊലീസ് ക്വാട്ടേഴ്‌സില്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ തൊണ്ടിമുതലായ ഹാന്‍സ് ചാക്കുകള്‍ കണ്ടെത്തി. പ്രതിയായ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് ചാക്കുകള്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള പൊലീസ് ക്വാട്ടേഴ്‌സില്‍ നിന്നാണ് തൊണ്ടി മുതല്‍ കണ്ടെത്തിയത്. കേസെടുത്തതിന് തൊട്ടടുത്ത ദിവസം ഹാന്‍സ് ചാക്കുകള്‍ പൊലീസ് ക്വാട്ടേഴ്‌സില്‍ എത്തിച്ചുവെന്നാണ് പ്രതിയുടെ മൊഴി. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചുവെന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നത്. കേസെടുത്തിന് പിന്നാലെയുള്ള ദിവസം പുലച്ചെയാണ് തൊണ്ടിമുതല്‍ […]
Read more

വടകര ലഹരിക്കേസ്; കീർത്തനയ്ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്ന് പ്രതി

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീര്‍ത്തനയെ കുത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതി ജെനീഷ്. സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ കീര്‍ത്തന അപകീര്‍ത്തികരമായ പോസ്റ്റുകള്‍ പങ്കുവച്ചത് പ്രകോപിപ്പിച്ചെന്നും പ്രതിയുടെ മൊഴി. കീര്‍ത്തന എംഡിഎംഎ കേസില്‍ പ്രതിയായതും ആക്രമിക്കാനുള്ള കാരണമാണെന്നും ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രതിയുടെ മൊഴിയില്‍ പറയുന്നു. പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ജെനീഷും കീര്‍ത്തനയും ലിവിങ് റിലേഷനിലായിരുന്നു. ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ചാണ് കീര്‍ത്തനയെ പ്രതി ആക്രമിച്ചത്. ഹൈക്കോടതിയുടെ […]
Read more

Recent News