Tag: LATEST

മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കം, രാഷ്ട്രീയ പകപോക്കലാണെന്ന് പിണറായി വിജയൻ

ആലപ്പുഴ: മാസപ്പടി കേസ് പാർട്ടിക്ക് എതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കും മകൾക്കും നേരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കൽ എന്നാണ് പിണറായിയുടെ വിശദീകരണം. ആർഎസ്എസും ബിജെപിയുമാണ് ഇതിന് പിന്നിലെന്നും പിണറായി പ്രവർത്തകരോട് പറഞ്ഞു. സേവനം ചെയ്തതിനാണ് എക്സാലോജിക്കിന് പണം കിട്ടിയത്. എൽഡിഎഫിനെതിരെയുള്ള നീക്കമാണ് എക്സാലോജിക് കേസ്. നിന്നെയല്ല നിൻ്റെയച്ഛനെ നോക്കുന്നു എന്ന തരത്തിലാണ് വീണയ്ക്കെതിരായ മാസപ്പടി കേസ് ഉണ്ടായത്. അച്ഛനിതെല്ലാം എത്ര കണ്ടതാണ് ഇവർക്കറിയില്ല. തന്നിലൂടെ പാർട്ടിയെ ലക്ഷ്യംവച്ചുള്ള നീക്കത്തിൽ ബിജെപിക്കൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണെന്നും […]
Read more

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പോലീസ്

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനോട് ചോദ്യം ചോദിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ വിലക്കി പോലീസ്. കൊച്ചിയിലെ മുഖ്യമന്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് വിലക്കിയത്. അസിസ്റ്റന്റ് കമ്മിഷണർ പീറ്റർ കെ.ജെയാണ് മാധ്യമപ്രവർത്തകരെ തടഞ്ഞത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും അദ്ദേഹത്തിന് മറുപടി പറയാൻ താത്പര്യമില്ലെന്നുമാണ് അസിസ്റ്റന്റ് കമ്മിഷണർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്നും അസിസ്റ്റന്റ് കമ്മിഷണർ നിർദേശിച്ചു. ചോദ്യങ്ങൾ വിലക്കാൻ മുകളിൽനിന്ന് നിർദേശം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, […]
Read more

കെഎസ്എഫ്ഡിസി ചെയര്‍മാനായി പ്രേംകുമാര്‍; കേരള സാഹിത്യ അക്കാദമി ചെയര്‍മാനായി കല്‍പ്പറ്റ നാരായണന്‍

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാനായി സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി എം.പി സുരേന്ദ്രന്‍ എത്തും. കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന പ്രേംകുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആലപ്പി അഷറഫാണ് വൈസ് ചെയര്‍മാന്‍. എൽഡിഎഫ് സർക്കാർ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് മാറ്റിയ പ്രേംകുമാറിനാണ് യുഡിഎഫ് സർക്കാർ നിയമനം നൽകിയിരിക്കുന്നത്. അതേസമയം ചലചിത്ര ക്ഷേമനിധി ബോർഡ് ചെയര്‍മാനായി എം രഞ്ജിത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജി വേണുഗോപാലാണ് കേരള സംഗീത നാടക അക്കാദമി […]
Read more

യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി പി ആർ തയ്യാറാക്കുന്നതിനായി ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ ദേവസ്വം മന്ത്രി കെ മുരളീധരൻ അറിയിച്ചു. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് […]
Read more

ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ പണി കിട്ടും; നടപടികൾ ശക്തമാക്കി സെൻട്രൽ റെയിൽവേ

ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കെതിരെ നടപടികൾ ശക്തമാക്കി സെൻട്രൽ റെയിൽവേ. കഴിഞ്ഞ് 5 മാസത്തിനിടെ 140.81 കോടി രൂപയാണ് സെൻട്രൽ റെയിൽവേ അധികൃതർ ടിക്കറ്റില്ലാത്ത യാത്രക്കാരിൽ നിന്ന് പിഴയായി ഈടാക്കിയത്. മൊത്തത്തിൽ 18.03 ലക്ഷം ആളുകളെയാണ് പിടികൂടിയത്. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലാണ് സെൻട്രൽ റെയിൽവേ 140.81 കോടി രൂപ പിഴയായി ഈടാക്കിയത്. ഒരു ദിവസം ടിക്കറ്റില്ലാത്ത ഏകദേശം 11000 യാത്രക്കാരെയാണ് റെയിൽവേ അധികൃതർ പിടികൂടിയത്. നേരത്തെ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിന് 250 രൂപയായിരുന്നു പിഴ. […]
Read more

ഏഷ്യന്‍ ഗെയിംസ്; അഫ്ഗാനെ അട്ടിമറിച്ച് നേപ്പാള്‍

ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ കരുത്തരായ അഫ്ഗാനെ അട്ടിമറിച്ച് നേപ്പാള്‍. അഞ്ച് വിക്കറ്റിന്റെ ജയമാണ് നേപ്പാൾ നേടിയത്.ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് മാത്രമാണ് നേടിയത്. നേപ്പാള്‍ 17.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് അടിച്ചെടുത്തു .34 റണ്‍സെടുത്ത സന്ദീപ് ജോറയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ബാറ്റിങ് നിരയെ നേപ്പാള്‍ എറിഞ്ഞിട്ടു. 4 ഓവറില്‍ 21 […]
Read more

സാമ്പത്തിക പ്രതിസന്ധി; താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറച്ച് വെസ്റ്റ് ഇൻഡീസ്

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി വാര്‍ഷിക കരാറിലുള്ള കളിക്കാരുടെ പ്രതിഫലം 25 ശതമാനം വെട്ടിക്കുറച്ചതായി ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു. ആഭ്യന്തര താരങ്ങളുടെ കരാർ കാലാവധി ഏഴ് മാസമായി ചുരുക്കിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളുടെ കരാർ 12 മാസമായി തന്നെ തുടരും. സാമ്പത്തികവും മത്സരപരവുമായ കടുത്ത വെല്ലുവിളികൾ നേരിടുന്നതിനായി എടുത്ത അനിവാര്യമായ നടപടിയാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെഹ്റിംഗ് വ്യക്തമാക്കി. കഴിഞ്ഞ 15 വർഷത്തിനിടെ 80 മില്യൺ […]
Read more

‘മോദി ഭക്തി മൂത്ത് ലക്ക് കെട്ടിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ’; ബിനോയ് വിശ്വം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭയപ്പാടിലാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജന്തര്‍ മന്തര്‍ തടവറ പോലെയാണ്. സുതാര്യമായ തെരഞ്ഞെടുപ്പാണ് എല്ലാവരുടെയും ആവശ്യം. സമരം പ്രഖ്യാപിച്ച പാര്‍ട്ടികളുടെ കുറ്റം എന്താണെന്നും ബിനോയ് വിശ്വം ചോദിച്ചു.13 കോടി മനുഷ്യരെ വെട്ടി മാറ്റിയെങ്കില്‍ ആ സര്‍ക്കാര്‍ നീതിയുടെ കാവലാള്‍ അല്ല. തെരഞ്ഞെടുപ്പിനെ ബിജെപി കാണുന്നത് തങ്ങള്‍ക്ക് വേണ്ടി ഉള്ള കളി […]
Read more

മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ വിമാന യാത്ര; ലോകായുക്തയില്‍ പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശന്റെ വിവാദ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി. അഡ്വ. കെ എം ഷാജഹാനാണ് വി ഡി സതീശനെതിരെ ലോകായുക്തയെ സമീപിച്ചത്. വി ഡി സതീശന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് കെ എം ഷാജഹാന്‍ പരാതിയില്‍ പറഞ്ഞു. സതീശനെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.ഹെലികോപ്റ്ററിന്റെ കരാര്‍ നീട്ടാനുള്ള ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നുവെന്നും ഇതിനിടെയാണ് വിമാന യാത്രയെന്നും പരാതിയില്‍ പറഞ്ഞു. വിമാനച്ചെലവും സര്‍ക്കാര്‍ തീരുമാനവും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന് […]
Read more

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി. മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് വഴിയുള്ള 200 മെഗാവാട്ട് ഇന്ന് ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ച് വഴി 450 മെഗാവാട്ടും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെയാണ് നിയന്ത്രണം വേണ്ടി വരില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയത്.600 മെഗാവാട്ടാണ് വൈദ്യുതിയില്‍ ഇന്ന് കുറവ് പ്രതീക്ഷിച്ചിരുന്നത്. മഴ കനത്തതോടെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. ഇന്നലെയും സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവന്നിരുന്നില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് […]
Read more

Recent News